സ്വന്തം ലേഖകന്‍: വിവിധ യൂറോപ്പ്യന്‍ രാജ്യങ്ങളിലെ മെഡിക്കല്‍ കോഴ്‌സുകളെക്കുറിച്ച് അറിയേണ്ടതെല്ലാം, പ്രവേശനം തേടുന്നവര്‍ക്ക് മാഞ്ചസ്റ്റര്‍ ഓപ്പണ്‍ ഡേ ഏപ്രില്‍ 29 ന്. ബള്‍ഗേറിയ, റൊമേനിയ എന്നീ രാജ്യങ്ങളിലെ പ്രമുഖ സര്‍വകലാശാലകളില്‍ മെഡിസിന്‍, ഡെന്റിസ്റ്ററി, വെറ്റിനറി കോഴ്‌സുകള്‍ക്ക് ചേരാന്‍ തയ്യാറെടുക്കുന്ന കുട്ടികള്‍ക്കുവേണ്ടി യൂറോപ്പിലെ ഏറ്റവും വലിയ സ്റ്റുഡന്റ് റിക്രൂട്‌മെന്റ് സ്ഥാപനമായ സ്റ്റഡി മെഡിസിന്‍ യൂറോപ്പ് മാഞ്ചസ്റ്ററില്‍ …
സാബു ചുണ്ടക്കാട്ടില്‍ (മാഞ്ചസ്റ്റര്‍): ആട്ടവും,പാട്ടുമായി കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരും;മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ പ്രൊഡോജ്വലമായി. വിവിധങ്ങളായ കലാപരിപാടികളും ഗാനമേളയും ആയി നടന്ന കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചെസ്റ്റെറിന്റെ ഈസ്റ്റര്‍ ആഘോഷപരിപാടികള്‍ പ്രൗഢോജ്വലമായി. സെയില്‍ മൂര്‍ കമ്യൂണിറ്റി സെന്ററില്‍ റെവ.ഡോ.ലോനപ്പന്‍ അരങ്ങാശേരിയുടെ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയോടെയാണ് ആഘോഷപരിപാടികള്‍ക്ക് തുടക്കമായത്. ദിവ്യബലിയെ തുടര്‍ന്ന് ഉപഹാറിന്റെ നേതൃത്വത്തില്‍ ജെയിംസ് …
ബെന്നി അഗസ്റ്റിന്‍: കാര്‍ഡിഫ് മലയാളികള്‍ ‘കരുണ’യില്‍ കാരുണ്യം വിതറി. യുകെയിലെ ആദ്യകാല അസോസിയേഷന്‍ എന്ന നിലയില്‍ വളരെ നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന കാര്‍ഡിഫ് മലയാളീ അസോസിയേഷന്‍ അതിന്റെ അടുത്ത സഹായ പദ്ധതിയുമായി ഇന്ന് വൈകുന്നേരം ഹീത്ത് സോഷ്യല്‍ ക്ലബ്ബില്‍ കൂടുന്നു. ഈസ്റ്റര്‍ വിഷു ആശംസകള്‍ നേര്‍ന്നുകൊണ്ട് ‘കരുണ’ എന്ന പേരില്‍ നടത്തുന്ന ചാരിറ്റി ഷോ …
സഖറിയ പുത്തന്‍കളം: യുകെകെസിഎ കണ്‍വെന്‍ഷന് 75 ദിനങ്ങള്‍ മാത്രം ; യൂണിറ്റുകള്‍ റാലി മത്സര തയ്യാറെടുപ്പില്‍. പ്രൗഢഗംഭീരമായ രാജകീയ പ്രൗഢിയാര്‍ന്ന ചെല്‍ട്ടന്‍ഹാമിലെ ജോക്കി ക്ലബ്ബില്‍ യുകെ കെസിഎയുടെ 16ാ മത് വാര്‍ഷികാഘോഷങ്ങള്‍ക്ക് 75 ദിനങ്ങള്‍ മാത്രം. യുകെയിലെ ക്‌നാനായ സമുദായത്തിന്റെ ശക്തി പ്രകടനമാക്കുന്ന യുകെ കെസിഎ കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ യൂണിറ്റുകള്‍ തയ്യാറായിക്കഴിഞ്ഞു. ശതകോടീശ്വരന്മാരും ലോക പ്രശസ്ത …
സഖറിയ പുത്തന്‍കളം: യുകെകെസിഎ കണ്‍വെന്‍ഷന്‍ സ്വാഗത ഗാന ഫല പ്രഖ്യാപനം അടുത്താഴ്ച. പതിനാറാമത് യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ അതിമനോഹരമായ സ്വാഗത ഗാനം എഴുതിയത് ആരെന്നറിയുവാന്‍ ഇനി ഒരാഴ്ച മാത്രം. യുകെയിലെ ക്‌നാനായ സമുദായംഗങ്ങളില്‍ നിന്നും സ്വാഗത ഗാന കൃതികള്‍ ക്ഷണിച്ചപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ലഭ്യമായ കൃതികള്‍ മൂന്നംഗ ജഡ്ജിങ് പാനലിന് കൈമാറി. മലയാള …
സാബു ചുണ്ടക്കാട്ടില്‍ (മാഞ്ചസ്റ്റര്‍): കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ ഈസ്റ്റര്‍ ആഘോഷപരിപാടികളും,ജെയിംസ് ജോസിനായുള്ള സ്റ്റംസെല്‍ ക്യാമ്പും നാളെ (ശനി) നടക്കും.സെയില്‍മൂര്‍ കമ്യൂണിറ്റി സെന്ററില്‍ ശനിയാഴ്ച ഉച്ചക്ക് 2 .30 ന് നടക്കുന്ന ദിവ്യബലിയോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാകും.റെവ.ഡോ ലോനപ്പന്‍ അറങ്ങാശേരി ദിവ്യബലിയില്‍ കാര്‍മ്മികനാകും.തുടര്‍ന്ന് അസോസിയേഷന്‍ പ്രസിഡന്റ് ജെയ്‌സണ്‍ ജോബ്,റെവ.ഡോ ലോനപ്പന്‍ അറങ്ങാശേരി എന്നിവര്‍ ഈസ്റ്റര്‍ …
സഖറിയ പുത്തന്‍കളം: കായിക മേളയ്ക്ക് ഒരുങ്ങി യുകെ ക്‌നാനായക്കാര്‍. യു.കെ. ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങള്‍ക്കായി നടത്തപ്പെടുന്ന കായികമേള ഈ മാസം 29ന് നടക്കും. ബര്‍മിങ്ങ്ഹാമിലെ വെന്‍ഡ്‌ലി ലിഷ്യര്‍ സെന്ററില്‍ നടത്തപ്പെടുന്ന കായികമേള വിവിധ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകളായിട്ടാണ് നടത്തപ്പെടുന്നത്. കായികമേളയുടെ വിശദ വിവരങ്ങള്‍ക്ക് വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. ട്രഷറര്‍ …
സഖറിയ പുത്തന്‍കളം: നിരാലംബര്‍ക്ക് താങ്ങായി കെറ്ററിംഗ് ക്‌നാനായ കാത്തലിക് അസോസിയേഷന്‍. നിരാലംബര്‍ക്ക് കൈത്താങ്ങ് എന്ന ലക്ഷ്യവുമായി യുകെകെസിഎ ആരംഭിച്ച ‘ലെന്റ് അപ്പീല്‍’ തുക കെറ്ററിംഗ് ക്‌നാനായ കാത്തലിക് അസോസിയേഷന്‍ കൈമാറി. ദുഃഖദുരിതമനുഭവിക്കുന്ന സഹോദരരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ യുകെകെസിഎ ആരംഭിച്ച ലെന്റ് അപ്പീലിന് മികച്ച പ്രതികരണമാണ് കെറ്ററിംഗ് യൂണിറ്റില്‍ നിന്നും ലഭിച്ചത്. പെസഹാ തിരുന്നാള്‍ ദിവസം …
വര്‍ഗ്ഗീസ് ദാനിയേല്‍: ‘ജ്വാല’ മാഗസിന്‍ ഏപ്രില്‍ ലക്കം പുതുമകളോടെ പുറത്തിറങ്ങി. എല്ലാവര്‍ക്കും വിഷുവിന്റെയും ഈസ്റ്ററിന്റെയും ആശംസകള്‍ നേര്‍ന്നുകൊണ്ട് കേരളത്തിന്റെ നയാഗ്രാ എന്നറിയപ്പെടുന്ന ആതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മനം കവരുന്ന ഭംഗി കവര്‍ ചിത്രമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ആതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ ഉയരുന്ന ജനരോഷത്തെ കാണാതെ പോകുവാന്‍ ശ്രമിക്കുന്ന രാഷ്ട്രീയത്തിന്റെ കപടമുഖങ്ങളെ ‘ആതിരപ്പിള്ളിയുടെ ആകുലതകള്‍’ എന്ന കവര്‍ സ്റ്റോറിയിലൂടെ …
ജയകുമാര്‍ നായര്‍ (ദേശീയ കായികമേള കോഓര്‍ഡിനേറ്റര്‍) : യുക്മ ദേശീയ കായികമേള 2017 ജൂണ്‍ 24 ന് ബര്‍മിംഗ്ഹാമില്‍ നടക്കും. എണ്ണൂറു മീറ്റര്‍ ഓട്ടമത്സരവും അന്‍പതു വയസിനു മുകളിലുള്ളവരുടെ ഗ്രൂപ്പും ഇത്തവണത്തെ മേളയുടെ പ്രത്യേകതകളാണ്. കായിക മേളയ്ക്ക് വേദിയാകുന്നത് ഇത്തവണയും സട്ടന്‍ കോള്‍ഫീല്‍ഡിലെ വിന്‍ഡ്‌ലി ലെഷര്‍ സെന്റര്‍ തന്നെ. മേള യുടെ നടത്തിപ്പ് ചുമതല യുക്മ …