മലയാളി അസോസിയേഷന് പ്രിസ്റ്റണിന്റെ നേതൃത്വത്തില്‍ സര്‍ഗ്ഗസന്ധ്യ 2012 നടത്തി. മെയ് 26 ന് സിവിക് ഹാളില്‍ നടന്ന പരിപാടി മാപ് ഡാന്‍സ് അക്കാദമി ടീച്ചറും മാപ് കള്‍ച്ചറല്‍ ഓര്‍ഗനൈസറുമായ അജി പ്രതീഷും സംഘവും അവതരിപ്പിച്ച രംഗപൂജയോടെയാണ് ആരംഭിച്ചത്. സെന്റ് ക്ലെയേഴ്സ് ഇടവക വികാരി ഫാ. ലോക്ഗ്രീന് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് ജോബ് ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിന് കമ്മറ്റിയംഗവും പ്രോഗ്രാം കോഓര്‍ഡിനേറ്ററുമായ ആല്‍ബര്‍ട്ട് ജെറോം സ്വാഗതം ആശംസിച്ചു.
വിജയ കുമാര്‍ നോട്ടിംഗ്ഹാം, മുഹമ്മദ് സലീം, സ്റ്റീഫന്‍ ജോസഫ്, ആല്വിന് സ്റ്റീഫന്‍, ശ്രീഷ ജോബി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി. അഞ്ചു മണിക്കൂറോളം നീണ്ട പരിപാടിയില്‍ 49 ഓളം കലാപരിപാടികളാണ് അരങ്ങേറിയത്. കിരണ്‍കുമാര്‍ കല്ലായി ശബ്ദവും വെളിച്ചവും നിയന്ത്രിച്ചു. നിഷ കൊച്ചുമോനായിരുന്നു അവതാരക. അജി പ്രതീഷും, സിനി കിരണും, ലേഖ അനിയും പരിപാടികള്‍ക്ക് നേതൃത്വം നല്കി. തുടര്‍ന്ന് വിഭവസമൃദ്ധമായ ഡിന്നറും ഒരുക്കിയിരുന്നു. കമ്മിറ്റിയംഗം ജിജി ചെറിയാന് നന്ദി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല