വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിനെ തുടര്‍ന്നു നഴ്‌സിങ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്ക് മാനേജര്‍ അറസ്റ്റില്‍. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ എച്ച്ഡിഎഫ്‌സി കുടമാളൂര്‍ ശാഖ മാനെജര്‍ ഹരികൃഷ്ണനെയാണ് അറസ്റ്റ് ചെയ്തത്.
മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ ഇദ്ദേഹം സമീപിച്ചിരുന്നുവെങ്കിലും കീഴടങ്ങാനായിരുന്നു കോടതി നിര്‍ദേശം. ആത്മഹത്യാ പ്രേരണകുറ്റത്തിന് ഐപിസി 306ാം വകുപ്പു പ്രകാരമാണ് ഹരികൃഷ്ണനെതിരെ കേസെടുത്തത്.
അപേക്ഷിച്ച് ഒരുവര്‍ഷം കഴിഞ്ഞിട്ടും വിദ്യാഭ്യാസ വായ്പ ലഭിക്കാതെ വന്നതോടെയാണു കുടമാളൂര്‍ ഗോപികയില്‍ ശ്രീകാന്തിന്റെ മകള്‍ ശ്രുതി (ആതിര- 20) ആത്മഹത്യ ചെയ്തത്. സംഭവത്തെ തുടര്‍ന്ന വന്‍ പ്രതിഷേധം തന്നെ ഉയര്‍ന്നിരുന്നു. വിവിധ രാഷ്ട്രീയസംഘടനകളും പ്രശ്‌നം ഏറ്റെടുത്തിരുന്നു.
വായ്പയുമായി ബന്ധപ്പെട്ട 57 രേഖകള്‍ നേരത്തെ ബാങ്കില്‍ നിന്നും പൊലീസ് റെയ്ഡു ചെയ്തു പിടിച്ചെടുത്തിരുന്നു. ബാങ്കിന്റെ ഭാഗത്തു നിന്നു വായ്പ നല്‍കുന്നതില്‍ വീഴ്ചയുണ്ടായതായാണു പൊലീസിന്റെ പ്രാഥമിക നിഗമനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല