1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 8, 2012

ടിപി വധക്കേസ് അന്വേഷണം അട്ടിമറിക്കാന്‍ സി.പി.എമ്മിന്റെ സംഘടിത ശ്രമം നടക്കുന്നതായി റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് എന്‍. വേണു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും വേണു വ്യക്തമാക്കി.അതേസമയം, സി.പി.എമ്മിലേക്ക് മടങ്ങി വരുന്നത് സംബന്ധിച്ച് ടി.പി ചന്ദ്രശേഖരനുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന കണ്ണുര്‍ ജില്ലാസെക്രട്ടറി പി.ജയരാജന്റെ പ്രസ്താവന സി.പി.എമ്മിന്റെ വൃത്തികെട്ട രാഷ്ട്രീയ നീക്കമാണെന്ന് വേണു പറഞ്ഞു.

ജയരാജന്റെ വാദം യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതാണ്. വടകരയില്‍ സഹോദരിയുടെ തോല്‍വിക്കു ശേഷം പലതവണ ജയരാജന്‍ ബന്ധപ്പെട്ടുവെന്നും എന്നാല്‍ ചന്ദ്രശേഖരനും ആര്‍.എം.പിയും ഈ കെണിയില്‍ വീണില്ലെന്നും വേണു കൂട്ടിച്ചേര്‍ത്തു.കേസിനെക്കുറിച്ചുള്ള ആശങ്ക ആര്‍.എം.പിയുടേത് മാത്രമല്ലെന്നും നീതി പുലരാന്‍ ആഗ്രഹിക്കുന്നവരുടെയെല്ലാം ആശങ്കയാണെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.