സ്വന്തം ലേഖകന്‍: വിദേശികളായ വിദഗ്ദ തൊഴിലാളികള്‍ക്ക് സ്‌പോണ്‍സര്‍ ഇല്ലാതെ വിസ അനുവദിക്കാന്‍ ഡിഇഡി (ദുബായ് ഇക്കണോമിക് ഡിപ്പാര്‍ട്ട്‌മെന്റ്) സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തു. പ്രവാസികളായ അതി വിദഗ്ധ തൊഴിലാളികള്‍ക്കാണ് ഈ വ്യവസ്ഥ ബാധകമാകുക. ഒപ്പം പ്രവാസികളായ വിദഗ്ധ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ പദ്ധതി നടപ്പാക്കാനും തിരഞ്ഞെടുക്കപ്പെട്ട വ്യവസായങ്ങളില്‍ വിദേശികള്‍ക്ക് ഉടമസ്ഥാവകാശം നല്‍കാനും ഡിഇഡി ശുപാര്‍ശ ചെയ്തിട്ടുണ്ട്. സാമ്പത്തിക രംഗത്ത് …
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ ഇന്റര്‍നെറ്റ് ലോകത്ത് കഴിഞ്ഞ പത്തു വര്‍ഷമായി ചൈന ചാര പ്രവര്‍ത്തനം നടത്തുന്നതായി റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷാ സംബന്ധിയായ പഠനങ്ങള്‍ നടത്തുന്ന ഫയര്‍ ഐയുടെ പുതിയ പഠന റിപ്പോര്‍ട്ടില്ലാണ് ചൈനയുടെ ചാരക്കണ്ണുകളെ കുറിച്ച് പരാമര്‍ശിക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷമായി സുപ്രധാന സൈനിക, സാമ്പത്തിക, വ്യാപാര വിവരങ്ങള്‍ അടക്കം ചോര്‍ത്തപ്പെടുന്നുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. …
സ്വന്തം ലേഖകന്‍: ‘നിങ്ങള്‍ക്ക് വിശക്കുന്നുണ്ടോ, കൈയ്യില്‍ പണമില്ലേ, വരൂ, ഭക്ഷണം കഴിക്കൂ.’ ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലെ അനേകം റസ്റ്റോററ്റുകളില്‍ നിന്ന് സൈക്ക എന്ന ഇന്ത്യന്‍ റസ്റ്റോറന്റിനെ വ്യത്യസ്തമാക്കുന്നത് പുറത്തു തൂക്കിയിരിക്കുന്ന ഈ ബോര്‍ഡാണ്. കൈയ്യില്‍ പണമില്ലാതെ വിശന്നുവലയുന്നവര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കി ശ്രദ്ധേയരാവുകയാണ് സൈക്ക റസ്റ്റോറന്റ്. ദോഹയിലെ സമ്പന്നര്‍ താമസിക്കുന്ന ഗ്ലാസ് ടവറിന് അടുത്തുള്ള ഇന്‍ഡസ്ട്രിയല്‍ …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും സമ്പന്നരില്‍ ഒരാളായ ബ്രൂണെയ് സുല്‍ത്താന്റെ മകന്‍ വിവാഹം കഴിക്കുന്നത് സാധാരണ രീതിയിലാവാന്‍ ന്യായമില്ല. ബ്രൂണെയ് സുല്‍ത്താന്റെ മകനായ മുപ്പത്തൊന്നുകാരന്‍ അബ്ദുള്‍ മാലിക് രാജകുമാരന്റേയും ഇരുപത്തിരണ്ടുകാരിയായ ദയാങ്കു റബീയത്തുള്ളിന്റേയും വിവാഹമാണ് ആഡംബരം കൊണ്ട് ലോകത്തിന്റെ കണ്ണുതള്ളിച്ചത്. വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വധൂവരന്മാര്‍ എത്തിയത് സ്വര്‍ണ നൂലുകള്‍ കൊണ്ട് നിര്‍മ്മിച്ച വസ്ത്രങ്ങള്‍ അണിഞ്ഞാണ്. …
സ്വന്തം ലേഖകന്‍: നൈജീരിയയില്‍ ബൊക്കോഹറാം തീവ്രവാദികള്‍ 200 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവം കഴിഞ്ഞ് ഒരു വര്‍ഷം തികയുമ്പോഴും ഇരുട്ടില്‍ തപ്പുകയാണ് നൈജീരിയന്‍ സര്‍ക്കാര്‍. കാണാതായ പെണ്‍കുട്ടികളുടെ ബന്ധുക്കളും സാമൂഹ്യ പ്രവര്‍ത്തകരും കാണാതാകലിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് തലസ്ഥാനമായ അബുജയില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി. സംഭവം നടന്ന് ഒരു വര്‍ഷമായിട്ടും പെണ്‍കുട്ടികളെ കണ്ടെത്താനോ തിരച്ചെത്തിക്കാനോ ക!ഴിയാത്തത്? സര്‍ക്കാരിന്റെ …
സ്വന്തം ലേഖകന്‍: വിവാദ നോവലിസ്റ്റ് സല്‍മാന്‍ റുഷ്ദിയെ പുകഴ്ത്തി എന്ന് ആരോപിച്ച് ക്രൂരമായി ആക്രമിക്കപ്പെട്ട ഇന്ത്യന്‍ വംശജയായ എഴുത്തുകാരി സൈനുബ് പ്രിയ ദലയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. നിരന്തര ഭീഷണിമൂലമുള്ള മാനസിക സമ്മര്‍ദമാണു കാരണമെന്നാണ് സൂചന. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ ഒരു സ്‌കൂളില്‍ കഴിഞ്ഞമാസം നടന്ന സാഹിത്യസമ്മേളനത്തിലെ പരാമര്‍ശത്തെ തുടര്‍ന്നാണ് പ്രിയ ദല ആക്രമിക്കപ്പെട്ടത്. ‘വാട്ട് എബൗട്ട് …
സ്വന്തം ലേഖകന്‍: ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കും നിഷേധിക്കലുകള്‍ക്കും ശേഷം അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഹിലാരി ക്ലിന്റണ്‍ ഒരുങ്ങുന്നു.2016 ലെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായാണ് ഹിലാരി മത്സരിക്കുക. പാര്‍ട്ടിയുടെ ഔദ്യോഗികമായ അറിയിപ്പ് പുറത്തു വന്നിട്ടില്ലെങ്കിലും ഹിലാരിയുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്ന ജോണ്‍ പോഡേസ്റ്റ് പാര്‍ട്ടി അനുഭാവികളില്‍ ചിലര്‍ക്കയച്ച ഇമെയില്‍ സന്ദേശത്തിലാണ് ഹിലാരിയുടെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് പരാമര്‍ശമുള്ളത്. …
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ നിന്ന് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ഫ്രാന്‍സില്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇനി പഠനം കഴിഞ്ഞാലും രണ്ടു വര്‍ഷം കൂടി ഫ്രാന്‍സിലെ താമസം തുടരാം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ച ഉടമ്പടി പ്രകാരമാണ് പുതിയ മാറ്റം. ഉടമ്പടി പ്രകാരം പഠനകാലാവധി അവസാനിച്ച് 24 മാസങ്ങള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രാന്‍സില്‍ താമസം …
സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ നിന്ന് 36 റാഫൈല്‍ ജറ്റ്? വിമാനങ്ങള്‍ നേരിട്ട് വാങ്ങാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം വിവാദമാകുന്നു. ഇടപാടിനെതിരെ കോടതിയെ സമീപിക്കുമെന്ന ഭീഷണിയുമായി മുതിര്‍ന്ന ബിജെപി നേതാവ്? സുബ്രഹ്മണ്യ സ്വാമി രംഗത്തെത്തി. കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും വലിയ പദ്ധതിയായ മേക്ക് ഇന്‍ ഇന്ത്യയെ അട്ടിമറിക്കുന്നതാണ്? ഈ നീക്കമെന്നും വിമര്‍ശമുയര്‍ന്നിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ കൈമാറ്റവും ഇന്ത്യയില്‍ നിര്‍മ്മാണത്തിനുള്ള …
സ്വന്തം ലേഖകന്‍: ബംഗ്ലദേശില്‍ ജമാ അത്തെ ഇസ്ലാമിയുടെ പ്രമുഖ നേതാവ് മുഹമ്മദ് ഖമറുസ്സമാനെ തൂക്കിക്കൊന്നു. നേരത്തെ 1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധകാലത്ത് പാക്ക് സൈന്യത്തിനൊപ്പം ചേര്‍ന്നു നടത്തിയ കൂട്ടക്കൊലകളുടെ പേരില്‍ ഖമറുസ്സമ്മാന്‍ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഖമറുസ്സമാന്‍ കോടതിയില്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ ശിക്ഷ നടപ്പാക്കിയത്. …