ലണ്ടന്‍: വിസിറ്റിംഗ് വിസയില്‍ രാജ്യത്തെത്തിയവരെ ചികിത്സിക്കാനായി എന്‍.എച്ച്.എസ് 32 മില്യണ്‍ പൗണ്ട് ചിലവഴിച്ചതായി തെളിഞ്ഞു. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇത്തരത്തില്‍ വിദേശത്തുനിന്നെത്തിയവരെക്കുറിച്ചുള്ള രേഖകളിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.
എമര്‍ജന്‍സിയായി നല്കേണ്ടിവരുന്ന ചികിത്സയാണ് എന്‍.എച്ച്. എസിന് ഇത്രവലിയ ബാധ്യത വരുത്തിയിരിക്കുന്നത്. ആദ്യം ചികിത്സ സ്വീകരിക്കുന്ന ആളുകള്‍ പിന്നീട് പണംനല്‍കാന്‍ തയ്യാറാകാത്തതാണ് ഭീമമായ തുകയുടെ ബില്‍ ഉണ്ടാകാന്‍ കാരണമായിരിക്കുന്നത്.
ഘാനയില്‍ നിന്നുമെത്തിയ ഒരുരോഗിക്ക് മസ്തിഷ്ക സര്‍ജറിക്കായി 80,000പൗണ്ടാണ് ചിലവാക്കേണ്ടി വന്നത്. അമേരിക്കയില്‍ നിന്നെത്തിയ മറ്റൊരാള്‍ക്ക് ന്യൂമോണിയ ചികിത്സയ്ക്കായി 111,000 പൗണ്ടും ചിലവാക്കേണ്ടി വന്നു.
ചില വിദേശികള്‍ സൗജന്യചികിത്സ ലക്ഷ്യം വെച്ചുമാത്രമാണ് രാജ്യത്തെത്തുന്നതെന്നും തെളിഞ്ഞിട്ടുണ്ട.് ഇത്തരത്തില്‍ വിദേശത്തു നിന്നെത്തുന്നവരുടെ ചികിത്സയ്ക്കായി തുക ചിലവാക്കാന്‍ നികുതിദായകര്‍ക്ക് കഴിയില്ലെന്ന് എമ്മ ബൂണ്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല