കോട്ടയം ജില്ലയിലെ പൂഴിക്കോല്‍ പ്രദേശത്തു നിന്നും യു കെയിലേക്ക് കുടിയേറിയവരുടെ ആറാമത് ജൂണ്‍ 2 -ന് രാവിലെ 10 മുതല്‍ 5 .30 വരെ കേംബ്രിഡ്ജില്‍ വച്ചു നടക്കും.കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടും.എന്‍റെ ഗ്രാമം എന്ന വിഷയത്തെ ആസ്പദമാക്കി 15 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രസംഗ മത്സരം ഉണ്ടായിരിക്കും.
പ്രവാസി ഭാരതീയരുടെ ജന്മ നാടിനോടുള്ള കടമ – എന്ന വിഷയത്തെ ആസ്പദമാക്കി ബിജു മടക്കക്കുഴി പ്രബന്ധം അവതരിപ്പിക്കും.സിറില്‍ പടപ്പുരയ്ക്കള്‍ ( കെന്റ് ) ബിലി ഇടക്കര (മാന്ചെസ്റ്റെര്‍ ) ബോബി കൊല്ലാപറമ്പില്‍ ( ലെസ്റ്റര്‍ ) എബി സൈമണ്‍ മടക്കക്കുഴി (ടെര്‍ബി ) എന്നിവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കും.പരിപാടികളില്‍ വിജയികള്‍ ആകുന്നവര്‍ക്ക് സമ്മാനദാനവും ഉണ്ടായിരിക്കും.
അനീഷ് – ബീന മണലേല്‍,നിഷ കുര്യന്‍ എന്നിവരാണ് ഇത്തവണത്തെ സംഗമത്തിന് നേതൃത്വം നല്‍കുന്നത്.
ജന്മനാടിന്റെ ഓര്‍മ്മകള്‍ പുതുക്കുവാനും സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണുവാനും പരിചയം പുതുക്കുവാനും ഏവരെയും സ്വാഗതം ചെയ്യുന്നു
സംഗമവേദി
COhenham club
1 lamps lane
cambridge
CB24 8TA
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
07985292810 ,07868493896
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല