1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയില്‍ ആദ്യ കൊറോണ മരണം; രോഗബാധിതർ 900; കർഫ്യൂവിൽ വിജനമായി നഗരങ്ങൾ
സൗദിയില്‍ ആദ്യ കൊറോണ മരണം; രോഗബാധിതർ 900; കർഫ്യൂവിൽ വിജനമായി നഗരങ്ങൾ
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ ആദ്യ കൊവിഡ് മരണം. അഫ്ഗാന്‍ സ്വദേശിയായ 51 കാരനാണ് ഇന്ന് മരണപ്പെട്ടത്. ആരോഗ്യമന്ത്രാലയ വക്താവ് മുഹമ്മദ് അബ്ദലാലി വാര്‍ത്താസമ്മേളനത്തിലാണ് കൊവിഡ് മരണം സ്ഥിരീകരിച്ചത്. മദീനയിലെ ആശുപത്രിയില്‍ കഴിയുന്ന ഇയാളുടെ നില ഇന്നലെയോടെ ഗുരുതരമാകുകയും രാത്രി മരണം സംഭവിക്കുകയുമായിരുന്നെന്ന് അബ്ദലാലി പറഞ്ഞു. ഗൾഫിൽ മരണം റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണു സൗദി. …
ദുബായിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് “വർക്ക് ഫ്രം ഹോം”; സന്ദർശക വീസക്കാർക്കു തുടരാം
ദുബായിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് “വർക്ക് ഫ്രം ഹോം”;  സന്ദർശക വീസക്കാർക്കു തുടരാം
സ്വന്തം ലേഖകൻ: ദുബൈയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ വീട്ടിൽ നിന്ന് ജോലി ചെയ്താൽ മതിയെന്ന് സർക്കാർ നിർദേശം. 80 ശതമാനം ജീവനക്കാരെ ഇത്തരത്തിൽ വർക്ക് എറ്റ് ഹോം സംവിധാനത്തിലേക്ക് മാറ്റണം. സൂപ്പർമാർക്കറ്റ്, ഗ്രോസറി, ഫാർമസി എന്നിവയിൽ ജോലിയെടുക്കുന്നവർക്ക് നിർദേശം ബാധകമാക്കണമെന്നില്ല. ദുബൈ സാമ്പത്തിക വകുപ്പാണ് നിർദേശം പുറപ്പെടുവിച്ചത്. കോവിഡ് ബാധിച്ച വിവരം മറച്ചുവെക്കുന്നവർക്ക് കടുത്ത ശിക്ഷ …
സമ്പൂർണ ലോക്ക്ഡൌൺ പ്രഖ്യാപിച്ച് മോദി; 21 ദിവസം രാജ്യം അടച്ചിടും; കർശന നിയന്ത്രണങ്ങൾ
സമ്പൂർണ ലോക്ക്ഡൌൺ പ്രഖ്യാപിച്ച് മോദി; 21 ദിവസം രാജ്യം അടച്ചിടും; കർശന നിയന്ത്രണങ്ങൾ
സ്വന്തം ലേഖകൻ: കോവിഡ് ബാധ പ്രതിരോധിക്കാൻ രാജ്യത്ത് 21 ദിവസം സമ്പൂർണ ലോക്ക്ഡൗൺ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ഒരു കർഫ്യൂ പോലെയാകും. 22 ന് ജനകീയ സഹകരണത്തോടെ നടപ്പാക്കിയ ജനതാ കർഫ്യൂവിനെക്കാൾ കർശനമായി ഇത് നടപ്പാക്കും. – രാജ്യത്തോട് ചൊവ്വാഴ്ച രാത്രി എട്ടിനു നടത്തിയ അഭിസംബോധനയിൽ പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ ആരോഗ്യരംഗം ശക്തിപ്പെടുത്തുന്നതിനായി …
ബ്രിട്ടൻ ലോക്ക്ഡൌണിൽ; സ്പെയിനിൽ കൂട്ടമരണം; പുറത്തിറങ്ങാതെ ഫ്രാൻസ്; വമ്പൻ പാക്കേജുമായി ജർമ്മനി
ബ്രിട്ടൻ ലോക്ക്ഡൌണിൽ; സ്പെയിനിൽ കൂട്ടമരണം; പുറത്തിറങ്ങാതെ ഫ്രാൻസ്; വമ്പൻ പാക്കേജുമായി ജർമ്മനി
സ്വന്തം ലേഖകൻ: പ്രതിരോധപ്രവർത്തനങ്ങൾ കൂടുതൽ കർശനമാക്കിയ സാഹചര്യത്തിലും ലോകത്ത്​ കോവിഡ്​-19 ബാധിച്ച്​ മരിച്ചവരുടെ എണ്ണം 16,098 ആയി. ആകെ 366,866 പേർക്ക്​ വൈറസ്​ ബാധ സ്​ഥിരീകരിച്ചിട്ടുണ്ട്​. ആഗോളതലത്തിൽ 50 രാജ്യങ്ങളിലായി 100 കോടിയിലേറെ ജനങ്ങളാണ്​ കോവിഡ്​-19നെ പേടിച്ച്​ വീടുകളിൽ കഴിയുന്നത്​. ജനങ്ങൾ വീടുകളിൽ തന്നെ കഴിയു​ന്നുണ്ടോ എന്ന്​ പരിശോധിക്കാൻ ഡ്രോണുകളും ഹെലികോപ്​ടറുകളും രംഗത്തിറക്കിയിട്ടുണ്ട്​. പ്രതിരോധത്തി​​െൻറ ഭാഗമായി …
ഗള്‍ഫ് പൂര്‍ണ സ്തംഭനത്തിലേക്ക്; ലോക്ക്ഡൌണിലേക്ക് യുഎഇയും; സൗദിയിൽ കർഫ്യൂ
ഗള്‍ഫ് പൂര്‍ണ സ്തംഭനത്തിലേക്ക്; ലോക്ക്ഡൌണിലേക്ക് യുഎഇയും; സൗദിയിൽ കർഫ്യൂ
സ്വന്തം ലേഖകൻ: കൊറോണ വൈറസ് രോഗം ഭീതി പടര്‍ത്തി വ്യാപിക്കുന്നതിനിടെ യുഎഇയും അടച്ചിടുന്നു. സൗദി അറേബ്യയും കുവൈത്തും ഖത്തറും പൂര്‍ണമായി അടച്ചിടല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുഎഇയും സ്തംഭിക്കാന്‍ പോകുന്നത്. ചൊവ്വാഴ്ച രാത്രി മുതല്‍ പുതിയ തീരുമാനങ്ങള്‍ നടപ്പില്‍ വരും. അതേസമയം, വിസിറ്റിങ് വിസകളില്‍ യുഎഇയിലെത്തി കുടുങ്ങിപ്പോയവരെ രാജ്യത്ത് താമസിക്കാന്‍ അനുവദിക്കുമെന്നും യുഎഇ അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളിലെല്ലാം …
“നാട്ടിലെത്തിക്കണം,” ഫിലീപ്പീൻസിലെ ഇന്ത്യക്കാർ; മലേഷ്യയിൽ കുടുങ്ങിയവർക്ക് താങ്ങായി സംഘടനകള്‍
“നാട്ടിലെത്തിക്കണം,” ഫിലീപ്പീൻസിലെ ഇന്ത്യക്കാർ; മലേഷ്യയിൽ കുടുങ്ങിയവർക്ക് താങ്ങായി സംഘടനകള്‍
സ്വന്തം ലേഖകൻ: കോവിഡിനെത്തുടർന്ന് സ്ഥിതിഗതികൾ രൂക്ഷമാവുന്ന സാഹചര്യത്തിൽ രാജ്യത്തേക്ക് തിരിച്ചെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ വിദ്യാര്‍ഥികള്‍. ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലെ വിമാനത്താവളത്തില്‍ കഴിയുന്ന വിദ്യാർഥികൾ തങ്ങൾക്ക് എത്രകാലം പിടിച്ചുനിൽക്കാൻ കഴിയുമെന്നറിയില്ലെന്നും പറയുന്നു. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് അഫ്ഗാനിസ്ഥാന്‍, ഫിലിപ്പീന്‍സ്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനെത്തുടർന്ന് നാട്ടിലേക്ക് മടങ്ങാനാവാത്ത അവസ്ഥയിലാണ് വിദ്യാർഥികൾ. രണ്ടു ദിവസമായി …
കൊറോണ: പ്രവാസി ഇന്ത്യക്കാര്‍ കനത്ത ജാഗ്രത പുലർത്തണമെന്ന് ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ
കൊറോണ: പ്രവാസി ഇന്ത്യക്കാര്‍ കനത്ത ജാഗ്രത പുലർത്തണമെന്ന് ദുബായ്  ഇന്ത്യൻ കോൺസുൽ ജനറൽ
സ്വന്തം ലേഖകൻ: കോവിഡ് 19 പടരാതിരിക്കാൻ യുഎഇയിലെ ഇന്ത്യൻ സമൂഹം കനത്ത ജാഗ്രത പുലർത്തണമെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ ആവശ്യപ്പെട്ടു. യുഎഇ അധികൃതർ നൽകുന്ന നിർദേശം പാലിച്ച് പരമാവധി താമസയിടങ്ങളിൽ തന്നെ തുടരാൻ പ്രവാസികൾ ശ്രദ്ധിക്കണം. അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്. ലേബർ ക്യാമ്പിൽ ഒരേ മുറിയിൽ കഴിയുന്നവർ സ്വയം ഒരു കുടുംബ യൂനിറ്റായി കണക്കാക്കി …
സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി കൊവിഡ്; യാത്രാനിരോധനം, സത്യവാങ്മൂലം, കടുത്ത നിയന്ത്രണങ്ങൾ
സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി കൊവിഡ്; യാത്രാനിരോധനം, സത്യവാങ്മൂലം, കടുത്ത നിയന്ത്രണങ്ങൾ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 14 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 105. ഒരു ആരോഗ്യ പ്രവർത്തക കൂടി രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയിലുണ്ട്. ഇതിൽ ആറു പേർ കാസർകോട് ജില്ലക്കാരാണ്. 2 പേർ കോഴിക്കോട് സ്വദേശികൾ. ഖത്തറിൽനിന്നും യുകെയിൽനിന്നും എത്തിയ ഓരോരുത്തര്‍ക്കും രോഗം ബാധിച്ചു. 72,460 പേർ നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി പിണറായി …
കോവിഡ്: നാല്‍പതോളം രാജ്യങ്ങള്‍ അടച്ചുപൂട്ടി; ജർമ്മനിയിൽ മെർക്കലും ക്വാറന്റീനിൽ
കോവിഡ്: നാല്‍പതോളം രാജ്യങ്ങള്‍  അടച്ചുപൂട്ടി; ജർമ്മനിയിൽ  മെർക്കലും ക്വാറന്റീനിൽ
സ്വന്തം ലേഖകൻ: നാൽപ്പതോളം രാജ്യങ്ങളെ സമ്പൂർണ അടച്ചുപൂട്ടലിലേക്കെത്തിച്ച കോവിഡ്, കൂടുതൽ രാജ്യങ്ങളിലേക്കു പടരുന്നു. മൊറീഷ്യസിലും കൊളംബിയയിലും ആദ്യ മരണം. റുമാനിയ, ഗാസ എന്നിവിടങ്ങളിലും ആഫ്രിക്കയിൽ അംഗോള എറിട്രിയ യുഗാണ്ട എന്നിവിടങ്ങളിലും ഇതാദ്യമായി വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു. അതിനിടെ ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 3,39,710 ആയി. മരണസംഖ്യ പതിനയ്യായിരത്തോട് അടുക്കുകയാണ്. നിലവിലുള്ള രോഗികളില്‍ പകുതിയോളം യൂറോപ്യന്‍ …
തെരുവിന്റെ മക്കൾക്ക് 300 ഹോട്ടൽ മുറികൾ നൽകി ലണ്ടൻ മേയർ
തെരുവിന്റെ മക്കൾക്ക് 300 ഹോട്ടൽ മുറികൾ നൽകി ലണ്ടൻ മേയർ
സ്വന്തം ലേഖകൻ: എലിസബത്ത് രാജ്ഞിയെ ബക്കിങ്ഹാം കൊട്ടാരത്തില്‍നിന്ന് മാറ്റി. കൊട്ടാര ജീവനക്കാരില്‍ ഒരാളുടെ കൊറോണ പരിശോധനാഫലം പോസിറ്റീവായതിനു പിന്നാലെയാണ് രാജ്ഞിയെ കൊട്ടാരത്തില്‍നിന്ന് മാറ്റിയതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാഴാഴ്ചയാണ് 93കാരിയായ രാജ്ഞിയെ മുന്‍കരുതലെന്നോണം വിന്‍ഡ്‌സോര്‍ കാസിലിലേക്ക് മാറ്റിയത്. എന്നുവരെയാണ് രാജ്ഞിയെ ഇവിടെ താമസിപ്പിക്കുക എന്ന കാര്യം വ്യക്തമല്ല. രാജ്ഞിയുടെ എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. നിലവില്‍ രാജ്ഞി …