1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2012

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ കണ്ണൂര്‍ വിമാനത്താവളത്തിന് മൂന്നാംഘട്ടത്തില്‍ ഭൂമി ഏറ്റെടുക്കാനാകാതെ പ്രതിസന്ധിയിലായി.
കീഴല്ലൂര്‍ പഞ്ചായത്തിലെ കൊതേരി ദേശത്താണ് 117 ഏക്കര്‍ ഭൂമിയുടെ കാര്യത്തില്‍ പുതിയ വിജ്ഞാപനത്തിനായി അധികൃതര്‍ കാത്തിരിക്കുന്നത്. ഭൂമി നല്‍കാന്‍ തയാറായ ഭൂവുമടകളും തീരുമാനമറിയാനുള്ള കാത്തിരിപ്പിലാണ്.
കണ്ണൂര്‍ വിമാനത്താവളത്തിന് മൂന്നാംഘട്ടത്തില്‍ 783 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. കീഴല്ലൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായാണ് മൂന്നാംഘട്ടത്തില്‍ ഭൂമി ഏറ്റെടുക്കുന്നത്. അധികൃതര്‍ അളന്നു തിട്ടപ്പെടുത്തിയ സ്ഥലത്തിന്‍െറ വിലനിര്‍ണയവും പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍, ഇതില്‍ ഉള്‍പ്പെട്ട 117 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാറിന് ഏറ്റെടുക്കാന്‍ കഴിയാത്ത അവസ്ഥയിലുള്ളത്. വിജ്ഞാപനം പുറപ്പെടുവിച്ച് രണ്ടു വര്‍ഷത്തിനകം ഏറ്റെടുക്കാനുള്ള ഭൂമിയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കണം. എന്നാല്‍, കൊതേരിയില്‍ മറ്റു സ്ഥലങ്ങളുടെ നടപടികളെല്ലാം നടത്തിയപ്പോള്‍ 117 ഏക്കറിന്‍െറ കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. സര്‍വേ നമ്പര്‍ ഒന്ന്, രണ്ട്, മൂന്ന്, 3/1A, 3/1B, 3/1C, 3/1D, 3/1E, 3/1F,3/1ഐ, 3/1J, 3/1G, 3/1H, 16, 16/1, 16/2, 16/3, 17, 17/1, 17/2, 19, 19/1, 19/2, 19/3 എന്നിവയില്‍പെട്ട സ്ഥലമാണ് ഏറ്റെടുക്കാനാവാത്തത്. ഇത്രയും സ്ഥലത്തിന്‍െറ ഇടയിലുള്ള സ്ഥലം വിലനിര്‍ണയം നടത്തി ഏറ്റെടുക്കാനിരിക്കുകയാണ്. വിലനിര്‍ണയ യോഗത്തില്‍ ബന്ധപ്പെട്ട ഭൂവുടമകളെ ക്ഷണിക്കാതിരുന്നപ്പോഴാണ് തങ്ങളുടെ ഭൂമി ഇപ്പോള്‍ ഏറ്റെടുക്കുന്നവയില്‍ പെട്ടില്ലെന്ന് ഭൂവുടമകള്‍ അറിയുന്നത്.
മൂന്നാംഘട്ട ഭൂമിയുടെ വിലനിര്‍ണയം കഴിഞ്ഞതിനാല്‍ ഈമാസം 30നകം മട്ടന്നൂരിലെ ലാന്‍ഡ് അക്വിസിഷന്‍ ഓഫoസിലെത്തി ഉടമകള്‍ സമ്മതപത്രത്തില്‍ ഒപ്പിടണം. ഇതിനിടയില്‍, 117 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ നടത്താന്‍ കഴിയില്ല. കാലാവധിക്കു മുമ്പേ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നു കാണിച്ച് ലാന്‍ഡ് അക്വിസിഷന്‍ ഓഫoസില്‍നിന്ന് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇനി പുതിയ ഉത്തരവുണ്ടായാല്‍ മാത്രമേ 117 ഏക്കര്‍ ഭൂമികൂടി ഏറ്റെടുക്കാന്‍ സാധിക്കുകയുള്ളൂ. അധികം വൈകാതെ 117 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവുണ്ടാകുമെന്നാണ് കരുതുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.