വിപണി ലഭിക്കാത്തതും വിലയിടിവും മൂലം പാലക്കാട് നെന്മാറയിലെ കര്‍ഷകര്‍ വിളവെടുത്ത ടണ്‍കണക്കിന് പച്ചക്കറി കുഴിച്ചുമൂടുന്നു. നെന്മാറ നിയോജകമണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലെ 1300ഓളം ഏക്കറില്‍ നിന്നും വിളവെടുത്ത പച്ചക്കറിയാണ് കുഴിച്ചുമൂടുന്നത്.
ലക്ഷങ്ങള്‍ കാര്‍ഷിക വായ്പയെടുത്ത് കൃഷി നടത്തിയിട്ടും മുടക്കുമുതലിന്റെ നാലിലൊന്നുപോലും തിരിച്ചുകിട്ടാത്ത ദുരവസ്ഥയിലാണ് കര്‍ഷകര്‍. പാട്ടവ്യവസ്ഥയിലാണ് കൃഷി. ആയിരത്തോളം കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണ്.
പടവലം, മത്തന്‍, വെള്ളരി, പാവല്‍ എന്നീ വിളകളാണ് പ്രധാനമായും കുഴിച്ചുമൂടുന്നത്. കമ്മീഷന് ഏജന്റുമാരുടെ ചൂഷണവും കര്‍ഷകരുടെ ദുരിതത്തിന് ആക്കം കൂട്ടുന്നു.
ഹോര്‍ട്ടി കോര്‍പ് വിളകള്‍ ഏറ്റെടുക്കുമെന്ന വാഗ്ദാനം നടപ്പിലായിട്ടില്ല, മറിച്ച് തമിഴ്നാട്ടില്‍ നിന്ന് വന്‍തുകയ്ക്ക് പച്ചക്കറികള്‍ ഇറക്കുമതി ചെയ്യുന്നത് തുടരുകയാണ്.
അതെ സമയം നെന്മാറയിലെ കര്‍ഷകരുടെ പ്രശ്നം അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. നെന്മാറയില് നിന്ന് ഹോര്‍ട്ടികോര്‍പ് ഇന്നു മുതല്‍മുതല്‍ എട്ട് ടണ്‍ പച്ചക്കറി വീതം സംഭരിക്കും.
ഹോര്‍ട്ടികോര്‍പ് എംഡി മനോജ് കുറുപ്പാണ് ഇക്കാര്യം അറിയിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല