സ്വന്തം ലേഖകന്‍: ഗ്വണ്ടനാമോ ജയില്‍ അമേരിക്ക അടച്ചു പൂട്ടുന്നു, ബാക്കിയുള്ള തടവുകാരെ അതാതു രാജ്യങ്ങള്‍ക്ക് വിട്ടുകൊടുക്കും. 116 തടവുകാരാണ് ജയിലില്‍ അവശേഷിക്കുന്നത്. ഇവരെ സ്വന്തം രാജ്യങ്ങള്‍ക്ക് വിട്ടു കൊടുക്കാനുള്ള നടപടി ക്രമങ്ങളാണിപ്പോള്‍ നടക്കുന്നത്. ഏറെ വിവാദങ്ങള്‍ക്ക് കാരണമായ ജയിലാണ് ഗ്വണ്ടനാമോ. അമേരിക്കയെ ഉലച്ച സെപ്റ്റംബര്‍ 11 ആക്രമണത്തിനു ശേഷം പിടികൂടിയവരെ പാര്‍പ്പിക്കുന്നതിനാണ് ക്യൂബയില്‍ ഗ്വാണ്ടനാമോ ജയില്‍ …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞനായ പീറ്റര്‍ ഹിഗ്‌സിന് കോപ്ലെ മെഡല്‍. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ശാസ്ത്ര പുരസ്‌കാരമാണ് കോപ്ലെ മെഡല്‍. നോബേല്‍ സമ്മാന ജേതാവായ ഹിഗ്‌സ് മുന്നോട്ടു വെച്ച ബോസോണ്‍ സിദ്ധാന്തമാണ് കോപ്ലെ മെഡല്‍ നേടിയെടുത്തത്. ഹിഗ്‌സ് ബോസോണ്‍ കണമാണ് ദൈവകണം എന്നപേരില്‍ പ്രശസ്തമായത്. നൊബേല്‍ പുരസ്‌കാരം ഏര്‍പ്പെടുത്തുന്നതിന് 170 വര്‍ഷം മുമ്പ് 1731 …
സ്വന്തം ലേഖകന്‍: ചൈനയില്‍ പ്രായമായവരുടെ എണ്ണം കൂടുന്നു, ഒറ്റക്കുട്ടി നയം മാറ്റാന്‍ നീക്കം. വേഗത്തിലുള്ള ജനസംഖ്യാവര്‍ധനയ്ക്കു തടയിടാനാണു വര്‍ഷങ്ങള്‍ക്കു മുന്‍പു ചൈന ഒറ്റക്കുട്ടി നയം നടപ്പാക്കിയത്. ചൈനയില്‍ പ്രായമേറിയവര്‍ വര്‍ധിച്ച് 20 കോടിയായത് നയം മാറ്റാനുള്ള ആലോചനക്കു തുടക്കമിട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജോലിചെയ്യാന്‍ കഴിവുള്ളവരുടെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടാകുന്നത് രാജ്യത്തിന്റെ പുരോഗതിക്കു തിരിച്ചടിയാകുമെന്ന ആശങ്കയും നയം …
സ്വന്തം ലേഖകന്‍: ആണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടാക്കി ചുരുക്കാന്‍ ശുപാര്‍ശ. ഒപ്പം ത്വലാഖ് ചൊല്ലിയുള്ള വിവാഹമോചനം അവസാനിപ്പിക്കണമെന്നും വനിതാശിശു മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു. ക്രിസ്ത്യന്‍ സമുദായത്തിലെ വിവാഹമോചന കാലാവധി ഒരു വര്‍ഷമായി ചുരുക്കാനും ശുപാര്‍ശയുണ്ട്. ഡ്യൂട്ടി സമയത്ത് സേനാംഗങ്ങള്‍ നടത്തുന്ന ലൈംഗികാതിക്രമങ്ങള്‍ ശിക്ഷാര്‍ഹമായ കുറ്റമാക്കി മാറ്റണമെന്നതും അഫ്‌സ്പ പിന്‍വലിക്കണമെന്നതും സമിതിയുടെ ശ്രദ്ധേയമായ ശുപാര്‍ശയാണ്. വനിതാ …
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ മതനിന്ദക്ക് കൊലമരം ലഭിച്ച ക്രിസ്ത്യന്‍ യുവതിയുടെ ശിക്ഷ സ്റ്റേ ചെയ്തു. യുവതിക്ക് വധശിക്ഷ വിധിച്ച ഹൈക്കോടതി വിധി സുപ്രീം കോടതിയാണ് സ്റ്റേ ചെയ്തത്. ആസ്യ ബീബി എന്ന ക്രിസ്ത്യന്‍ മതവിശ്വാസിയായ സ്ത്രീക്ക് വധശിക്ഷ വിധിച്ച ലാഹോര്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. മൂന്ന് പേരടങ്ങുന്ന സുപ്രീം കോടതി ബഞ്ചാണ് …
സ്വന്തം ലേഖകന്‍: ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ ഇനി പ്രവാസികള്‍ക്കും പണം നിക്ഷേപിക്കാന്‍ അവസരം. സാമൂഹ്യ സുരക്ഷാ പരിരക്ഷ നല്‍കുന്ന ദേശീയ പെന്‍ഷന്‍ പദ്ധതി (എന്‍.പി.എസ്) യിലാണ്? ഇനി മുതല്‍ പ്രവാസികള്‍ക്കും പണം നിക്ഷേപിക്കാന്‍ കഴിയുക. പെന്‍ഷന്‍ നിയന്ത്രകരായ പി.എഫ്.ആര്‍.ഡി.എ ബുധനാഴ്ചയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രവാസികള്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതികള്‍ പോലുള്ള ഇന്‍ഷുറന്‍സ് പദ്ധതികളിലും മ്യൂച്വല്‍ ഫണ്ടിലും …
സ്വന്തം ലേഖകന്‍: ആറു വര്‍ഷമായി മകളെ പീഡിപ്പിച്ചിരുന്ന പിതാവ് മുംബൈയില്‍ അറസ്റ്റില്‍. ആറുവര്‍ഷം തുടര്‍ച്ചയായി ബലാത്സംഗം ചെയ്യപ്പെട്ട ഏഴാം ക്ലാസ്സുകാരിയായ പെണ്‍കുട്ടി അധ്യാപികക്ക് കത്തെഴുതിയതോടെയാണ് സംഭവം പുറം ലോകമറുഞ്ഞത്. പരാതി പറഞ്ഞപ്പോള്‍ അമ്മ എന്തോ മരുന്നു കൊടുക്കുക മാത്രമാണുണ്ടായതെന്നും ഇക്കാര്യത്തില്‍ ഇടപെട്ടില്ലെന്നും കുട്ടിയുടെ കത്തില്‍ പറയുന്നു. പതിമൂന്നുകാരിയായ വിദ്യാര്‍ഥിനി കത്തു നല്‍കിയപ്പോള്‍ അധ്യാപിക കരുതി അവധി …
സ്വന്തം ലേഖകന്‍: കടല്‍ക്കൊല കേസില്‍ പ്രതികളായ നാവികരെ വിട്ടുകിട്ടണമെന്ന് ഇറ്റലി അന്താരാഷ്ട്ര കോടതിയില്‍ ആവശ്യപ്പെട്ടു. കേസിന്റെ വിചാരണ കഴിയും വരെ ഇറ്റലിയില്‍ തുടരണമെന്നും ഒപ്പം ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന നിയമനടപടികള്‍ നിര്‍ത്തിവക്കണമെന്നും അപേക്ഷയില്‍ പറയുന്നു. എന്നാല്‍ കേസ് തീര്‍പ്പാകും വരെ നാവികരെ ഇന്ത്യ വിടാന്‍ അനുവദിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. കടല്‍കൊലക്കേസില്‍ അന്താരാഷ്ട്ര കോടതിയുടെ മധ്യസ്ഥമാകാമെന്ന് കേന്ദ്ര …
സ്വന്തം ലേഖകന്‍: ആഗോളതാപനം, വിട്ടുവീഴ്ച പാടില്ലെന്ന് ഐക്യരാഷ്ട്ര സഭയോട് മാര്‍പാപ്പ. ആഗോളതാപനം സംബന്ധിച്ചു ഡിസംബറില്‍ പാരിസില്‍ നടക്കുന്ന യുഎന്‍ ഉച്ചകോടിയില്‍ തനിക്കു വലിയ പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളിലെ പ്രധാന നഗരങ്ങളില്‍ നിന്നുള്ള മേയര്‍മാരെയും ഗവര്‍ണര്‍മാരെയും പങ്കെടുപ്പിച്ചു വത്തിക്കാനില്‍ നടത്തിയ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു പാപ്പ. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുണ്ടാകുന്ന വരള്‍ച്ചയും മറ്റു …
സ്വന്തം ലേഖകന്‍: ഓഹരി വിപണിയില്‍ മാരുതി സുസുക്കിയെ കടത്തിവെട്ടുന്നു. മാരുതി സുസുകി മാതൃകമ്പനിയായ സുസുകി മോട്ടോഴ്‌സിനെ വിപണിമൂല്യംകൊണ്ട് മറികടക്കുകയാണ്. ഒരു വര്‍ഷത്തിനിടെ മാരുതി സുസുകിയുടെ ഓഹരി വിലയില്‍ 65 ശതമാനമാണ് കുതിപ്പുണ്ടായത്. അന്താരാഷ്ട്ര മാതൃകമ്പനിയെ ഇന്ത്യന്‍ കമ്പനി വിപണിമൂല്യംകൊണ്ട് മറികടക്കുന്നത് ആദ്യമായാണ്. ചൊവ്വാഴ്ചയിലെ ക്ലോസിങ് നിരക്ക് പ്രകാരം 19730 കോടി ഡോളറാണ്(1.26ലക്ഷം കോടി രൂപ)മാരുതി സുസുകിയുടെ …