മാഞ്ചസ്റ്റര്‍ : മാഞ്ചസ്റ്റര്‍ ഫ്രണ്ട്‌സ് സ്‌പോര്‍ട്ടിംഗ് ക്ലബ് സംഘടിപ്പിക്കുന്ന മൂന്നാമത് ഓള്‍ യുകെ മലയാളി ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂണ്‍ 3,4 (ഞായര്‍ തിങ്കള്‍ ) തീയതികളിലായി ഡിസ്ബറി പാര്‍സ് വുഢ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ വച്ച് നടത്തും.ഞായറാഴ്ച രാവിലെ ഒന്‍പതു മണി മുതല്‍ മൂന്നു പിച്ചുകളിലായി നടക്കുന്ന മത്സരങ്ങളില്‍ 12 ടീമുകളാണ് പങ്കെടുക്കുന്നത്.
മൂന്നു ടീമുകള്‍ ഉള്ള നാല് ഗ്രൂപ്പ് കളായി തിരിച്ചാണ് ആദ്യ റൌണ്ട് മത്സരങ്ങള്‍ നടക്കുക ൃഓരോ ഗ്രൂപ്പിലെയും ടോപ് ടീമുകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സെമി ഫൈനല്‍ രണ്ടാം ദിവസം (തിങ്ങളാഴ്ച) നടക്കും.
ഒന്നാം സ്ഥാനത്ത് എത്തുന്ന ടീം നെ കാത്തിരിക്കുന്നത് അഞ്ഞൂറ് പൌണ്ട് ക്യാഷ് െ്രെപസും ട്രോഫി യും ആണ്.റണ്ണര്‍ അപ്പിന് ഇരുനൂറ്റി അന്‍പതു പൌണ്ട് ഉം ട്രോഫി യും ആണ്.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും വളരെ അച്ചടക്കത്തോടും കൃത്യ നിഷ്ടയോടും കൂടെ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ സാധിച്ചു എന്നതിനോടൊപ്പം കഴിഞ്ഞ വര്‍ഷം യുകെയിലെ ഏറ്റവും വലിയ ടൂര്‍ണമെന്റ് സംഘടിപ്പിച്ചതും ഫ്രണ്ട്‌സ് സ്‌പോര്‍ട്ടിംഗ് ക്ലബ് ആണ് .
ഞായരാഴ്ച്ചയും തിങ്കളാഴ്ചയുമായി നടക്കുന്ന മത്സരങ്ങള്‍ കാണാനും കളിയെ പ്രോത്സാഹിപ്പിക്കാനും എല്ലാ ക്രിക്കറ്റ് പ്രേമികളെയും ഹാര്‍ദ്ദവം ആയി സ്വാഗതം ചെയ്യുന്നു
അഡ്രസ്
Parrs Wood High School
Wilmslow Road
East Didsbury
Manchester
M20 5PG
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല