സ്വന്തം ലേഖകന്‍: ലക്ഷങ്ങളെ ആശീര്‍വദിച്ച് മാര്‍പാപ്പയുടെ ലാറ്റിനമേരിക്കന്‍ സന്ദര്‍ശനം സമാപിച്ചു. പാവങ്ങള്‍ക്കും പരിസ്ഥിതിക്കും നന്മ നേര്‍ന്നുകൊണ്ടുള്ള ഒരാഴ്ചത്തെ പര്യടനത്തിനുശേഷം മാര്‍പാപ്പ ഇന്നലെ വത്തിക്കാനിലേക്കു മടങ്ങി. പാരഗ്വായിലെ ബനാഡോ നോത്രിലുള്ള ചേരികളില്‍ പട്ടിണിപ്പാവങ്ങളുടെ ദുരിതജീവിതം നേരിട്ടു കണ്ട അദ്ദേഹം ഭൂമിയിലെ സൗഭാഗ്യങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ അനുഭവിക്കാനാകുന്ന സാമ്പത്തിക ക്രമത്തെക്കുറിച്ചാണ് സംസാരിച്ചതേറെയും. പണത്തിന്റെയും അത്യാര്‍ത്തിയുടെയും ബലിപീഠത്തില്‍ മനുഷ്യജീവന്‍ പിടയാന്‍ …
സ്വന്തം ലേഖകന്‍: കടാശ്വാസ പാക്കേജിന് ഗ്രീക്ക് പാര്‍ലിമെന്റ് അംഗീകാരം നല്‍കി. സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന ഗ്രീസിന് ഇനിയും വായ്പ ലഭ്യമാക്കാന്‍ കടുത്ത നിബന്ധനകള്‍ മുന്നോട്ടുവെക്കുന്നതാണ് പാക്കേജ്. ഗ്രീക് പാര്‍ലമെന്റ് അംഗീകാരം. ചെലവുചുരുക്കല്‍, നികുതി ഉയര്‍ത്തല്‍ എന്നിവയുള്‍പ്പെടെ കടുത്ത ഉപാധികളുള്ള പാക്കേജിനെ പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസിന്റെ സ്വന്തം മുന്നണിയിലെ ചില ഇടതുകക്ഷികള്‍ എതിര്‍ത്തപ്പോള്‍ പ്രതിപക്ഷ അംഗങ്ങളുടെ പിന്തുണയോടെയാണ് …
സ്വന്തം ലേഖകന്‍: ചൈനക്കു മേല്‍ ആഞ്ഞടിക്കാന്‍ ചാന്‍ ഹോം ചുഴലിക്കാറ്റ്, പത്തു ലക്ഷം പേരെ ഒഴിപ്പിച്ചു. നൂറുകണക്കിന് വിമാനങ്ങള്‍ ഇതിനകം റദ്ദു ചെയ്തു. കാറ്റിനു മുന്നോടിയായി ശക്തമായ വേലിയേറ്റവും വെള്ളപ്പൊക്കവും ചൈനയെ ദുരിതത്തിലാക്കുകയാണ്. തീര പ്രദേശങ്ങളില്‍ അതി ശക്തമായ തിരകളാണ് കാറ്റിന്റെ തുടക്കത്തോടെ രൂപപ്പെട്ടത്. ചാന്‍ ഹോം ചുഴലിക്കാറ്റ് ശനിയാഴ്ച രാത്രിയോടെ തീരത്തെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ …
സ്വന്തം ലേഖകന്‍: യെമനില്‍ ഐക്യരാഷ്ട്ര സഭ മുട്ടുമടക്കുന്നു. സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടി. വെടിനിര്‍ത്തലിനുള്ള യുഎന്നിന്റെ സന്ധി നിലവിലില്‍വന്ന് മണിക്കൂറുകള്‍ക്കകം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അറബ് സഖ്യം ഷെല്ലാക്രമണവും വ്യോമാക്രമണങ്ങളും നടത്തി. തലസ്ഥാനമായ സന്‍ആയില്‍ നടന്ന വ്യോമാക്രമണങ്ങളിലില്‍ നിരവധി ഹൂതി കേന്ദ്രങ്ങളും യെമന്‍ സൈനിക കേന്ദ്രങ്ങളും തകര്‍ന്നു. വെടിനിര്‍ത്തല്‍ കരാര്‍ ഹൂതികള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് …
പൊലീസ് കസ്റ്റഡിയില്‍ യുവാവിന്റെ മരണം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ഐജി എംആര്‍ അജിത്കുമാര്‍. മരണകാരണം തലയ്‌ക്കേറ്റ പരുക്കാണെന്നും സംഭവത്തിന്റെ അന്വേഷണം പൂര്‍ണ്ണമായും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചു തന്നെയായിരിക്കുമെന്നും ഐജി പറഞ്ഞു.
സ്വന്തം ലേഖകന്‍: സൗദി മുന്‍ വിദേശകാര്യ മന്ത്രി സഊദ് അല്‍ ഫൈസല്‍ അന്തരിച്ചു. ഇന്നലെ രാത്രി അമേരിക്കയിലെ ലോസ് ഏഞ്ചല്‍സിലെ വസതിയിലായിരുന്നു അന്ത്യം. 1975ല്‍ മുതല്‍ സൗദി വിദേശകാര്യ മന്ത്രിയായിരുന്ന അദ്ദേഹം 2015 ഏപ്രില്‍ 29നാണ് ചുമതല ഒഴിഞ്ഞത്. ശനിയാഴ്ച്ച ഇശാ നമസ്‌കാരാനന്തരം മക്കയില്‍ ഖബറടക്കം നടക്കുമെന്ന് സൗദി റോയല്‍ കോര്‍ട്ട് അറിയിച്ചു. നാലുപതിറ്റാണ്ടോളം സൗദി …
സ്വന്തം ലേഖകന്‍: സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള പുതിയ നിര്‍ദ്ദേശങ്ങള്‍ ഗ്രീസ് മുന്നോട്ടു വച്ചു. 5350 കോടി രൂപയുടെ ധനസഹായ നിര്‍ദേശങ്ങളാണ് ഗ്രീസ് യൂറോപ്യന്‍ യൂണിയന്‍ മുമ്പാകെ സമര്‍പ്പിച്ചത്. നിര്‍ദേശങ്ങള്‍ക്ക് ഗ്രീസ് പാര്‍ലമെന്റിന്റെ അനുമതിയും ലഭിക്കേണ്ടതുണ്ട്. നികുതി വര്‍ധന, പെന്‍ഷന്‍ വെട്ടിക്കുറക്കല്‍, ചെലവ് വെട്ടികുറക്കല്‍ എന്നിങ്ങനെ യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. 2018 …
സ്വന്തം ലേഖകന്‍: വ്യാപം കേസന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമുണ്ടായെന്ന് പ്രത്യേക അന്വേഷണ സംഘാംഗം വിജയ് രാമന്റെ വെളിപ്പെടുത്തല്‍. അന്വേഷണം ശരിയായ ദിശയില്‍ പോയപ്പോഴെല്ലാം ഇത്തരം ശ്രമങ്ങളുണ്ടായി.കേസുമായി ബന്ധമുള്ള വരുടെ മരണങ്ങള്‍ പോലും ഇതിന്റെ ഭാഗമാണെന്നും ഇവയുടെ എണ്ണം ഇനിയും കൂടാമെന്നും മലയാളിയും റിട്ട.ഐപിഎസ് ഉദ്യോഗസ്ഥനുമായ വിജയ് രാമന്‍ മീഡിയാ വണ്ണിനോട് പറഞ്ഞു. ഇതുവരെയുണ്ടായ മരണങ്ങള്‍ എല്ലാം ദൂരൂഹമായിരുന്നു …
സ്വന്തം ലേഖകന്‍: അഞ്ച് വിദേശ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിച്ച് ഇന്ത്യയുടെ സ്വന്തം പി എസ് എല്‍ വി. അഞ്ചു ബ്രിട്ടിഷ് ഉപഗ്രഹങ്ങളാണ് ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി 28 ആകാശത്ത് എത്തിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് രാത്രി 9.58നായിരുന്നു വിക്ഷേപണം. ഐഎസ്ആര്‍ഒയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വാണിജ്യ വിക്ഷേപണമാണിത്. വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗണ്‍ ബുധനാഴ്ച രാവിലെ …
സ്വന്തം ലേഖകന്‍: മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോണിക്ക് കൈക്കൂലി കേസില്‍ മൂന്നു വര്‍ഷം തടവ്. 2006 മുതല്‍ 2008 വരെയുള്ള കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രിയും മാധ്യമ വ്യവസായ പ്രമുഖനുമായ ബെര്‍ലുസ്‌ക്കോണി 2006, 2008 കാലത്ത് ഒരു സെനറ്റര്‍ക്ക് കൈക്കൂലി കൊടുത്ത് സ്വാധീനിച്ചു എന്നാണ് കേസ്. കേസില്‍ നേപ്പിള്‍സ് കോടതി …