ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യു കെ റിജിയനിലെ ഈ വര്‍ഷത്തെ കുടുംബ സംഗമത്തി ന്‍റെ ലോഗോ മാന്ചെസ്റ്റ ര്‍ സെന്റ് മെരീസ് യാക്കോബായ സുറിയാനി ഇടവകയില്‍ വച്ച് യു കെ മേഖലയുടെ മുന്‍ പാത്രയര്‍ക്ക ല്‍ വികാരി അഭിവന്ദ്യ മാത്യുസ് മോ ര്‍ അഫ്രേം തിരുമനസുകൊണ്ട് പ്രകാശനം ചെയ്തു.
മാഞ്ചസ്റ്റര്‍ മലങ്കര കാത്തലിക് മിഷനില്‍ എട്ടു നോമ്പാചരണവും ദൈവമാതാവിന്റെ ജനന തിരുനാള്‍ ആചരണവും
രാവിലെ എട്ടു മണി മുതല്‍ ജപമാല പ്രദക്ഷിണത്തോടെ ആരംഭിക്കുന്ന ശുശ്രൂഷയില്‍ ദൈവസ്തുതി ആരാധന, വിശുദ്ധ കുര്‍ബാന, ദൈവവചന പ്രഘോഷണം, അനുഭവസാക്ഷ്യങ്ങള്‍, ദിവ്യകാരുണ്യ ആരാധന, രോഗസൗഖ്യ ശുശ്രൂഷ എന്നിവ ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ നാല് മണിക്ക് അവസാനിക്കും.
ബാലിഹകമോറില്‍ നടന്ന വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി.
ശനിയാഴ്ച രാവിലെ 10.30 ന് ദിവ്യബലിയോടെ തിരുനാല്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. റെവ. ഫാ. ജോസഫ് പുതുകുലംകര (ആന്ധ്ര) മുഖ്യ കാര്‍മികത്വം വഹിച്ച ദിവ്യബലിയില്‍ മോണ്‍. ആന്റണി പെരുമായനും ഫാ. പോള്‍ മോറ ലിയും സഹകാര്‍മ്മികരായിരുന്നു.
സീറോ മലബാർ കത്തോലിക്കാ സഭയുടെ ഈസ്റ്റ് അന്ഗ്ലിയൻ ചാപ്ലിൻസിയുടെ കീഴിലുള്ള നോർവിച്ച് ഇടവകയിലെ പ്രാഥമിക വാർഷിക ധ്യാനം സെപ്റ്റംബർ19,20 തീയതികളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ പ്രമുഖ ദൈവ വചന പ്രാസംഗികനും ഭരണങ്ങാനം കപ്പൂച്ചിൻ ആശ്രമാംഗവുമായ ഫാ ജോസഫ് പുത്തൻപുരക്കൽ നയിക്കും.
വിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയായ മാന്‍ചെസ്റ്റര്‍ സെന്റ്‌മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് ( ശു നോയോ ) പെരുന്നാള്‍ ആഗസ്റ്റ് 22, 23 ( ശനി , ഞായര്‍ ) തീയതികളിലായി കൊണ്ടാടുന്നു. ശനിയാഴ്ച വൈകിട്ട് 5.30 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയും, ധ്യാന യോഗവും, ആ ശി ര്‍ വാദവും, സ്‌നേഹവിരുന്നും ക്രമീകരി ച്ചിരിക്കുന്നു
സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വി. ദെവമാതാവിന്റെ ഓര്‍മ പെരുന്നാള്‍ ഭക്തിപൂര്‍വം കൊണ്ടാടുന്നു. നാളെ (22/8) വൈകിട്ട് 5.30ന് കൊടിയേറ്റത്തോടെ തിരുനാള്‍ തിരുകര്‍മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് പ്രാര്‍ഥന, സുവിശേഷ പ്രസംഗം, ആശീര്‍വാദം തുടങ്ങിയവയുമുണ്ടായിരിക്കും.
യാക്കോബായ സുറിയാനി സഭയുടെ കുടുംബ സംഗമത്തിനുള്ള രജിസ്‌ട്രേഷന്‍ ലണ്ടന്‍ ഇടവകയില്‍ ആരംഭിച്ചു.
യാക്കോബായ സുറിയാനി സഭയുടെ 2015 ലെ നോക്ക് തീര്‍ത്ഥാടനവും വി. കുര്‍ബനയും സെപ്റ്റംബര്‍ 5 ന ്
ഫാ: ആന്റണി തെക്കെതായില്‍ നയിക്കുന്ന മഞ്ചെസ്റ്റെര്‍ നയിറ്റ് വിജില്‍ ഇന്ന്