ഇന്ത്യയില്‍ അതിവേഗം വികസനത്തിലേക്ക് കുതിക്കുന്ന സംസ്ഥാനം ഏതാണ്? ഗുജറാത്തോ തമിഴ്‌നാടോ കര്‍ണാടകയോ മഹാരാഷ്ട്രയോ അല്ല. ദാരിദ്രത്തിന്റെയും അഴിമതിയുടെയും പര്യായമായി ഒരു കാലത്ത് പരിഗണിച്ചിരുന്ന ബീഹാറാണ് സാമ്പത്തിക വളര്‍ച്ചയുടെയും ആളോഹരിവരുമാനത്തിന്റെയും കാര്യത്തില്‍ അദ്ഭുതകരമായ വളര്‍ച്ച സ്വന്തമാക്കിയിട്ടുളളത്.
13.1 ശതമാനം സാമ്പത്തിക വളര്‍ച്ചാനിരക്കാണ് ബീഹാര്‍ 2011-2012 സാമ്പത്തിക വര്‍ഷത്തില്‍ നേടിയിട്ടുള്ളത്. 10.9 ശതമാനം വളര്‍ച്ചയോടെ ഡല്‍ഹി രണ്ടാം സ്ഥാനത്തും 8 ശതമാനം നേട്ടത്തോടെ പുതുച്ചേരി മൂന്നാം സ്ഥാനത്തുമെത്തി. ഛത്തിസ്ഗഡും ഗോവയുമാണ് തൊട്ടുപിന്നിലുള്ളത്.
അതേ സമയം ഇപ്പോള്‍ ഏറെ വിദേശനിക്ഷേപം ഒഴുകി കൊണ്ടിരിക്കുന്ന ഗുജറാത്തിന് ലിസ്റ്റിലെ ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ ഇടം പിടിക്കാന്‍ പറ്റിയില്ല. ഇതേ സമയം തന്നെ തമിഴ്‌നാട് ഗുജറാത്തിന്റെ മുന്നില്‍ കടക്കുകയും ചെയ്തിട്ടുണ്ട്.
ആളോഹരി വരുമാനത്തിന്റെ കാര്യമെടുക്കുകയാണെങ്കിലും ബീഹാറിന്റെ വളര്‍ച്ചാനിരക്ക് അദ്ഭുതകരമാണ്. 12 ശതമാനം വളര്‍ച്ചയോടെ ബീഹാര്‍ ഒന്നാം സ്ഥാനത്തും ഡല്‍ഹി, ഛത്തീസ്ഗഡ്, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ പിറകെയുമുണ്ട്.
നിതിഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സുതാര്യമായ ഭരണനിര്‍വഹണം വന്‍തോതില്‍ നിക്ഷേപം ആകര്‍ഷിക്കുന്നു. അതേ സമയം ഏറ്റവും താഴേക്കിടയില്‍ നിന്നാണ് ബീഹാറിന്റെ ഉയര്‍ച്ച എന്നതും പരിഗണിക്കപ്പെടേണ്ടതുണ്ട്. വികസനത്തിന്റെ കേരള മോഡല്‍ എന്നത് പഴങ്കഥയാവുകയാണ്. ലിസ്റ്റിന്റെ ഏകദേശം മധ്യഭാഗത്തായി ഇടംപിടിച്ചിട്ടുള്ള കേരളം രണ്ടു മുന്നണികളുടെ വിരുദ്ധനയങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല