പതിനൊന്നാമത് യു കെ കെ സി എ കണ്വന്ഷനുള്ള രജിസ്ട്രേഷന് മികച്ച തുടക്കം. രണ്ടാഴ്ചകൊണ്ട് അഞ്ഞൂറില്‍പ്പരം കുടുംബങ്ങള്‍ രജിസ്ട്രേഷന് നടത്തിയതായി വിവിധ യൂണിറ്റുകള്‍ സെന്‍ട്രല്‍ കമ്മിറ്റിയെ അറിയിച്ചു.
ഈമാസം 30ന് മാല്‍വെണ്‍ ഹില്‍സിലെ ക്നായി തൊമ്മന് നഗറിലാണ് കണ്വന്ഷന് നടക്കുന്നത്. അന്ന് രാവിലെ ഒമ്പതരയ്ക്ക് കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ പതാക ഉയര്‍ത്തും. 9.45ന് ദിവ്യബലി, 11.30ന് കുടുംബസംഗമം, 12.45ന് സമുദായ റാലി എന്നിവ നടക്കും. മൂന്നുമണിക്ക് ലേവി പടപ്പുരയ്ക്കലിന്റെ അധ്യക്ഷതയില്‍ചേരുന്ന സമ്മേളനത്തില്‍ മത, രാഷ്്ട്രീയ, സാമുഹ്യ മേഖലകളിലെ പ്രശസ്ത വ്യക്തികള്‍ പങ്കെടുക്കും.
അതാത് യൂണിറ്റുകളില്‍നിന്ന് പത്താംതീയതി വരെ കുറഞ്ഞ നിരക്കില്‍ എന്‍ട്രി പാസ് ലഭിക്കുന്നതാണ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല