പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന യാതൊരു പദ്ധതിയും എമര്‍ജിങ് കേരളയിലില്ലെന്ന് വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി. എമര്‍ജിങ് കേരളയിലെ ഓരോ പദ്ധതിയെ കുറിച്ചും പ്രതിപക്ഷവുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണ്.
ഏത് പദ്ധതി വേണമെങ്കിലും വേണ്ടെന്ന് വയ്ക്കാന്‍ കഴിയും. എന്നാല്‍ കേരളത്തില്‍ നിക്ഷേപ ക്യാംപയിന് പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. വിവാദ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങള്‍ പരിശോധിക്കാനും മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്താനും വ്യവസായവകുപ്പ് തയ്യാറാണ്. ഹരിത രാഷ്ട്രീയ എംഎല്‍എമാരും എമര്‍ജിങ് കേരള വേണമെന്ന് തന്നെയാണ് അഭിപ്രായപ്പെട്ടിട്ടുള്ളതെന്ന് കുഞ്ഞാലിക്കുട്ടി ചാനലുകള്‍ക്ക് ന്ല്കിയ അഭിമുഖത്തില്‍ അറിയിച്ചു.
എന്ത് വെല്ലുവിളിയുണ്ടായാലും എമര്‍ജിങ് കേരളയുമായി മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചിരുന്നു. എമര്‍ജിങ് കേരളയെ ചുറ്റി പറ്റി ഉയര്‍ന്ന അഴിമതിയാരോപണങ്ങള്‍ക്ക് മറുപടി പറയാതെ പദ്ധതിയുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷവും വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല