വോകിംഗ് കാരുണ്യയുടെ പതിനൊന്നാമത് സഹായം നല്കുന്നത് ചികിത്സയ്ക്കായി ബുദ്ധിമുട്ടുന്ന രണ്ട് പേര്‍ക്കാണ്. യു കെയില്‍ തന്നെയുള്ള നമ്മുടെ ചില സഹോദരങ്ങള്‍ തന്നെ ഇവര്‍ തികച്ചും സഹായം അര്‍ഹിക്കുന്നു എന്ന് മനസിലാക്കി വോകിംഗ് കാരുണ്യയുടെ സഹായത്തിനായി നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ രണ്ടുപേര്‍ക്കും ചെറുതെങ്കിലും സഹായം ലഭിക്കുക വളരെ അത്യാവശ്യമാണന്നു മനസിലാക്കിയതിനാലാണ് ഈ പ്രാവിശ്യം സമാഹരിക്കുന്ന തുക രണ്ടു പേര്‍ക്കുമായി നല്‍കാമെന്ന് തീരുമാനിച്ചത്.
കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ സ്വദേശിയായ ബിജു രണ്ടു വൃക്കയും തകരാറിലായി ചികിത്സക്കായി വലയുകയാണ്, പ്രായമായ മാതാപിതാക്കളുടെ ഏക പ്രതീക്ഷയായിരുന്നു ബിജു. ഈ കുടുംബത്തിന്റെ ഏക അത്താണിയായ ബിജുവാണ് നല്ലവരായ സഹജീവികളുടെ കാരുണ്യം തേടുന്നത്. ബിജുവിന്റെ സഹോദരി കിഡ്‌നി കൊടുക്കാന്‍ മുന്നോട്ടുവന്നെങ്കില്‍ കൂടി അതിനുള്ള ചെലവ് കണ്ടെത്തുവാന്‍ ഒരുവിധ മാര്‍ഗവും കാണാതെ വിഷമിക്കുകയാണ് ഈ കുടുംബവും ബിജുവിന്റെ സുഹൃത്തുക്കളും.
കടയിനിക്കാട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ രമേശിന്റെ ഭാര്യയായ രേഖ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രീയ ചെയ്യുന്നതിനായി സുമനസുകളുടെ സഹായം തേടുകയാണ്. ഈ ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. കരള്‍ മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക് ഏകദേശം 22 ലക്ഷം രൂപയാണ് ചെലവ് പറഞ്ഞിരിക്കുന്നത്. രമേശ് ഓട്ടോ ഓടിച്ചുകിട്ടുന്ന പൈസകൊണ്ട് കുടുംബചിലവ് കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ ഇത്രയധികം തുക എങ്ങനെ കണ്ടെത്താനാണ്. ഈ അവസ്ഥയിലാണ് നിരവധിപേരുടെ കഷ്ടപടുകളില്‍ ചെറിയതോതിലെങ്കിലും സഹായമായിട്ടുള്ള നമ്മുടെ കാരുണ്യവും തേടുന്നത്.
ഒക്ടോബര്‍ പതിനഞ്ചുവരെ വോകിംഗ് കാരുണ്യയുടെ അക്കൗണ്ടില്‍ ലഭിക്കുന്ന സഹായം ഈ രണ്ടു പേര്‍ക്കായി വീതിച്ചു നല്‍കാമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ വോകിംഗ് കാരുണ്യയിലൂടെ നിരവധിപേര്‍ക്ക് സഹായഹസ്തം നീട്ടിയ നല്ലവരായ സുഹൃത്തുക്കള്‍ ഈ ഉദ്യമത്തിലും അകമഴിഞ്ഞു സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജെയിന്‍ ജോസഫ്- 07809702654
സിബി ജോസ്- 07875707504
ബോബന്‍ സെബാസ്റ്റ്യന്‍- 07846165720
Our Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല