ആന്ധ്രപ്രദേശില്‍ മുതിര്‍ന്ന വിദ്യാര്‍ഥികളുടെ റാഗിങ്ങിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ സംസാരശേഷി നഷ്ടപ്പെട്ടു. പ്ളസ്വണ്‍ വിദ്യാര്‍ഥിനി ശ്യാമിലിക്കാണ് ഈ ദുരനുഭവം. വിജയനഗരം ജില്ലയിലെ ഗായത്രി ജൂനിയര്‍ കോളജ് ഹോസ്റ്റലില്‍ ജൂണ്‍ 19നാണ് സംഭവം. വൈദ്യുതി പോയ സമയത്ത് ശ്യാമിലിയുടെ മുറിയില്‍ അതിക്രമിച്ചു കയറിയ സീനിയര്‍ വിദ്യാര്‍ഥിനികള്‍ ആക്രമിക്കുകയായിരുന്നു. നൈലോണ്‍ കയറുപയോഗിച്ച് കഴുത്തില്‍ വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിച്ചതായും പരാതിയില്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല