ടിപി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണ സംഘത്തലവന്‍ എഡിജിപി വിന്‍സന്‍ എം പോള്‍ അവധിക്ക് അപേക്ഷിച്ചു. സ്വകാര്യ ആവശ്യത്തിനായാണ് അവധിക്ക് അപേക്ഷ നല്‍കിയിരിക്കുന്നത്. ടിപി ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് വിന്‍സന്‍ എം പോള്‍ അവധിയ്ക്ക് അപേക്ഷിച്ചിരിക്കുന്നത്. എന്നാല്‍ അവധി അനുവദിക്കണമോ എന്ന കാര്യത്തെ കുറിച്ച് ആഭ്യന്തര വകുപ്പ് തീരുമാനമെടുത്തിട്ടില്ല.
അതേസമയം ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതി ടികെ എന്ന ടികെ രജീഷ് അറസ്റ്റിലായി. കൊല നടത്തിയ ഏഴംഗസംഘത്തിലെ പ്രധാനിയായ രജീഷിനെ മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍നിന്നാണു പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.
ചന്ദ്രശേഖരനെ വധിച്ചശേഷം കൂത്തുപറമ്പിലേക്കു കടന്നു പിറ്റേന്നു കര്‍ണാടകയിലേക്കു പോയ രജീഷ് പിന്നീടു മുംബൈയിലെത്തുകയായിരുന്നു. ടി.കെ. രജീഷിനെ സഹായിച്ച മൂന്നുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണസംഘം രജീഷിനെ വടകരയിലെത്തിച്ചിട്ടുണ്ട്. ഇയാളെ ഇന്നു വടകര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ഇതോടെ ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായവര്‍ 28 ആയി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല