സ്വന്തം ലേഖകൻ: കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്വരയിൽനിന്ന് ചൈനീസ് സൈന്യം പിന്മാറിയതായി റിപ്പോർട്ട്. ഇരുഭാഗത്തും സേനാപിന്മാറ്റം നടന്നതായാണ് വിവരം. തുല്യദൂരം പിന്മാറിയാണ് അതിർത്തിയിൽ സുരക്ഷിത മേഖല സൃഷ്ടിച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ജൂൺ 15ന് ഗൽവാനിലുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് അതിർത്തി സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സൈനികതല ചർച്ചകൾ നടന്നിരുന്നു. …
സ്വന്തം ലേഖകൻ: 511 ഏക്കര്‍, പത്ത് ലക്ഷത്തേോളം മനുഷ്യര്‍, പതിനായിരക്കണക്കിനു കൂരകള്‍. ഒന്ന് തൊട്ടാല്‍ കൂടെ പോരുന്ന മഹാമാരി തുടക്കത്തില്‍ ഏറ്റവും ആശങ്കപ്പെടുത്തിയത് ധാരാവിയെയാണ്. തുടക്കത്തില്‍ പ്രതിദിനം നൂറിനടുത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നിടത്ത് ഇപ്പോള്‍ പത്തില്‍ താഴെ രോഗികള്‍മാത്രം. ആകെ 2,323 പേര്‍ക്ക് രോഗം കണ്ടെത്തിയെങ്കിലും 1700ലേറെ പേര്‍ രോഗമുക്തരായി. 86 പേരാണ് ഇവിടെ രോഗം …
സ്വന്തം ലേഖകൻ: സോഷ്യൽ കെയർ മേഖലയ്ക്ക് വേണ്ടത്ര ധനസഹായം നൽകാനുള്ള പദ്ധതികൾ ഒരു വർഷത്തിനുള്ളിൽ നടപ്പാക്കേണ്ടതുണ്ടെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് മേധാവി. കൊവിഡ് പ്രതിസന്ധി ഈ മേഖലയുടെ “ഊ ർജ്ജസ്വലത”യെക്കുറിച്ച് വളരെ കയ്പ്പുള്ള വിവരങ്ങൾ വെളിപ്പെടുത്തിയതായി സർ സൈമൺ സ്റ്റീവൻസ് ബിബിസിയോട് പറഞ്ഞു. ഉയർന്ന നിലവാരമുള്ള പരിചരണം ദീർഘകാലത്തേക്ക് എങ്ങനെ നൽകാമെന്ന പ്രശ്നത്തിന് അടിയന്തിരമായി ഉത്തരം നൽകേണ്ടതുണ്ടെന്നും …
സ്വന്തം ലേഖകൻ: ഭാവിയെ ലക്ഷ്യമിട്ട് പുതിയ വകുപ്പുകളും മന്ത്രിമാരെയും നിയോഗിച്ച് യുഎഇ മന്ത്രിസഭയിൽ മുഖംമിനുക്കൽ. യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുതിയ മന്ത്രിമാരെയും വകുപ്പുകളിലെ മാറ്റങ്ങളും പ്രഖ്യാപിച്ചു. യുഎഇ സർക്കാർ ഇതിന് അംഗീകാരവും നൽകിയെന്ന് ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിലൂടെ അറിയിച്ചു. ഭാവിയെ ലക്ഷ്യമിട്ട് പുതിയ കാലത്തിന്റെ ആശയങ്ങളും …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്കായി കൂടുതല്‍ ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് സൌദി അറേബ്യ. ഇഖാമ കാലാവധി അവസാനിച്ച വിദേശികളുടെ ഇഖാമ മൂന്ന് മാസത്തേക്ക് കൂടി സൌജന്യമായി നീട്ടി നല്‍കും. ഒപ്പം വിമാന സര്‍വീസ് റദ്ദാക്കിയത് കാരണം നാട്ടില്‍ പോകാനാകാതെ കുടുങ്ങിയ വിദേശികളുടെ ഫൈനല്‍ എക്സിറ്റ് വിസ സൌജന്യമായി നീട്ടി നല്‍കും. വിമാന സര്‍വീസ് …
സ്വന്തം ലേഖകൻ: അത്ലാൻറിക് മഹാസമുദ്രത്തിന്റെ ഇരു കരകളിലുമായുള്ള യൂറോപ്പും അമേരിക്കയും തമ്മിൽ ഏഴു പതിറ്റാണ്ട് നീണ്ട സൗഹൃദത്തിൽ വിള്ളൽ വീഴുന്നതായി സൂചന. മൂന്നര വർഷം മുമ്പ് ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡൻറ് സ്ഥാനം ഏറ്റെടുത്തത് മുതൽ 27 രാജ്യങ്ങളുൾക്കൊള്ളുന്ന യൂറോപ്യൻ യൂനിയനുമായി നല്ല ബന്ധമായിരുന്നില്ല. സൈനിക- സാമ്പത്തിക- നയതന്ത്ര വിഷയങ്ങളിലെ സഹകരണം കുറയുകയും ചെയ്തിരുന്നു. കോവിഡ് …
സ്വന്തം ലേഖകൻ: കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച അമേരിക്കയിൽ വിചിത്രമായ മത്സരവുമായി ഒരുകൂട്ടം ചെറുപ്പക്കാർ. കോവിഡിനെ പിടിച്ചുകെട്ടാൻ ലോകമെങ്ങുമുള്ള ആരോഗ്യപ്രവർത്തകരും ഭരണാധികാരികളും പരിശ്രമിക്കുന്നതിനിടെയാണ് രോഗം പകർത്താനായി മത്സരം സംഘടിപ്പിച്ച് ഇവർ പ്രതിരോധപ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുന്നത്. കോവിഡ് ബാധിച്ചവർ അസുഖം ഭേദമാകാത്ത സാഹചര്യത്തിൽ തന്നെ പാർട്ടികൾ സംഘടിപ്പിക്കും. ഇതിൽ കോവിഡ് ബാധിക്കാത്തവരും പങ്കെടുക്കും. പാർട്ടിയിൽ പങ്കെടുത്ത് മടങ്ങിയവരിൽ ആർക്കാണോ …
സ്വന്തം ലേഖകൻ: നേപ്പാളില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. പ്രധാനമന്ത്രിയുടെ രാജി ആവശ്യപെട്ട് ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് രാഷ്ട്രീയ അസ്ഥിരത ഉടലെടുത്തത്. രാജിവെയ്ക്കണം എന്ന പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ ആവശ്യം അംഗീകരിക്കാന്‍ തയ്യാറാകാതെ പ്രധാനമന്ത്രി കെപി ശര്‍മ ഒലി ഉറച്ചു നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം പ്രസിഡന്‍റ് ബിദ്യ ദേവി …
സ്വന്തം ലേഖകൻ: അമേരിക്കയുടെ സ്വാതന്ത്ര്യ ദിനത്തിൽ ആശംസയറിയിച്ച ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. അമേരിക്കയുടെ 244ാം സ്വാതന്ത്ര്യ ദിനത്തിനാണ് നരേന്ദ്ര മോദി ട്വിറ്ററിലൂടെ ആശംസയറിയിച്ചത്. മോദി – ട്രംപ് സൗഹൃദത്തിന്റെ പ്രതീകമായും ഈ ട്വീറ്റുകൾ മാറി. മോദിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തായിരുന്നു അമേരിക്കൻ പ്രസിഡന്റായ ട്രംപിന്റെ …
സ്വന്തം ലേഖകൻ: ലോകത്ത് കൊവിഡ് കേസുകളുടെ എണ്ണം ഒരുകോടി 10 ലക്ഷം കടന്നു. ജോൺസ് ഹോപ്കിൻസ് സർവകലാശാല പുറത്ത് വിട്ട കണക്കുകൾ പ്രകാരമാണിത്. നിലവിൽ 1,11,90,678 രോഗബാധിതരാണുള്ളത്. 5,29113 പേർ രോഗം ബാധിച്ച് മരിച്ചു. 62,97,610 പേർ രോഗമുക്തരായി. 43,63,955 പേർ നിലവിൽ ചികിത്സയിലുണ്ട്. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്, 28,90,588 പേർ. 1,32,101 പേർ …