1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കേരളത്തില്‍നിന്ന് ദോഹയിലേക്ക് ജെറ്റ് എയര്‍വെയ്‌സിന്റെ പുതിയ സര്‍വീസ്
കേരളത്തില്‍നിന്ന് ദോഹയിലേക്ക് ജെറ്റ് എയര്‍വെയ്‌സിന്റെ പുതിയ സര്‍വീസ്
തിരുവനന്തപുരത്തുനിന്നും കോഴിക്കോടുനിന്നും ദോഹയിലേക്ക് ജെറ്റ് എയര്‍വെയ്‌സിന്റെ പുതിയ സര്‍വീസുകള്‍ ആരംഭിക്കും. ജെറ്റ് എയര്‍വെയ്‌സ് കൊമേഴ്‌സ്യല്‍ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. ജെറ്റ് എയര്‍വെയ്‌സ് സര്‍വീസുകളുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് നടന്നു.
അല്‍ക്വയ്ദയ്ക്ക് സിഐഎ പണം നല്‍കിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് പത്രം
അല്‍ക്വയ്ദയ്ക്ക് സിഐഎ പണം നല്‍കിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് പത്രം
അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ മോചിപ്പിക്കുന്നതിനായി അല്‍ക്വയ്ദയ്ക്ക് പണം നല്‍കിയത് സിഐഎ എന്ന് ദ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. അഫ്ഗാന്‍ സര്‍ക്കാരിനുള്ള രഹസ്യഫണ്ടായിട്ടാണ് സിഐഎ പണം നല്‍കിയത്.
ദേശീയ തിരിച്ചറിയല്‍ കാര്‍ഡ്; നിയമലംഘനം നടത്തുന്നവര്‍ക്ക് ഇനി പിഴ ഈടാക്കാന്‍ തീരുമാനം
ദേശീയ തിരിച്ചറിയല്‍ കാര്‍ഡ്; നിയമലംഘനം നടത്തുന്നവര്‍ക്ക് ഇനി പിഴ ഈടാക്കാന്‍ തീരുമാനം
നാഷ്ണല്‍ ഐഡന്റിറ്റി കാര്‍ഡുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ ഏര്‍പ്പെടുത്തണമെന്ന് ഫെഡറല്‍ നാഷ്ണല്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശം. എമിറേറ്റ്‌സ് ഐഡന്റിറ്റി അഥോറിറ്റിയാണ് ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ളവ കൈകാര്യം ചെയ്യുന്നത്.
മാര്‍പാപ്പയായി അധികകാലം തുടരാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
മാര്‍പാപ്പയായി അധികകാലം തുടരാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
മാര്‍പാപ്പയായി ഇനി അധികകാലം തുടരാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വീണ്ടും. അര്‍ജന്റീനാക്കാരനായ കര്‍ദിനാള്‍ ജോര്‍ജ് ബെര്‍ഗാഗ്ലിയോ മാര്‍പാപ്പയായിട്ട് രണ്ട് വര്‍ഷങ്ങളാകുമ്പോഴാണ് ഒരു മെക്‌സിക്കന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ആശങ്കകള്‍ പങ്കുവെച്ചത്.
മെന്റല്‍ ഹെല്‍ത്ത് സര്‍വീസസിന് കൂടുതല്‍ പണം നല്‍കുമെന്ന് ഡാനി അലക്‌സാണ്ടര്‍
മെന്റല്‍ ഹെല്‍ത്ത് സര്‍വീസസിന് കൂടുതല്‍ പണം നല്‍കുമെന്ന് ഡാനി അലക്‌സാണ്ടര്‍
ഇംഗ്ലണ്ടിലെ മെന്റല്‍ ഹെല്‍ത്ത് സര്‍വീസസിന് കൂടുതല്‍ പണം അടുത്ത ബജറ്റില്‍ വകയിരുത്തുമെന്ന് ലിബറല്‍ ഡെമോക്രോറ്റ് ട്രെഷറി സെക്രട്ടറി ഡാനി അലക്‌സാണ്ടര്‍ പറഞ്ഞു. കുട്ടികള്‍ക്ക് ഗുരുതരമായ മാനസിക പ്രശ്‌നങ്ങള്‍ ഉടലെടുക്കാതെ തടയാനുള്ള പദ്ധതികള്‍ ഈ തുക കൊണ്ട് നടപ്പിലാക്കാന്‍ സാധിക്കുമെന്നും ഡാനി അലക്‌സാണ്ടര്‍ പറഞ്ഞു
എന്‍എച്ച്എസിലെ ചികിത്സ ജീവന് ഭീഷണിയുണ്ടാക്കിയിട്ടുണ്ട് നിഗല്‍ ഫരാജ്
എന്‍എച്ച്എസിലെ ചികിത്സ ജീവന് ഭീഷണിയുണ്ടാക്കിയിട്ടുണ്ട് നിഗല്‍ ഫരാജ്
എന്‍എച്ച്എസില്‍ ചികിത്സ തേടിയ താന്‍ ഏകദേശം കൊല്ലപ്പെടുന്നതിന് തുല്യമായ അവസ്ഥയിലെത്തിയെന്ന് യുകെഐപി നേതാവ് നിഗെല്‍ ഫരാജ്. താങ്ങാന്‍ കഴിയുമെങ്കില്‍ ആളുകള്‍ സ്വകാര്യ ചികിത്സാ കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കണമെന്നും തനിക്കുണ്ടായ ദുരനുഭവത്തിന്റെ വെളിച്ചത്തില്‍ നിഗെല്‍ ഫരാജ് പറഞ്ഞു.
തിരക്കുള്ള ട്രെയിനില്‍ വണ്ണമുള്ളവര്‍ ഇരിക്കരുതെന്ന് അറിയിപ്പ്; സൗത്ത് വെസ്റ്റ് ട്രെയിന്‍ മാപ്പ് പറഞ്ഞു
തിരക്കുള്ള ട്രെയിനില്‍ വണ്ണമുള്ളവര്‍ ഇരിക്കരുതെന്ന് അറിയിപ്പ്; സൗത്ത് വെസ്റ്റ് ട്രെയിന്‍ മാപ്പ് പറഞ്ഞു
ട്രെയിനില്‍ സ്ഥലമില്ലാത്തതിനാല്‍ വണ്ണമുള്ള ആളുകള്‍ ഇരിക്കരുതെന്ന് അനൗണ്‍സ്‌മെന്റ് സിസ്റ്റത്തിലൂടെ വിളിച്ചു പറഞ്ഞ് പുലിവാല് പിടിച്ചിരിക്കുകയാണ് ട്രെയിന്‍ സര്‍വീസ് അധികൃതര്‍. ഹാംപ്ഷയറിലെ ബെസിംഗ്‌സ്റ്റോക്കിലേക്കുള്ള ട്രെയിന്‍ സര്‍വീസിലാണ് അപൂര്‍വമായ ഈ അനൗണ്‍സ്‌മെന്റ് നടത്തിയത്.
ഡേവിഡ് കാമറൂണ്‍ നടത്തിയ വിദേശ യാത്രകളുടെ വിവരങ്ങള്‍
ഡേവിഡ് കാമറൂണ്‍ നടത്തിയ വിദേശ യാത്രകളുടെ വിവരങ്ങള്‍
യ് 2010നും മാര്‍ച്ച് 2014നും ഇടയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ സന്ദര്‍ശിച്ചത് 47 രാജ്യങ്ങള്‍. ക്യാബിനറ്റ് ഓഫീസ് ഡേറ്റയെ ഉദ്ധരിച്ച് ദ് ഗാര്‍ഡിയന്‍ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യൂറോപ്യന്‍ കൗണ്‍സില്‍ യോഗം നടന്ന ബെല്‍ജിയത്തിലേക്കാണ് കാമറൂണ്‍ ഏറ്റവും അധികം തവണ പോയിരിക്കുന്നത്.
എന്‍എച്ച്എസ് വിദേശങ്ങളില്‍നിന്ന് റിക്രൂട്ട് ചെയ്ത നേഴ്‌സുമാര്‍ സേവനം അവസാനിപ്പിക്കുന്നു
എന്‍എച്ച്എസ് വിദേശങ്ങളില്‍നിന്ന് റിക്രൂട്ട് ചെയ്ത നേഴ്‌സുമാര്‍ സേവനം അവസാനിപ്പിക്കുന്നു
എന്‍എച്ച്എസ് ട്രസ്റ്റിന് കീഴിലുള്ള ഈസ്റ്റ് ലാന്‍കഷയര്‍ ആശുപത്രി കഴിഞ്ഞ നാളില്‍ വിദേശരാജ്യങ്ങളില്‍നിന്ന് റിക്രൂട്ട് ചെയ്ത നേഴ്‌സുമാര്‍ എന്‍എച്ച്എസ് വിടുന്നു. ലോക്കല്‍ ആക്‌സന്റ് മനസ്സിലാക്കാന്‍ സാധിക്കാതെ ജോയിലിയില്‍ പ്രതിസന്ധികള്‍ നേരിടുന്ന സാഹചര്യത്തിലാണ് ഇവര്‍ ജോലി ഉപേക്ഷിക്കുന്നത്.
ചെല്‍സി ജോസ് മൗറീഞ്ഞ്യോക്ക് കരാര്‍ നീട്ടി നല്‍കുന്നതായി സൂചന
ചെല്‍സി ജോസ് മൗറീഞ്ഞ്യോക്ക് കരാര്‍ നീട്ടി നല്‍കുന്നതായി സൂചന
സ് മൗറിഞ്ഞ്യോക്ക് ചെല്‍സി ക്ലബ് മാനേജ്‌മെന്റ് നാല് വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടി നല്‍കുന്നതായി സൂചന. ചെല്‍സിക്ക് പ്രീമിയര്‍ ലീഗില്‍ കിരീടം നഷ്ടപ്പെട്ടതിന് പിന്നാലെ മൗറീഞ്ഞ്യോക്ക് സ്ഥാനം നഷ്ടമാകുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.