യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണലിന്റെ ജനറല്‍ ബോഡിയും തെരഞ്ഞെടുപ്പും ഈ മാസം 16 ന് മാഞ്ചസ്റ്ററില്‍ നടക്കും. വിഥിന്‍ഷാ സെന്റ് ജോണ്‍സ് സ്‌കൂള്‍ ഹാളില്‍ ഉച്ചയ്ക്ക് 2.30 നാണ് പരിപാടികള്‍ ആരംഭിക്കുന്നത്.
റീജിയണല്‍ പ്രസിഡന്റ് സന്തോഷ് സ്‌കറിയ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ യുക്മ ജോയിന്റ് സെക്രട്ടറി അലക്‌സ് വര്‍ഗീസ്, നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ സെക്രട്ടറി ജെയിംസ് ആന്റണി, ട്രഷറര്‍ ജോസ് മാത്യു എന്നിവര്‍ സംബന്ധിക്കും.
നോര്‍ത്ത് വെസ്റ്റ് റീജിയണലിന്റെ കീഴിലുള്ള എല്ലാ സംഘടനകളും പരിപാടിയില്‍ പങ്കെടുക്കണമെന്ന് പ്രസിഡന്റ് സന്തോഷ് സ്‌കറിയ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല