1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കാനഡയിലെ സ്‌കൂളില്‍ വെടിവപ്പ്, അഞ്ചു പേര്‍ മരിച്ചു, മൂന്നു പേര്‍ക്ക് ഗുരുതര പരുക്ക്
കാനഡയിലെ സ്‌കൂളില്‍ വെടിവപ്പ്,  അഞ്ചു പേര്‍ മരിച്ചു, മൂന്നു പേര്‍ക്ക് ഗുരുതര പരുക്ക്
സ്വന്തം ലേഖകന്‍: കാനഡയിലെ സ്‌കൂളില്‍ വെടിവപ്പ്, അഞ്ചു പേര്‍ മരിച്ചു, മൂന്നു പേര്‍ക്ക് ഗുരുതര പരുക്ക്. കനേഡിയന്‍ പ്രവിശ്യയായ സാസ്?കാച്വനിലെ ലാലോചിലും ഹൈസ്?കൂളിലുമായാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ ഒരാളെ അറസ്?റ്റ് ചെയ്തു. ഇയാളില്‍നിന്ന് വെടിവെക്കാനുപയോഗിച്ചതെന്ന് കരുതുന്ന തോക്ക് പിടിച്ചെടുത്തതായും പൊലീസ്? പറഞ്ഞു. വെടിവെപ്പിനുള്ള കാരണം വ്യക്തമായിട്ടില്ല. കൊല്ലപ്പെട്ടവരില്‍ പ്രവിശ്യാ മേയറുടെ മകളും ഉള്‍പ്പെടുന്നു. സ്?കൂളിലെ അധ്യാപികയായിരുന്നു ഇവര്‍. …
അമേരിക്കയില്‍ ഹിമക്കാറ്റ്, എട്ടു പേര്‍ മരിച്ചു, ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കി
അമേരിക്കയില്‍ ഹിമക്കാറ്റ്, എട്ടു പേര്‍ മരിച്ചു, ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കി
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ ഹിമക്കാറ്റ്, എട്ടു പേര്‍ മരിച്ചു. അതി ജാഗ്രതാ മുന്നറിയിപ്പ്, ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കി. ശക്തമായ കൊടുങ്കാറ്റിനുള്ള സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ആയിരക്കണക്കിനു വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. നോര്‍ത്ത് കാരലിനയിലെ ഷാര്‍ലെ, റാലെയ് എന്നിവിടങ്ങളിലാണ് പ്രധാനമായി സര്‍വീസസുകള്‍ റദ്ദാക്കിയതെന്ന് വ്യോമയാന കമ്പനിയായ ഫ്‌ളൈറ്റ് അവെയര്‍ അറിയിച്ചു. ഇവിടങ്ങളില്‍ വെള്ളിയാഴ്ചമാത്രം 3500 …
മാഡം തുസാദ്‌സ് മെഴുകു മ്യൂസിയത്തില്‍ ഇനി മുതല്‍ പ്രശസ്തര്‍ക്കൊപ്പം അരവിന്ദ് കെജ്‌രിവാളും
മാഡം തുസാദ്‌സ് മെഴുകു മ്യൂസിയത്തില്‍ ഇനി മുതല്‍ പ്രശസ്തര്‍ക്കൊപ്പം അരവിന്ദ് കെജ്‌രിവാളും
സ്വന്തം ലേഖകന്‍: മാഡം തുസാദ്‌സ് മെഴുകു മ്യൂസിയത്തില്‍ ഇനി മുതല്‍ പ്രശസ്തര്‍ക്കൊപ്പം അരവിന്ദ് കെജ്‌രിവാളും. മാഡം തുസാദ്‌സിന്റെ ഡല്‍ഹിയില്‍ ആരംഭിക്കാനിരിക്കുന്ന മ്യുസിയത്തിലാകും കെജ്‌രിവാളിന്റെ പ്രതിമ സ്ഥാപിക്കുക. പ്രതിമ സ്ഥാപിക്കുന്നതിന് കെജ്‌രിവാളിന്റെ അനുമതി തേടി മ്യൂസിയത്തിന്റെ ഇന്ത്യയിലെ നടത്തിപ്പുകാരായ വിസ്‌ക്രാഫ്റ്റ് എന്റര്‍ടെയ്ന്‍മെന്റ് ഇന്റനാഷണല്‍ അദ്ദേഹത്തിന് കത്തയച്ചു. ഈ മാസം പതിനൊന്നിനാണ് കത്തയച്ചത്. അടുത്ത വര്‍ഷമാണ് മാഡം തുസാദ്‌സ് …
ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യാ കുറിപ്പില്‍ തിരുത്ത്, ദുരൂഹത
ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യാ കുറിപ്പില്‍ തിരുത്ത്, ദുരൂഹത
സ്വന്തം ലേഖകന്‍: ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യാ കുറിപ്പില്‍ തിരുത്ത്, ദുരൂഹത. കത്ത് തിരുത്തിയത് ആരാണെന്നത് സംബന്ധിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്. കത്ത് വിശദ പരിശോധനക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. തിരുത്തിയ വരികള്‍ക്കു ശേഷം ബ്രായ്ക്കറ്റില്‍ താന്‍ തന്നെയാണ് വാക്കുകള്‍ തിരുത്തിയത് എന്നെഴുതി രാഹലിന്റെ ഒപ്പും രേഖപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ …
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ നുഴഞ്ഞു കയറ്റം രൂക്ഷം, അമേരിക്ക വിസാ നിയമങ്ങള്‍ കര്‍ശനമാക്കുന്നു
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ നുഴഞ്ഞു കയറ്റം രൂക്ഷം, അമേരിക്ക വിസാ നിയമങ്ങള്‍ കര്‍ശനമാക്കുന്നു
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ നുഴഞ്ഞു കയറ്റം രൂക്ഷം, അമേരിക്ക വിസാ നിയമങ്ങള്‍ കര്‍ശനമാക്കുന്നു. ഐഎസ് ഭീകരരുടെ വരവ് ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് അമേരിക്ക വിസ ചട്ടങ്ങള്‍ കര്‍ശനമാക്കുന്നത്. 38 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കാണ് വിസ അനുവദിക്കുന്നതിനുള്ള ചട്ടങ്ങള്‍ കര്‍ശനമാക്കുന്നത്. ഇറാന്‍, ഇറാഖ്, സുഡാന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ ഇരട്ട പൗരത്വമുള്ളവരും …
ആഫ്രിക്കന്‍ അമേരിക്കന്‍ സ്ത്രീകളെ ബലാത്സംഗം ചെയ്ത മുന്‍ അമേരിക്കന്‍ പോലീസുകാരന് 263 വര്‍ഷം ജയില്‍ ശിക്ഷ
ആഫ്രിക്കന്‍ അമേരിക്കന്‍ സ്ത്രീകളെ ബലാത്സംഗം ചെയ്ത മുന്‍ അമേരിക്കന്‍ പോലീസുകാരന് 263 വര്‍ഷം ജയില്‍ ശിക്ഷ
സ്വന്തം ലേഖകന്‍: ആഫ്രിക്കന്‍ അമേരിക്കന്‍ സ്ത്രീകളെ ബലാത്സംഗം ചെയ്ത മുന്‍ അമേരിക്കന്‍ പോലീസുകാരന് 263 വര്‍ഷം ജയില്‍ ശിക്ഷ. മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഡാനിയല്‍ ഹോള്‍ട്ട്‌ക്ലോയ്ക്കാണ് 263 വര്‍ഷം ജയില്‍ വാസം ശിക്ഷയായി ലഭിച്ചത്. ഒക്കലഹോമയില്‍ നിന്നുള്ള പോലീസുകാരനാണ് ഹോള്‍ട്ട്‌ക്ലോയ്ക്ക്. 2013 ലാണ് ജാപ്പനീസ് വംശജനായ ഇയാള്‍ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരായ യുവതികളെ ആക്രമിച്ചത്. തെളിവുകളുടെ …
70 വര്‍ഷത്തെ ഇടവേളക്കു ശേഷം തന്റെ രണ്ടാം ലോകയുദ്ധ കാലത്തെ കാമുകിയെ തേടിപ്പോകുന്ന 93 വയസുകാരന്‍
70 വര്‍ഷത്തെ ഇടവേളക്കു ശേഷം തന്റെ രണ്ടാം ലോകയുദ്ധ കാലത്തെ കാമുകിയെ തേടിപ്പോകുന്ന 93 വയസുകാരന്‍
സ്വന്തം ലേഖകന്‍: 70 വര്‍ഷത്തെ ഇടവേളക്കു ശേഷം തന്റെ രണ്ടാം ലോകയുദ്ധകാല കാമുകിയെ തേടിപ്പോകുന്ന 93 വയസുകാരന്‍. ഹോളിവുഡിലെ ഒരു യുദ്ധ ചിത്രത്തിന്റെ കഥ തുടങ്ങുകയല്ല, മറിച്ച് ജീവിച്ചിരിക്കുന്ന രണ്ടു പേരുടെ കഥയാണിത്. രണ്ടാം ലോകയുദ്ധ കാലത്ത് അമേരിക്കന്‍ വ്യോമസേനയില്‍ പൈലറ്റായിരുന്ന നോര്‍വുഡ് തോമസ് വിര്‍ജീനിയക്കാരനാണ് തന്റെ യുദ്ധകാല കാമുകിയായ ജോയ്‌സി മോറിസിനെ കാണാനൊരുങ്ങുന്നത്. 93 …
പതിനാല് മാസം പ്രായമുള്ള കുട്ടിയുമായി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ പോയ യുവതി ബ്രിട്ടനില്‍ മടങ്ങിയെത്തി, വിചാരണ
പതിനാല് മാസം പ്രായമുള്ള കുട്ടിയുമായി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ പോയ യുവതി ബ്രിട്ടനില്‍ മടങ്ങിയെത്തി, വിചാരണ
സ്വന്തം ലേഖകന്‍: പതിനാല് മാസം പ്രായമുള്ള കുട്ടിയുമായി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ പോയ യുവതി ബ്രിട്ടനില്‍ മടങ്ങിയെത്തി, വിചാരണ. ശരിയത്ത് നിയമത്തിന്റെ കീഴില്‍ ജീവിക്കാന്‍ വേണ്ടിയാണ് താന്‍ സിറിയയിലേക്ക് പോയതെന്നും നരകത്തില്‍ പോകുമെന്ന ഭയമാണ് ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും വിചാരണയ്ക്കിടെ യുവതി കോടതിയോട് പറഞ്ഞു. തരീനാ ഷക്കീല്‍ എന്ന 26 കാരിയാണ് 14 …
ബ്രിട്ടനില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു പുറത്തു നിന്നുള്ള ജീവനക്കാര്‍ക്ക് സര്‍ചാര്‍ജ് ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ, ഇന്ത്യക്കാര്‍ക്ക് വന്‍ തിരിച്ചടി
ബ്രിട്ടനില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു പുറത്തു നിന്നുള്ള ജീവനക്കാര്‍ക്ക് സര്‍ചാര്‍ജ് ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ, ഇന്ത്യക്കാര്‍ക്ക് വന്‍ തിരിച്ചടി
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു പുറത്തു നിന്നുള്ള ജീവനക്കാര്‍ക്ക് സര്‍ചാര്‍ജ് ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ, ഇന്ത്യക്കാര്‍ക്ക് വന്‍ തിരിച്ചടി. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ജീവനക്കാരെ നിയമിക്കുന്ന കമ്പനികള്‍ ഓരോ ജീവനക്കാരനും ആയിരം പൗണ്ട് (ഏകദേശം 96,000 രൂപ) വീതം വാര്‍ഷിക സര്‍ചാര്‍ജ് നല്‍കണമെന്ന് മൈഗ്രേഷന്‍ അഡ്വവൈസറി കമ്മിറ്റി (എംഎസി) ശുപാര്‍ശ ചെയ്തു. ഐടി പ്രഫഷണലുകളെ തിരഞ്ഞെടുക്കുമ്പോള്‍ …
പെസഹാ വ്യാഴത്തിന് ഇനി മുതല്‍ സ്ത്രീകളുടെ കാലും കഴുകാം, മാര്‍പാപ്പയുടെ പുതിയ ഉത്തരവ് ഇറങ്ങി
പെസഹാ വ്യാഴത്തിന് ഇനി മുതല്‍ സ്ത്രീകളുടെ കാലും കഴുകാം, മാര്‍പാപ്പയുടെ പുതിയ ഉത്തരവ് ഇറങ്ങി
സ്വന്തം ലേഖകന്‍: പെസഹാ വ്യാഴത്തിന് ഇനി മുതല്‍ സ്ത്രീകളുടെ കാലും കഴുകാം, മാര്‍പാപ്പയുടെ പുതിയ ഉത്തരവ് ഇറങ്ങി. കഴിഞ്ഞ ദിവസമാണ് പെസഹാ ആചാരങ്ങളില്‍ മാറ്റംവരുത്തിയുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉത്തരവിറങ്ങിയത്. പെസഹാ വ്യാഴത്തിന്റെ പ്രധാനമായ ആചാരമായി പള്ളികളില്‍ പുരോഹിതരുടെ നേതൃത്വത്തില്‍ നടക്കുന്ന കാല്‍കഴുകലില്‍ സ്ത്രീകളെക്കൂടി ഉള്‍പ്പെടുത്തണമെന്നതാണ് ഇതില്‍ പ്രധാനം. വത്തിക്കാന്‍ വെബ്‌സൈറ്റ് മാര്‍പാപ്പയുടെ ഉത്തരവ് പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുത്ത …