കോണ്‍ഗ്രസില്‍ ഗ്രൂപ്പുരാഷ്ട്രീയവുമായി മുരളീപക്ഷം സജീവമാകുന്നു. കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും പാര്‍ട്ടിയില്‍ അര്‍ഹമായ സ്ഥാനമാനങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് മുരളീപക്ഷം ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍
ഊര്‍ജ്ജിതമാക്കുന്നത്. കരുണാകര അനുസ്മരണ സമിതിയെന്ന പേരില്‍ ഗ്രൂപ്പിന്റെ പ്രാദേശിക ഘടകങ്ങള്‍ രൂപീകരിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.കെ കരുണാകരനൊപ്പം ഉറച്ചു നിന്നവരും മുരളി അനുകൂലികളുമാണ് കരുണാകര അനുസ്മരണ സമിതിയെന്ന പേരില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം സജീവമാക്കിയിരിക്കുന്നത്.
ആദ്യഘട്ടമെന്ന നിലയില്‍ ഡിസംബറില്‍ നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ തൊടുപുഴയില്‍ ചേര്‍ന്ന ഇടുക്കി ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതിലേക്കായി പ്രവര്‍ത്തകരെ ചേര്‍ക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് കരുണാകര അനുസ്മരണ സമിതി ജില്ലാ ചെയര്മാന് കെ ജെ സെബാസ്റ്റ്യന്‍ പറഞ്ഞു.ഡി.ഐ.സി., എന്‍.സി.പി എന്നിവയില്‍ നിന്നും കോണ്ഗ്രസിലേക്ക്മടങ്ങിയെത്തിയവരാണ്തൊടുപുഴയില് നടന്ന ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല