എന്നും വേറിട്ട വിഭവങ്ങള്‍ ഒരുക്കി ഓണാഘോഷത്തെ വര വേല്‍ക്കുന്ന വാട്ഫോര്‍ട് മലയാളീ സമാജത്തിന്റെ ആഘോഷ പരിപാടികള്‍ കലാ കായിക ഇനങ്ങളുടെ ഗുണ മേന്മ കൊണ്ടും സംഘടന പാടവം കൊണ്ടും ഒരു വ്യത്യസ്ത അനുഭവമായി മാറി . രന്നൂറ്റമ്പതോളം വരുന്ന ജനങ്ങളെ സാക്ഷി ആക്കി ഏഷ്യാനെറ്റ് യൂറോപ് ഡയറക്ടര്‍ ശ്രീകുമാര്‍ ആഘോഷപരിപാടികള്‍
ഉദ്ഘാടനം ചെയ്തു.
ഉത്സവ പരിപാടിയില്‍ ഓണത്തിന്റെ സ്വന്തം കളികളായ കലം തല്ലും ,റൊട്ടി കടിയും ,ചാക്കിലോട്ടവും,കസേരകളിയും ,നാരങ്ങ സ്പൂണ്‍ റയ്സും എന്നിവയില്‍ അസ്സോസിയേഷന് അംഗങ്ങള്‍ ആവേശത്തോടെ പങ്കെടുത്തു. ശക്തിയിലും വാശിയിലും തങ്ങള്‍ പുരുഷന്മാരേക്കാള് ഒട്ടും പിന്നിലല്ലെന്ന് കാണികളെ മുള്‍മുനയില്‍ നിര്‍ത്തിയ വടംവലി മത്സരത്തിലൂടെ മലയാളി മങ്കമാര്‍ തെളിയിച്ചു. വിഭവ സമൃദ്ധമായ സദ്യക്ക് ശേഷം കൊല്‍ക്കളിയുടെ അകമ്പടിയോടെ നടന്ന ഘോഷാ യാത്രയില്‍ സ്ത്രീകള്‍ അവതരിപ്പിച്ച ശിങ്കാരിമേളം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.
ഉച്ചക്ക് ശേഷം നടന്ന കലാവിരുന്നില്‍ ലൂട്ടനിലെ നൃത്തസംഘം അവതരിപ്പിച്ച ഡാന്‍സുകളും വാട്ഫോര്‍ഡിലെ കലാകാരികളുടെ തിരുവാതിരയും കുട്ടികളുടെ കലാപരിപാടികളും പുരുഷന്മാരുടെ കോമഡി സ്കിറ്റും എല്ലാം കാണികള്‍ക്ക് ഒരു മികച്ച വിരുന്നൊരുക്കി . വാട്ഫോര്‍ട് മലയാളീ സമാജത്തിന്റെ സംഘാടന രീതി കണ്ടു പഠിക്കാന്‍ മറ്റു അസോസിയേഷനില്‍ നിന്നും ഭാരവാഹികള്‍ എത്തിയതും ശ്രദ്ധേയമായി .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല