1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 25, 2012

മിഡ്‌ലാന്റ്‌സിലെ ഹെര്‍മോന്‍ മാര്‍ത്തോമാ ഇടവകയുടെ അഞ്ചാമത് ഇടവകദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ജൂണ്‍ 23 ശനിയാഴ്ച്ച ചെംസ്ലിവുഡിലുള്ള സെന്റ് അന്‍ഡ്രൂസ്‌ദേവാലയത്തില്‍ വൈകിട്ട് 4 മണിയ്ക്ക് ആരംഭിച്ച വിശുദ്ധ കുര്‍ബാനയ്ക്ക് ലണ്ടന്‍ സെന്റ് ജയിംസ് ഇടവക വികാരിറവ. സജീവ് തോമസ്‌ നേതൃത്വം നല്‍കി. ഹെര്‍മോന്‍ ഇടവക വികാരി റവ.സാബു സി. മാത്യുസഹകാര്‍മികനായിരുന്നു.

വിശുദ്ധ കുര്‍ബാനയ്ക്ക്‌ശേഷം നടന്ന പൊതുസമ്മേളനത്തിനു വികാരി റവ. സാബുസി. മാത്യു സ്വാഗതമരുളി. തുടര്‍ന്ന്‌ സോളിഹള്‍ മേയര്‍ കെന്‍ഹാക്കിന്‍സ്‌ നിലവിളക്കുകൊളുത്തി പൊതുസമ്മേളനം ഉല്‍ഘാടനം ചെയ്തു. മേയറസ് ജാനറ്റ് ഹാക്കിന്‍സും സന്നിഹിതയായിരുന്നു. മേയര്‍തന്റെ ഉല്‍ഘാടന പ്രസംഗത്തില്‍ സഭ സമൂഹത്തിനു നല്‍കേണ്ട സേവനങ്ങളെപ്പറ്റിയും ഹെര്‍മോന്‍ മാര്‍ത്തോമാ ഇടവകയുടെ മിഡ്‌ലാന്റ്‌സിലെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചുകൊണ്ടും സംസാരിച്ചു.

റവ. സജീവ് തോമസ്തന്റെ ഇടവകദിനസന്ദേശത്തില്‍ സഭ ആത്മീയമായി വളരേണ്ടതിന്റെ ആവശ്യകതയെപ്പറ്റിസംസാരിച്ചു.ഇടവകസെക്രട്രറി ജിബോയ് ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.സണ്ടേസ്‌കൂള്‍ കുട്ടികളുടെ കലാപരിപാടികളും ഇടവക ഗായകസംഘത്തിന്റെ ഗാനങ്ങളും പരിപാടികള്‍ക്ക്‌കൊഴുപ്പേകി. ടഷറര്‍ വര്‍ഗ്ഗീസ്ഫിലിപ്പ്‌ സദസ്സിനു കൃതജ്ഞത അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.