1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കിഴക്കന്‍ അഫ്ഗാന്‍ നഗരമായ ജലാലാബാദില്‍ ബോംബാക്രമണം; ആറു പേര്‍ കൊല്ലപ്പെട്ടു
കിഴക്കന്‍ അഫ്ഗാന്‍ നഗരമായ ജലാലാബാദില്‍ ബോംബാക്രമണം; ആറു പേര്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: കിഴക്കന്‍ അഫ്ഗാന്‍ നഗരമായ ജലാലാബാദില്‍ ബോംബാക്രമണം; ആറു പേര്‍ കൊല്ലപ്പെട്ടു. ഈ മേഖലയിലെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. നഗരത്തിലെ ധനകാര്യ ഓഫിസിനു സമീപത്തായി രണ്ടു സ്‌ഫോടനങ്ങള്‍ കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഒരുകൂട്ടം അക്രമികള്‍ കെട്ടിടത്തിനകത്തേക്ക് പ്രവേശിക്കുകയും ഇവരെ പിന്തുടര്‍ന്ന് സുരക്ഷാസേന സ്ഥലത്തെത്തുകയും അക്രമികളുമായി ഏറ്റുമുട്ടുകയും ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റുമുട്ടലില്‍ ആറുപേര്‍ …
വിദേശ മാധ്യമപ്രവര്‍ത്തകരെ സാക്ഷിയാക്കി രണ്ടാഴ്ചക്കകം ആണവ പരീക്ഷണശാല പൊളിക്കുമെന്ന് ഉത്തര കൊറിയ
വിദേശ മാധ്യമപ്രവര്‍ത്തകരെ സാക്ഷിയാക്കി രണ്ടാഴ്ചക്കകം ആണവ പരീക്ഷണശാല പൊളിക്കുമെന്ന് ഉത്തര കൊറിയ
സ്വന്തം ലേഖകന്‍: വിദേശ മാധ്യമപ്രവര്‍ത്തകരെ സാക്ഷിയാക്കി രണ്ടാഴ്ചക്കകം ആണവ പരീക്ഷണശാല പൊളിക്കുമെന്ന് ഉത്തര കൊറിയ. ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നും ഡോണള്‍ഡ് ട്രംപും തമ്മിലുള്ള ചര്‍ച്ച അടുത്തമാസം 12ന് സിംഗപ്പൂരില്‍ നടക്കാനിരിക്കുന്നതിനു മുന്നോടിയായാണ് നടപടി. ഉത്തര കൊറിയയുടെ തീരുമാനത്തെ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്വാഗതം ചെയ്തു. വടക്കു കിഴക്കന്‍ മേഖലയിലെ ആണവ …
യുഎസ് നയതന്ത്ര ഉദ്യോഗസ്ഥന്റെ യാത്ര തടഞ്ഞ് പാകിസ്താന്‍; പാകിസ്താനും അമേരിക്കയും തമ്മിലുള്ള ബന്ധം വീണ്ടും ഉലയുന്നു
യുഎസ് നയതന്ത്ര ഉദ്യോഗസ്ഥന്റെ യാത്ര തടഞ്ഞ് പാകിസ്താന്‍; പാകിസ്താനും അമേരിക്കയും തമ്മിലുള്ള ബന്ധം വീണ്ടും ഉലയുന്നു
സ്വന്തം ലേഖകന്‍: യുഎസ് നയതന്ത്ര ഉദ്യോഗസ്ഥന്റെ യാത്ര തടഞ്ഞ് പാകിസ്താന്‍; പാകിസ്താനും അമേരിക്കയും തമ്മിലുള്ള ബന്ധം വീണ്ടും ഉലയുന്നു. വാഹനാപകട കേസില്‍പ്പെട്ട അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ കേണല്‍ ജോസഫ് ഹാള്‍ സ്വന്തം രാജ്യത്തേക്ക് പോകാന്‍ നടത്തിയ ശ്രമം പാകിസ്താന്‍ തടഞ്ഞു. നയതന്ത്ര ഉദ്യോഗസ്ഥന് സഞ്ചരിക്കുന്നതിനുവേണ്ടി അഫ്ഗാനിസ്താനിലെ സൈനിക താവളത്തില്‍നിന്ന് എത്തിച്ച അമേരിക്കന്‍ സൈനിക വിമാനം കേണല്‍ …
ഇന്തോനേഷ്യയിലെ ക്രിസ്ത്യന്‍ പള്ളികളില്‍ കുര്‍ബാനക്കിടെ ചാവേര്‍ ആക്രമണം നടത്തിയത് ഒരു കുടുംബത്തിലെ കുട്ടികളടക്കുമുള്ള 6 പേര്‍; പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ്
ഇന്തോനേഷ്യയിലെ ക്രിസ്ത്യന്‍ പള്ളികളില്‍ കുര്‍ബാനക്കിടെ ചാവേര്‍ ആക്രമണം നടത്തിയത് ഒരു കുടുംബത്തിലെ കുട്ടികളടക്കുമുള്ള 6 പേര്‍; പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ്
സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയിലെ ക്രിസ്ത്യന്‍ പള്ളികളില്‍ കുര്‍ബാനക്കിടെ ചാവേര്‍ ആക്രമണം നടത്തിയത് ഒരു കുടുംബത്തിലെ കുട്ടികളടക്കുമുള്ള 6 പേര്‍; പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ്. ആക്രമണങ്ങളില്‍ 11 പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം കുര്‍ബാനയ്ക്കിടെ മൂന്ന് പള്ളികളിലായാണ് സ്‌ഫോടനം നടന്നത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പൊലീസുകാരുള്‍പ്പെടെ നാല്‍പ്പതോളം പേര്‍ക്ക് സ്‌ഫോടനത്തില്‍ …
പാരീസിലെ കത്തി ആക്രമണം; ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്തം ഏറ്റെടുത്തു
പാരീസിലെ കത്തി ആക്രമണം; ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്തം ഏറ്റെടുത്തു
സ്വന്തം ലേഖകന്‍: പാരീസിലെ കത്തി ആക്രമണം; ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്തം ഏറ്റെടുത്തു. മധ്യപാരീസിലുള്ള ഒപെറയിലെ തെരുവില്‍ ശനിയാഴ്ച രാത്രിയാണ് അക്രമി യുവാവിന്റെ ജീവനെടുത്തത്. ശനിയാഴ്ച പ്രാദേശിക സമയം വൈകിട്ട് ഏഴോടെയായിരുന്നു സംഭവം. കത്തിയുമായി തെരുവിലെത്തി ആളുകളെ ആക്രമിച്ചത് ഫ്രഞ്ച് പൗരത്വമുള്ള, 21 വയസ്സുകാരനായ ചെച്‌നിയന്‍ യുവാവാണെന്നു പൊലീസ് സ്ഥിരീകരിച്ചു. ഒപെറയിലെ തിരക്കുള്ള തെരുവില്‍ അ?ഞ്ചുപേരെ കുത്തിയ …
പുതിയ പ്രധാനമന്ത്രിക്കായി ഇറാഖി ജനത വോട്ടു ചെയ്തു; പോളിംഗ് സമാധാനപരമെന്ന് റിപ്പോര്‍ട്ടുകള്‍
പുതിയ പ്രധാനമന്ത്രിക്കായി ഇറാഖി ജനത വോട്ടു ചെയ്തു; പോളിംഗ് സമാധാനപരമെന്ന് റിപ്പോര്‍ട്ടുകള്‍
സ്വന്തം ലേഖകന്‍: പുതിയ പ്രധാനമന്ത്രിക്കായി ഇറാഖി ജനത വോട്ടു ചെയ്തു; പോളിംഗ് സമാധാനപരമെന്ന് റിപ്പോര്‍ട്ടുകള്‍. ഇറാഖ് പാര്‍ലമെന്റിലെ 329 സീറ്റുകളിലേക്ക് വിവിധ കക്ഷികളെ പ്രതിനിധാനംചെയ്ത് 7,000 പേരാണ് രംഗത്തുള്ളത്. പ്രധാനമന്ത്രി പദത്തിലേക്ക് ഹൈദര്‍ അല്‍അബാദിക്കു പുറമെ നൂരി മാലികി, ഹാദി അല്‍ആമിരി എന്നിവരാണ് പ്രധാന സ്ഥാനാര്‍ഥികള്‍. ഇറാഖില്‍ ഐ.എസ് വിരുദ്ധ പോരാട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച ശിയാ …
2008 ലെ മുംബൈ ഭീകരാക്രമണം പാക് സര്‍ക്കാരിന്റെ അറിവോടെ; നിര്‍ണായക വെളിപ്പെടുത്തലുമായി നവാസ് ഷെരീഫ്
2008 ലെ മുംബൈ ഭീകരാക്രമണം പാക് സര്‍ക്കാരിന്റെ അറിവോടെ; നിര്‍ണായക വെളിപ്പെടുത്തലുമായി നവാസ് ഷെരീഫ്
സ്വന്തം ലേഖകന്‍: 2008 ലെ മുംബൈ ഭീകരാക്രമണം പാക് സര്‍ക്കാരിന്റെ അറിവോടെ; നിര്‍ണായക വെളിപ്പെടുത്തലുമായി നവാസ് ഷെരീഫ്. ആക്രമണം തീവ്രവാദി സംഘടനകള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന കാര്യം സമ്മതിച്ച പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ആക്രമണത്തെകുറിച്ച് വ്യക്തമായ ധാരണ പാക് ഭരണകൂടത്തിനുണ്ടായിരുന്നു എന്നും തുറന്നു സമ്മതിച്ചു. 2008 നവംബര്‍ 26 മുതല്‍ മൂന്ന് ദിവസം …
പാരീസില്‍ വീണ്ടും കത്തിയുമായി അക്രമിയുടെ വിളയാട്ടം; കുത്തേറ്റ് ഒരാള്‍ മരിച്ചു
പാരീസില്‍ വീണ്ടും കത്തിയുമായി അക്രമിയുടെ വിളയാട്ടം; കുത്തേറ്റ് ഒരാള്‍ മരിച്ചു
സ്വന്തം ലേഖകന്‍: പാരീസില്‍ വീണ്ടും കത്തിയുമായി അക്രമിയുടെ വിളയാട്ടം; കുത്തേറ്റ് ഒരാള്‍ മരിച്ചു. ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ കത്തി ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അടുത്തിടെ പാരീസില്‍ ആള്‍ക്കൂട്ടത്തിനു നേരെയുണ്ടായ നിരവധി കത്തിയാക്രമണങ്ങള്‍ അവസാനത്തേതാണ് ഇത്. സെന്‍ട്രല്‍ പാരീസിലെ ഒപ്പേറ ഗാര്‍ണിയറിനു സമീപമാണ് സംഭവമുണ്ടായത്. അക്രമിയെ പോലീസ് പിന്നീട് വെടിവെച്ച് കൊലപ്പെടുത്തി. ഇയാളുടെ …
കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ മറവില്‍ മനുഷ്യക്കടത്ത്; ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ ഓസ്‌ട്രേലിയയില്‍ റിമാന്‍ഡില്‍
കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ മറവില്‍ മനുഷ്യക്കടത്ത്; ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ ഓസ്‌ട്രേലിയയില്‍ റിമാന്‍ഡില്‍
സ്വന്തം ലേഖകന്‍: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ മറവില്‍ മനുഷ്യക്കടത്ത്; ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ ഓസ്‌ട്രേലിയയില്‍ റിമാന്‍ഡില്‍. ഹരിയാന സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ രാകേഷ് കുമാര്‍ ശര്‍മ(46)യെയാണ് ബ്രിസ്‌ബേന്‍ മജിസ്‌ട്രേറ്റ് കോടതി ആറാഴ്ചത്തേക്കുകൂടി റിമാന്‍ഡ് ചെയ്തത്. കോമണ്‍വെല്‍ത്ത് ഗെയിംസിനെത്തിയ ശര്‍മയെയും ഒപ്പമുണ്ടായിരുന്ന എട്ട് ഇന്ത്യക്കാരെയും ഓസ്‌ട്രേലിയന്‍ ബോര്‍ഡര്‍ പോലീസ് മാര്‍ച്ചില്‍ ബ്രിസ്‌ബേന്‍ വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. ശര്‍മയ്‌ക്കൊപ്പമുണ്ടായിരുന്നവരും മാധ്യമപ്രവര്‍ത്തകരാണെന്നാണ് അവകാശപ്പെട്ടത്. ശര്‍മ …
ജയിലില്‍ കഴിയുന്ന മലേഷ്യന്‍ മുന്‍ ഉപപ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹീമിന് മാപ്പ് നല്‍കി അധികാരം കൈമാറുമെന്ന് മഹാതീര്‍ മുഹമ്മദ്
ജയിലില്‍ കഴിയുന്ന മലേഷ്യന്‍ മുന്‍ ഉപപ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹീമിന് മാപ്പ് നല്‍കി അധികാരം കൈമാറുമെന്ന് മഹാതീര്‍ മുഹമ്മദ്
സ്വന്തം ലേഖകന്‍: ജയിലില്‍ കഴിയുന്ന മലേഷ്യന്‍ മുന്‍ ഉപപ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹീമിന് മാപ്പ് നല്‍കി അധികാരം കൈമാറുമെന്ന് മഹാതീര്‍ മുഹമ്മദ്. മലേഷ്യന്‍ രാജാവ് മാ സുല്‍ത്താന്‍ മുഹമ്മദ് അന്‍വര്‍ ഇബ്രാഹീമിന് എത്രയും പെട്ടെന്ന് മാപ്പുനല്‍കുമെന്നും ജയിലില്‍ കഴിയുന്ന അന്‍വറിന് (70) അധികാരം കൈമാറുമെന്നും മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആറു പതിറ്റാണ്ട് രാജ്യം …