സ്വന്തം ലേഖകന്‍: ജപ്പാനില്‍ വ്യാജ എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് രണ്ടര മണിക്കൂറില്‍ അടിച്ചു മാറ്റിയത് 90 കോടി രൂപ. ഏകദേശം രണ്ടര മണിക്കൂറിനുള്ളില്‍ 1400 എ.ടി.എമ്മുകളില്‍ നിന്നാണ് കവര്‍ച്ച നടത്തിയത്. സൗത്ത് ആഫ്രിക്കന്‍ ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി വ്യാജ എ.ടി.എം കാര്‍ഡുകള്‍ നിര്‍മ്മിച്ചാണ് പണം അപഹരിച്ചത്. അന്താരാഷ്ട്ര കുറ്റവാളികള്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്ന സംഭവത്തെ …
സ്വന്തം ലേഖകന്‍: ഇന്ത്യ, തായ്‌ലന്‍ഡ്, മ്യാന്മര്‍ ഇടനാഴിയായി 1,400 കിമീ പാത വരുന്നു. ഇന്ത്യയെ കര മാര്‍ഗം തെക്കുകിഴക്കന്‍ ഏഷ്യയുമായി ബന്ധിപ്പിക്കുന്ന സുപ്രധാന പാതയാകും ഇത്. പാത കടന്നു പോകുന്ന മൂന്നു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരവും സാംസ്‌കാരിക വിനിമയവും വര്‍ധിപ്പിക്കുന്നതിനും പാത സഹായിക്കും. ഏഴു പതിറ്റാണ്ടു മുമ്പ് രണ്ടാം ലോക മഹായുദ്ധകാലത്ത് മ്യാന്മറില്‍ പണികഴിപ്പിച്ച 73 പാലങ്ങള്‍ …
സ്വന്തം ലേഖകന്‍: നരേന്ദ്ര മോദി ഇറാനില്‍, പ്രധാനമായ 12 കരാറുകളില്‍ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി, അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘനി എന്നിവരുടെ സാന്നിധ്യത്തിലാണ് കരാറുകളില്‍ ഒപ്പു വച്ചത്. ഇന്ത്യഇറാന്‍അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ ത്രികക്ഷി കരാറാണിത്. റാനിലെ തെക്കു കിഴക്കന്‍ തുറമുഖ നഗരമായ ചബാഹറിന്റെ വികസനത്തിന് ഇന്ത്യ 50 കോടി …
സ്വന്തം ലേഖകന്‍: യുകെയിലെ ലൗട്ടണ്‍ നഗരത്തിന്റെ ഭരണചക്രം തിരിക്കാന്‍ ഇനി മലയാളി കൈകള്‍. പത്തനംതിട്ട വയലത്തല പള്ളിക്കല്‍ കുടുംബാംഗമായ ഫിലിപ് എബ്രഹാം ലൗട്ടന്റെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണിത്. 1972 ല്‍ എന്‍ജിനീയറിങ് പഠനത്തിനായി യുകെയില്‍ എത്തിയ ഫിലിപ് പിന്നീട് പത്രപ്രവര്‍ത്തകനും പത്രമുടമയുമായി മാറുകയായിരുന്നു. 20 വര്‍ഷമായി ലൗട്ടണില്‍ കേരള ലിങ്ക് എന്ന പത്രം നടത്തുന്ന …
സ്വന്തം ലേഖകന്‍: താലിബാന്‍ മേധാവി മുല്ല മന്‍സൂര്‍ അക്തര്‍ അമേരിക്കയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ബലുചിസ്ഥാനില്‍ പാക്കിസ്ഥാന്‍അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലെ അഹമ്മദ് വാള്‍ ടൗണില്‍ ഒളിത്താവളത്തില്‍ വച്ചാണ് മന്‍സൂര്‍ കൊല്ലപ്പെട്ടതെന്നാണ് സൂചനകള്‍. ഒളിത്താവളം കണ്ടെത്തിയ അമേരിക്കന്‍ സൈന്യം പൈലറ്റില്ലാ വിമാനം ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. മന്‍സൂറിനൊപ്പം മറ്റൊരു ഭീകരനും കൊല്ലപ്പെട്ടതായി അഫ്ഗാന്‍ രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചു. പുതിയ തലവനെ …
സ്വന്തം ലേഖകന്‍: ഓസ്ട്രിയയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്, പോളിംഗ് അവസാനിച്ചപ്പോള്‍ തീവ്ര വലതുപക്ഷ പാര്‍ട്ടിക്ക് മുന്‍തൂക്കമെന്ന് സൂചന. യൂറോപ്യന്‍ രാജ്യങ്ങളില്‍ തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍ കരുത്തു നേടുന്ന സമകാലിക സാഹചര്യങ്ങള്‍ പിന്തുടര്‍ന്ന് തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ഫ്രീഡം പാര്‍ട്ടി അധികാരം പിടിക്കുമെന്നാണ് സൂചന. ഞായറാഴ്ചയാണ് ഓസ്ട്രിയയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാംവട്ട പോളിംഗ് അവസാനിച്ചത്. ഒന്നാം ഘട്ടത്തില്‍ 35 …
സ്വന്തം ലേഖകന്‍: സിക വൈറസ് അമേരിക്കയിലേക്കും കരീബിയന്‍ മേഖലയിലേക്കും, 279 ഗര്‍ഭിണികളില്‍ വൈറസ് ബാധ. ബ്രസീലിലും മറ്റു ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലൂം കനത്ത ആശങ്ക സൃഷ്ടിച്ചു കൊണ്ട് മുന്നേറുന്ന സികാ വൈറസ് ഇതാദ്യമായാണ് അമേരിക്കയിലും കരീബിയന്‍ ദ്വീപുകളിലും സാന്നിധ്യം അറിയിക്കുന്നത്. അമേരിക്കയിലും പ്യൂര്‍ട്ടോറിക്കയിലുമായി 279 ഗര്‍ഭിണികളില്‍ സികാ വൈറസ് ബാധ സ്ഥിരീകരിച്ചതായി അമേരിക്കന്‍ ആരോഗ്യ വിഭാഗം അറിയിച്ചു. …
സ്വന്തം ലേഖകന്‍: തോക്കുമായി അതിക്രമിച്ചു കടന്ന ആക്രമിയെ വൈറ്റ് ഹൗസില്‍ സുരക്ഷാ സൈനികര്‍ വെടിവച്ചിട്ടു. സുരക്ഷാ പോയന്റ് മറികടന്ന് വൈറ്റ് ഹൗസിന് തൊട്ടടുത്തെത്തിയ തോക്കുധാരിയെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ വെടിവച്ചു വീഴ്ത്തുകയായിരുന്നു. തോക്ക് താഴെയിടാനുള്ള നിര്‍ദ്ദേശം അനുസരിക്കാതിരുന്നപ്പോള്‍ വെടിവെക്കുകയായിരുന്നു എന്ന് ഇന്റലിജെന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. വയറിനു ഗുരുതരമായി പരിക്കേറ്റ ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം നടക്കുമ്പോള്‍ …
സ്വന്തം ലേഖകന്‍: ചൈന ആഫ്രിക്കയിലേക്ക് കയറ്റി അയക്കുന്ന ഉണക്കിയ മാംസത്തില്‍ മനുഷ്യ മാംസമെന്ന് ആരോപണം. സാംബിയയിലെ ഒരു ടാബ്‌ളോയ്ഡാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവിട്ടത്. അതേസമയം വാര്‍ത്ത വ്യാജവും നിരുത്തരവാദപരവുമാണെന്ന് ചൈന തിരിച്ചടിച്ചു. സ്ഥല പരിമിതിയും ജനസംഖ്യാ വര്‍ദ്ധനവും മൂലം മറവു ചെയ്യാന്‍ കഴിയാത്ത ശവങ്ങള്‍ ചൈനയിലെ മാംസം കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങള്‍ പ്രത്യേക സംവിധാനം ഉപയോഗിച്ച് …
സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ മഴക്കെടുതിയും മണ്ണിടിച്ചിലും തുടരുന്നു, മരണം 58 ആയി, 300,000 പേര്‍ ദുരിതത്തില്‍. ചൊവ്വാഴ്ച തുടങ്ങിയ കനത്ത മഴയിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ എണ്ണം 58 ആയി. കാണാതായ 130 പേരെക്കുറിച്ച് ഇനിയും വിവരമൊന്നുമില്ല. 220 കുടുംബങ്ങളുള്ള മൂന്നു ഗ്രാമങ്ങളാണ് പൂര്‍ണമായും മണ്ണിനടിയില്‍പ്പെട്ടു കിടക്കുന്നത്. മധ്യ ശ്രീലങ്കയിലെ അരനായകയിലാണ് കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായത്. …