കാത്തിരിപ്പിന് വിരാമമിട്ട് കേരളത്തിലും ലക്ഷദ്വീപിലും കാലവര്‍ഷമെത്തി. .അടുത്ത 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് വ്യാപകമായി മഴ കിട്ടുമെന്നും നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ആന്‍ഡമാനിലെ അമിനിയിലാണ് ആദ്യം മണ്‍സൂണ്‍ മഴ ലഭിച്ചത്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്. മീന്‍പിടുത്തക്കാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
ഇത്തവണ നല്ല മഴലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ബി.പി.യാദവ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഈ വര്‍ഷം തിരുവനന്തപുരം ഉള്‍പ്പെടെയുള്ള തെക്കന്‍ ജില്ലകളില്‍ വടക്കന്‍ ജില്ലകളെ അപേക്ഷിച്ച് മഴയുടെ അളവില്‍ കുറവുണ്ടാകാനാണ് സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണ നേരത്തെ അറിയിച്ചിരുന്നു. തെക്കന്‍ ജില്ലകളില്‍ പൊതുവെ മണ്‍സൂണ്‍ കുറഞ്ഞ തോതിലാണ് ലഭിക്കാറുള്ളത്. ഏറ്റ വും കുറവു മഴ ലഭിക്കുന്നത് തിരുവനന്തപുരത്താണ്.
പ്രതീക്ഷിച്ചതിലും അഞ്ച് ദിവസം വൈകിയാണ് കാലവര്‍ഷം എത്തിയത്. ജൂണ്‍ ഒന്നിന് മഴ ആരംഭിക്കുമെന്നായിരുന്നു പ്രവചനം കാലവര്‍ഷം എത്തുന്നതിന് മുന്നോടിയായി എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കഴിഞ്ഞദിവസം താരതമ്യേന നല്ല മഴ ലഭിച്ചിരുന്നു.
എല്‍നിനോ കാലാവാസ്ഥ പ്രതിഭാസം കാലവര്‍ഷത്തെ ദോഷകരമായി ബാധിയ്ക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മഴക്കാലം അവസാനിച്ചതിന് ശേഷമേ എല്‍നിനോ പ്രതിഭാസം ശക്തിപ്പെടുകയുള്ളൂവെന്നാണ് ഇപ്പോഴത്തെ നിഗമനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല