സ്വന്തം ലേഖകന്‍: ചെലവു കുറഞ്ഞ വിമാന യാത്രക്കു പേരുകേട്ട വിമാന കമ്പനിയായ എയര്‍ ഏഷ്യ ഇന്ത്യയിലും ബജറ്റ് അയര്‍ ലൈന്‍ വിപ്ലവത്തിന് ഒരുങ്ങുകയാണ്. മലേഷ്യ ആസ്ഥാനമായുള്ള എയര്‍ ഏഷ്യ കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയിലെത്തിയത്. അന്താരാഷ്ട്ര തലത്തില്‍ വില ക്കുറഞ്ഞ വിമാനയാത്ര സാധാരണക്കാര്‍ക്ക് ലഭ്യമാക്കി വിജയം കൊയ്ത കമ്പനി അത് ഇന്ത്യയിലും ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. വെറും 750 …
സ്വന്തം ലേഖകന്‍: വിയറ്റ്‌നാമിലെ പ്രശസ്തമായ കുചി തുരങ്കങ്ങള്‍ ഇനി മുതല്‍ വിനോദ സഞ്ചാരികള്‍ക്ക് സ്വന്തമാകും. അമ്പതുകളിലെ വിയറ്റ്‌നാം യുദ്ധകാലത്ത് നിര്‍മ്മിക്കപ്പെട്ട തുരങ്കങ്ങളുടെ ഒരു വന്‍ നെറ്റ്‌വര്‍ക്ക് തന്നെ വിയറ്റ്‌നാം തലസ്ഥാനമായ ഹോചിമിന്‍ സിറ്റിയുടെ അടിയിലുണ്ട്. അതില്‍ പ്രധാനപ്പെട്ട സീക്രട്ട സെല്ലാര്‍ ബി എന്നറിയപ്പെടുന്ന കുചി തുരങ്കങ്ങളാണ് ഇപ്പോള്‍ വിനോദ സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുന്നത്. ഫ്രഞ്ചുകാരുടെ അധീനതയിലുള്ള …
സ്വന്തം ലേഖകന്‍: ചൈനയെ മറികടന്ന് ഇന്ത്യ ഈ വര്‍ഷം ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവ്സ്ഥയെന്ന സ്ഥാനം കൈയ്യടുക്കുമെന്ന് ഇന്റര്‍നാഷണല്‍ മോണിട്ടറി ഫണ്ട് തലവന്‍ ക്രിസ്റ്റീന്‍ ലഗാര്‍ദെ പറഞ്ഞു. വരാനിരിക്കുന്ന സാമ്പത്തിക വര്‍ഷം 7.5 ശതമാനം വളര്‍ച്ചയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഈ നേട്ടം കൈവരിക്കാനായാല്‍ വളര്‍ച്ചയില്‍ ഇന്ത്യക്ക് ചൈനയെ മറികടക്കാനാകും. നേരത്തെ ചൈനയുടെ 6.3 …
സ്വന്തം ലേഖകന്‍: കടബാധ്യതകളില്‍ പെട്ട് നട്ടം തിരിയുന്ന ഗ്രീസും യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ജര്‍മ്മനി കൈകോര്‍ക്കുന്നു. ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കേലും ഗ്രീക്ക് പ്രധാന മന്ത്രി അലക്‌സിസ് സിപ്രാസും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ തന്ത്രപ്രധാനമായ മേഖലകളില്‍ സഹകരണത്തിന് ധാരണയായി. പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ശേഷം സിപ്രാസിന്റെ ആദ്യ ജര്‍മ്മന്‍ …
സ്വന്തം ലേഖകന്‍: മെസേജിംഗ് ആപ്പുകള്‍ വ്യാപകമായതോടെ പോര്‍ണോഗ്രഫിയും ആപ്പുകളിലേക്ക് കൂടുമാറുകയാണ്. ആപ്പുകളുടെ പ്രാചാരവും ഉപയോഗിക്കാനുള്ള എളുപ്പവും ഉയര്‍ന്ന സ്വകാര്യതയുമാണ് പോര്‍ണോഗ്രഫിയുടെ ഉപയോക്താക്കളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ച ഘടകങ്ങള്‍. ഇന്റര്‍നെറ്റ് കുറഞ്ഞ ചെലവില്‍ കൂടുതല്‍ വേഗത്തില്‍ മൊബൈല്‍ ഫോണുകളില്‍ ലഭ്യമായതും മറ്റൊരു കാരണമാണ്. എന്നാല്‍ പോര്‍ണോഗ്രഫിയുടെ ഉപയോക്താക്കളെക്കാള്‍ ഇതിന്റെ ഗുണം അനുഭവിക്കുന്നത് മുമ്പ് യൂട്യൂബിലും ഇന്റര്‍നെറ്റിലും പ്രശസ്തരായ …
സ്വന്തം ലേഖകന്‍: ആധുനിക സിംഗപ്പൂരിന്റെ പിതാവും ആദ്യ പ്രധാനമന്ത്രിയുമായിരുന്ന ലീ ക്വാന്‍ യൂ അന്തരിച്ചു. 91 വയസായിരുന്നു. ന്യുമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ മാസം മുതല്‍ സിംഗപ്പൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ലീ. ഇന്നു പുലര്‍ച്ചെ 3.18 നായിരുന്നു മരണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ലീയുടെ സംസ്‌കാരം 29 നു നടക്കും. സിംഗപ്പൂര്‍ സര്‍ക്കാര്‍ രാജവ്യാപകമായി …
സ്വന്തം ലേഖകന്‍: ജയിലില്‍ തന്നെ സന്ദര്‍ശിക്കാനെത്തിയ കാമുകിയേയും മൂന്നു മക്കളെയും തടവുകാരന്‍ കൊലപ്പെടുത്തി. മെക്‌സിക്കന്‍ ജയിലില്‍ സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയതിനു ജയില്‍ശിക്ഷ അനുഭവിക്കുന്ന മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൂടിയായ ഡൊമിങ്ങോ വിയ്യയാണ് കൂട്ടക്കൊല നടത്തിയത്. പടിഞ്ഞാറന്‍ മെക്‌സിക്കോയില്‍ ഗ്വാദലജാറയ്ക്കു സമീപം പ്യൂവെന്റ് ഗ്രാന്‍ഡെ ജയിലില്‍ കഴിയുന്ന വിയ്യയെ കാണാന്‍ എത്തിയതായിരുന്നു കാമുകി ഇസേലയും ഇവരുടെ ദത്തുപുത്രി …
സ്വന്തം ലേഖകന്‍: യെമനിലെ സമീപകാല സംഭവ വികാസങ്ങള്‍ രാജ്യത്തെ ആഭ്യന്തര യുദ്ധത്തിലേക്ക് തള്ളിവിടുകയാണെന്ന് സൂചന. സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളെല്ലാം തന്നെ പരാജയപ്പെട്ടതോടെ പ്രശ്‌നത്തില്‍ ഐക്യരാഷ്ട്ര സഭ ഇടപെട്ടിട്ടുണ്ട്. എല്ലാം രാഷ്ട്രീയ പാര്‍ട്ടികളോടും സമാധാനപരമായ ചര്‍ച്ചയിലൂടെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഐക്യരാഷ്ട്ര സഭാ പ്രതിനിധി ആഹ്വാനം ചെയ്തു. പരസ്പരം പോരടിക്കുന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയിലെ മധ്യസ്ഥനായി പ്രവര്‍ത്തിക്കുന്ന …
സ്വന്തം ലേഖകന്‍: 2030 തോടെ യുഎഇ വെള്ളമില്ലാത്ത നാടാകുമെന്ന് റിപ്പോര്‍ട്ട്. ലോക ജല ദിനമായ മാര്‍ച്ച് 22 നു ഗള്‍ഫ് ന്യൂസാണ് യുഎഇയുടെ അത്ര ശോഭനമല്ലാത്ത ജലഭാവിയെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തു വിട്ടത്. അടുത്ത പതിനഞ്ചു വര്‍ഷത്തേയും അതിനു ശേഷവുമുള്ള ഭൂഗര്‍ഭ ജല ലഭ്യത്തയായിരുന്നു റിപ്പോര്‍ട്ടിന്റെ വിഷയം. ഐക്യരാഷ്ട്ര സഭയുടെ ജല ലഭ്യതയെക്കുറിച്ചുള്ള മാനദണ്ഡമനുസരിച്ച് ഒരു …
സ്വന്തം ലേഖകന്‍: നൂണ്ടാണ്ടിലെ വേലിയേറ്റം കാണാന്‍ ഫ്രാന്‍സിന്റെ തീര പ്രദേശമായ സെന്റ് മൈക്കേലില്‍ തടിച്ചു കൂടിയത് പതിനായിരങ്ങള്‍. ഏതാണ്ട് ഒരു നാലു നില കെട്ടിടത്തിന്റെ ഉയരം വരുന്ന തിര കാണാനാണ് ആളുകള്‍ സെന്റ് മൈക്കേല്‍ ഉള്‍പ്പടെയുള്ള ഫ്രാന്‍സിന്റെ തീരത്തുള്ള പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം തമ്പടിച്ചത്. ഒടുവില്‍ തിര വന്നെങ്കിലും അത് കാഴ്ചക്കാരുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്നാണ് …