സ്വന്തം ലേഖകൻ: യാത്രക്കാരുടെ എണ്ണത്തിൽ വീണ്ടും റെക്കോർഡിട്ട് ഹമദ് രാജ്യാന്തര വിമാനത്താവളം. ഏപ്രിലിൽ വിമാനത്താവളം വഴി 32,81,487 പേർ യാത്ര ചെയ്തു. 2022 ഏപ്രിലിൽ 25,05,025 യാത്രക്കാരാണ് ഇതുവഴി യാത്ര ചെയ്തത്. 31 ശതമാനമാണ് വർധനയെന്ന് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തുവിട്ട കണക്കിൽ പറയുന്നു. വിമാനനീക്കത്തിലും 14.3% വർധനയുണ്ട്. ഇക്കഴിഞ്ഞ ഏപ്രിലിൽ 18,762 വിമാനങ്ങളാണ് …
സ്വന്തം ലേഖകൻ: അരിക്കൊമ്പനെ മയക്കുവെടി വെക്കാനുള്ള ദൗത്യത്തിന് അനുമതി നല്‍കി തമിഴ്‌നാട് വനംവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. ഞായറാഴ്ച രാവിലെയോടെ ‘മിഷന്‍ അരിസ്സിക്കൊമ്പന്‍’ എന്ന ദൗത്യം ആരംഭിക്കാനാണ് വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. അതിനിടെ ഹൈവേയിലൂടെ ഓടിയ ആന പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. കമ്പം നഗരത്തിന്‍റെ അതിർത്തി മേഖലയിലാണ് ഇപ്പോൾ ആനയുള്ളത്. പുളിമരച്ചുവട്ടില്‍ ശാന്തനായി നിന്നിരുന്ന അരിക്കൊമ്പന്‍ പെട്ടെന്ന് പരിഭ്രാന്തനായി …
സ്വന്തം ലേഖകൻ: കോവിഡ് ആഗോള അടിയന്തരാവാസ്ഥ അവസാനിപ്പിച്ചതിന് ശേഷം വരാനിരിക്കുന്ന മഹാമാരിയെ കുറിച്ച് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. ലോകരാജ്യങ്ങളോട് മറ്റൊരു മഹാമാരിക്കായി തയാറെടുക്കാനാണ് ലോകരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദനോം മുന്നറിയിപ്പ് നൽകിയത്. മനുഷ്യരാശിക്ക് അറിയാത്ത ഒരു സൂക്ഷ്മജീവി വരുത്തുന്ന അസുഖത്തിന് ലോകാരോഗ്യ സംഘടന നൽകിയിരിക്കുന്ന പേരാണ് ഡിസീസ് എക്‌സ്. 2018 ലാണ് ഈ …
സ്വന്തം ലേഖകൻ: നാളിതുവരെ ലോകം കണ്ട ചികിത്സാരീതികള്‍ക്ക് അപ്പുറത്തേക്ക് കടന്നിരിക്കുകയാണ് വൈദ്യശാസ്ത്ര മേഖല. ഏകദേശം 12 വര്‍ഷം മുൻപ് ഒരു സൈക്കിള്‍ അപകടത്തില്‍ കാലുകള്‍ പൂര്‍ണ്ണമായും കൈകള്‍ ഭാഗികമായും തളര്‍ന്ന് കിടക്കുകയായിരുന്ന ഗെര്‍ട്-ജാന്‍ ഒസ്‌കം (Gert-Jan Oskam) എന്ന വ്യക്തിക്കാണ് തന്റെ ശരീരത്തിനുമേല്‍ ശാസ്ത്രജ്ഞര്‍ നിയന്ത്രണം തിരിച്ചു നല്‍കിയതെന്ന് ദി സയന്റിഫിക് അമേരിക്കന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. …
സ്വന്തം ലേഖകൻ: ഹോട്ടലുടമയായ സിദ്ദിഖിനെ കൊലപ്പെടുത്തിയ സംഭവം ഹണി ട്രാപ്പെന്ന് പൊലീസ്. സിദ്ദിഖിന്റെ സുഹൃത്തിന്റെ മകൾ ഫർഹാനയെ മുൻനിർത്തിയാണ് ഹണി ട്രാപ്പ് ഒരുക്കിയത്. ഫർഹാന എത്തുമെന്ന ഉറപ്പിലാണ് മേയ് 18 ന് സിദ്ദിഖ് ഹോട്ടലിൽ മുറിയെടുത്തതെന്നും പൊലീസ് പറഞ്ഞു. ഫർഹാനയുടെ പിതാവും സിദ്ദിഖും ഗൾഫിൽ ഒരുമിച്ചാണ് ജോലി ചെയ്തിരുന്നത്. അങ്ങനെയാണ് ഫർഹാനയെ സിദ്ദിഖ് പരിചയപ്പെടുന്നത്. പിന്നീട് …
സ്വന്തം ലേഖകൻ: ബഹ്റെെനിൽ ജീവിക്കാൻ ചെലവ് അത്ര കൂടുതൽ അല്ലെന്ന് പഠനങ്ങൾ. വലിയ ചെലവ് ഇല്ലാതെ ജീവിക്കാൻ പറ്റുന്ന നഗരമാണ് മനാമയെന്ന് പുതിയ പഠനം പറയുന്നത്. നിത്യോപയോഗ സാധനങ്ങൾക്ക് വില വർധിച്ചിട്ടുണ്ടെങ്കിലും ദുബായ്, ദോഹ എന്നീ സ്ഥലങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ബഹ്റൈനിലെ ജീവിതച്ചെലവ് അത്ര കൂടുതൽ അല്ലെന്നാണ് പഠനം പറയുന്നത്. xpatulator.com നടത്തിയ പഠനം ആണ് …
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് ഫിലിപ്പീൻസുകർക്കു വീസ നിർത്തിവെച്ചത് തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികളുടെ നിയമലംഘനങ്ങൾ ആവർത്തിക്കുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള കുവൈത്തിന്റെ വ്യവസ്ഥകൾ ഫിലിപ്പീൻസ് നിരസിച്ചതിനെ തുടർന്നാണ് ഫിലിപ്പീൻസ് പൗരന്മാർക്ക് വീസകൾ നിർത്തലാക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും, ആഭ്യന്തര മന്ത്രിയും, ആക്ടിംഗ് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹിന്റെ …
സ്വന്തം ലേഖകൻ: കരിപ്പൂരില്‍ ഇറക്കേണ്ട വിമാനം കൊച്ചി വിമാനത്താവളത്തിൽ ഇറക്കിയതിന് പിന്നാലെ പ്രതിഷേധവുമായി യാത്രക്കാര്‍. വിമാനത്തില്‍ നിന്നിറങ്ങാന്‍ കൂട്ടാക്കാതെ യാത്രക്കാര്‍ പ്രതിഷേധിക്കുകയാണ്. സ്പൈസ് ജെറ്റിന്റെ എസ്ജി 36 വിമാനത്തിലെ യാത്രക്കാരാണ് പ്രതിഷേധിക്കുന്നത്. എന്നാൽ എന്തുകൊണ്ടാണ് വിമാനം കൊച്ചിയിലിറക്കിയതെന്നോ കോഴിക്കോട്ടേക്ക് ആളുകളെ എങ്ങനെ എത്തിക്കുമെന്നോ അധികൃതര്‍ അറിയിച്ചിട്ടില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു. ജിദ്ദയില്‍നിന്ന് വ്യാഴാഴ്ച രാവിലെ പുറപ്പെടേണ്ട വിമാനം …
സ്വന്തം ലേഖകൻ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ഗോ ഫസ്റ്റ് സര്‍വീസുകള്‍ റദ്ദാക്കിയത് മേയ് 28 വരെ നീട്ടി. നേരത്തെ മേയ് 26 വരെ സര്‍വീസുകള്‍ റദ്ദാക്കുമെന്നായിരുന്നു ഗോ ഫസ്റ്റ് അറിയിച്ചിരുന്നത്. അതേസമയം, താമസിയാതെ സര്‍വീസുകള്‍ പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയും ഗോ ഫസ്റ്റ് പങ്കുവെച്ചു. വിമാന എന്‍ജിനുകളുടെ തകരാറു മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗോ ഫസ്റ്റ് …
സ്വന്തം ലേഖകൻ: പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രിംകോടതി തള്ളി. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് തടയാനാകില്ല പറഞ്ഞ സുപ്രിം കോടതി ഹർജിയിൽ ഇടപടേണ്ട കാര്യമില്ലെന്നും വ്യക്തമാക്കി. വാദം തുടങ്ങിയ ഘട്ടത്തിൽ തന്നെ ഭരണഘടനയുടെ അനുഛേദം 79 ന് ഉദ്ഘാടനവുമായി എന്ത് ബന്ധമെന്ന് കോടതി ചോദിച്ചു. പിന്നാലെ ഹർജി പിൻവലിച്ചോളാമെന്ന് ഹർജിക്കാരൻ …