ഭക്ഷ്യവിഷബാധയേറ്റ് ഒരാള്‍ മരിച്ച സംഭവത്തില്‍ തലസ്ഥാനത്തെ ഹോട്ടല്‍ ഉടമയ്ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഭക്ഷ്യവസ്തുക്കളില്‍ അപകടകരമായി മായം ചേര്‍ക്കുന്ന കുറ്റം ചുമത്തിയാണ് കേസ്.
പ്രാഥമിക അന്വേഷണത്തിന് ശേഷം മറ്റ് വകുപ്പുകള്‍ കൂടി ചേര്‍ക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഫുഡ് സേഫ്റ്റി കമ്മിഷണറുടെ നിര്‍ദ്ദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജീവപര്യന്തം തടവുശിക്ഷ വരെ കിട്ടാവുന്ന കുറ്റമാണ് ഉടമക്കെതിരെ ചുമത്തുകയെന്ന് അധികൃതര്‍ പറഞ്ഞു.
മാവേലിക്കര സ്വദേശിയായ സച്ചിന് മാത്യു റോയി (21) യാണ് വിഷ ഷവര്‍മ കഴിച്ച് മരിച്ചത്. തിരുവനന്തപുരത്തുനിന്ന് ഷവര്‍മ വാങ്ങിക്കഴിച്ച് ബസ്സില്‍ ബാംഗഌരിനു പോയ സച്ചിന് അവിടെയെത്തി കടുത്ത ഛര്‍ദ്ദിയും വയറിളക്കവുമായി ആശുപത്രിയിലാവുകയും മണിക്കൂറുകള്‍ക്കുള്ളില്‍ മരിക്കുകയുമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല