1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രാജസ്ഥാനിലെ കോട്ടയിൽ മരിച്ച നവജാത ശിശുക്കളുടെ എണ്ണം 107 ആയി; ഉന്നതതല സംഘം അന്വേണത്തിന്
രാജസ്ഥാനിലെ കോട്ടയിൽ മരിച്ച നവജാത ശിശുക്കളുടെ എണ്ണം 107 ആയി; ഉന്നതതല സംഘം അന്വേണത്തിന്
സ്വന്തം ലേഖകൻ: രാജസ്ഥാനിലെ കോട്ടയിൽ മരിച്ച നവജാത ശിശുക്കളുടെ എണ്ണം 107 ആയി. കേന്ദ്രസർക്കാർ നിയോഗിച്ച ഉന്നതതലസംഘം ജെ.കെ.ലോൺ ആശുപത്രി സന്ദർശിച്ചു. സ്ഥലം എംപിയും ലോക്സഭാ സ്പീക്കറുമായ ഓം ബിർള മരിച്ച കുഞ്ഞുങ്ങളുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തി. അണുബാധയും തണുപ്പുമാണ് ശിശു മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരു മാസത്തിനിടെ 100ൽ അധികം കുഞ്ഞുങ്ങളും ഒരു …
സി.എ.എയും എന്‍.ആര്‍സിയും ഇന്ത്യയെ പാക്കിസ്ഥാനെ പോലെ ഒറ്റപ്പെടുത്തും: മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്
സി.എ.എയും എന്‍.ആര്‍സിയും ഇന്ത്യയെ പാക്കിസ്ഥാനെ പോലെ ഒറ്റപ്പെടുത്തും: മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്
സ്വന്തം ലേഖകൻ: പൗരത്വ നിയമം, എന്‍.ആര്‍.സി, എന്‍.പി.ആര്‍ തുടങ്ങിയ വിഷയങ്ങള്‍ ആഗോള തലത്തില്‍ ഇന്ത്യയെ ഒറ്റപ്പെടുത്തുന്നുവെന്ന് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ശിവശങ്കര്‍ മേനോന്‍. ഇത് പാക്കിസ്താന്റെ അതേ അവസ്ഥയിലേക്കാണ് ഇന്ത്യയെ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സുഹൃത്തായ ബംഗ്ലാദേശിനെ അകറ്റി നിര്‍ത്തുന്നു. ഇന്ത്യക്ക് പുറത്തു നിന്നുള്ള ആളുകളില്‍ നിന്നും പാര്‍ട്ടിക്കുള്ളില്‍ നിന്നു പോലും ശക്തമായ …
“പൌരത്വ ഭേദഗതിക്കെതിരെ ഒറ്റക്കെട്ടാവണം,” 11 മുഖ്യമന്ത്രിമാര്‍ക്ക് പിണറായിയുടെ കത്ത്
“പൌരത്വ  ഭേദഗതിക്കെതിരെ ഒറ്റക്കെട്ടാവണം,” 11 മുഖ്യമന്ത്രിമാര്‍ക്ക്  പിണറായിയുടെ കത്ത്
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെ 11 മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച് പിണറായി വിജയന്‍. പൗരത്വഭേദഗതി നിയമം രാജ്യത്ത് വലിയ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്നും ജനാധിപത്യവും മതേതരത്വവും രാജ്യത്ത് നിലനിന്നു കാണണം എന്നാഗ്രഹിക്കുന്നവരെല്ലാം അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് യോജിച്ച് പ്രവര്‍ത്തിക്കാനും രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ തയ്യാറാവണമെന്നും കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെടുന്നു. ബി.ജെ.പി ഇതര മുഖ്യമന്ത്രിമാര്‍ക്കാണ് കത്തയച്ചിരിക്കുന്നത്. ദല്‍ഹി …
ഗോഡ്‌സെയും സവര്‍ക്കറൂം തമ്മിൽ സ്വവര്‍ഗാനുരാഗമെന്ന് സേവാദൾ ലഘുലേഖ; വിവാദം കത്തുന്നു
ഗോഡ്‌സെയും സവര്‍ക്കറൂം തമ്മിൽ സ്വവര്‍ഗാനുരാഗമെന്ന് സേവാദൾ ലഘുലേഖ; വിവാദം കത്തുന്നു
സ്വന്തം ലേഖകൻ: ഹിന്ദു മഹാസഭ നേതാവ് വിനായക് ദാമോദര്‍ സവര്‍ക്കറേയും ഗാന്ധിജിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയും കുറിച്ച് കോണ്‍ഗ്രസിന്റെ പോഷകസംഘടനയായ സേവാദള്‍ പുറത്തിറക്കിയ ലഘുലേഖയെച്ചൊച്ചി വിവാദം. ഗാന്ധി ഘാതകന്‍ ഗോഡ്സെയുമായി സവര്‍ക്കര്‍ സ്വവര്‍ഗാനുരാഗത്തിലായിരുന്നു എന്ന ലഘുലേഖയിലെ പരാമര്‍ശമാണ് വിവാദമായത്. ‘വീര്‍ സവര്‍ക്കര്‍ കിതനാ വീര്‍’ (സവര്‍ക്കര്‍ എത്രമാത്രം വീരനായിരുന്നു) എന്ന തലക്കെട്ടൊടെയുള്ള ലഘുലേഖ ആള്‍ ഇന്ത്യ …
കുചേലനായി ജയറാം; 20 കിലോ കുറച്ച് തല മൊട്ടയടിച്ച് ഇതുവരെ കാണാത്ത മേക്കോവറിൽ
കുചേലനായി ജയറാം; 20 കിലോ കുറച്ച് തല മൊട്ടയടിച്ച് ഇതുവരെ കാണാത്ത മേക്കോവറിൽ
സ്വന്തം ലേഖകൻ: ജയറാം കുചേലനായി അഭിനയിക്കുന്നു. ശ്രീകൃഷ്‍ണന്റെ ഉറ്റ സുഹൃത്തായ കുചേലന്റെ കഥ സിനിമയാക്കുന്നത് വിജീഷ് മണിയാണ്. ഒരുപാട് തയ്യാറെടുപ്പുകള്‍ നടത്തിയാണ് സിനിമ എടുക്കുന്നത്. ജയറാം ചിത്രത്തിനായി 20 കിലോയാണ് തടി കുറച്ചത്. തല മുണ്ഡനവും ചെയ്‍തിട്ടുണ്ട്. മുൻപ് രമേശ് പിഷാരടി സംവിധാനം ചെയ്ത ‘പഞ്ചവർണ്ണത്തത്ത’ എന്ന സിനിമയിലും ജയറാം തല മുണ്ഡനം ചെയ്ത് പ്രത്യക്ഷപ്പെട്ടിരുന്നു …
എല്ലാ പ്രവാസികളും റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കണമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍
എല്ലാ പ്രവാസികളും റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കണമെന്ന്  ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍
സ്വന്തം ലേഖകൻ: പുതിയ സാഹചര്യത്തില്‍ എല്ലാ പ്രവാസികളും റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കണമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍. പുതിയ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ ഇത് ഏറെ പ്രധാനമാണെന്നും തിലോത്തമന്‍ മീഡിയവണിനോട് പറഞ്ഞു. ആധാർ കാർഡ് ഇല്ലാത്ത പ്രവാസികള്‍ക്കും റേഷൻ കാർഡിൽ പേര് ഉൾപ്പെടുത്താം. ഇ കാർഡ് സംവിധാനം ഉടൻ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. റേഷന്‍ കാര്‍ഡ് റേഷന്‍ …
“അതിന് ഭരണാഘടനാ സാധുതയില്ല,” കേരളത്തിന്റെ പൌരത്വ നിയമ പ്രമേയത്തിനെതിരെ ഗവര്‍ണര്‍
“അതിന് ഭരണാഘടനാ സാധുതയില്ല,” കേരളത്തിന്റെ പൌരത്വ നിയമ പ്രമേയത്തിനെതിരെ ഗവര്‍ണര്‍
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളാ നിയമസഭ പാസാക്കിയ പ്രമേയത്തിന് എന്തെങ്കിലും തരത്തിലുള്ള നിയമസാധുതയോ ഭരണഘടനാപരമായ സാധുതയോ ഇല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൗരത്വം പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന വിഷയമാണെന്നും സംസ്ഥാന സര്‍ക്കാരിന് അതില്‍ ഒന്നും ചെയ്യാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. “പരിധിയില്‍പ്പെടാത്ത കാര്യങ്ങളില്‍ സര്‍ക്കാരിന്റെ സമയവും വിഭവങ്ങളും ചെലവഴിക്കരുത്. …
ഫോൺ നഷ്ടമായാൽ ബ്ലോക്ക് ചെയ്യാൻ സൌകര്യമൊരുക്കി സർക്കാർ വെബ്സൈറ്റ്
ഫോൺ നഷ്ടമായാൽ ബ്ലോക്ക് ചെയ്യാൻ സൌകര്യമൊരുക്കി സർക്കാർ വെബ്സൈറ്റ്
സ്വന്തം ലേഖകൻ: കളഞ്ഞു പോയ ഫോണ്‍ മറ്റാര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കാത്ത വിധം ബ്ലോക്ക് ചെയ്യാന്‍ ഇപ്പോള്‍ ഒരു സര്‍ക്കാര്‍ വെബ്‌സൈറ്റ് ലഭ്യമാണ്. 2019 സെപ്റ്റംബറില്‍ മുംബൈയില്‍ തുടക്കമിട്ട സെന്‍ട്രല്‍ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ (സിഇഐആര്‍) ഇപ്പോള്‍ ഡല്‍ഹിയിലും ലഭ്യമാണ്. മൊബൈല്‍ഫോണ്‍ മോഷ്ടിക്കപ്പെടുകയോ കളഞ്ഞുപോവുകയോ ചെയ്താല്‍ ഈ വെബ്‌സൈറ്റ് വഴി നിങ്ങളുടെ ഫോണ്‍ ബ്ലോക്ക് ചെയ്യാന്‍ സാധിക്കും. …
യുഡി‌എഫ് വിട്ടു നിന്നിട്ടും ലോക കേരള സഭയ്ക്ക് രാഹുലിന്റെ അഭിനന്ദനം; നന്ദി പറഞ്ഞ് മുഖ്യമന്ത്രി
യുഡി‌എഫ് വിട്ടു നിന്നിട്ടും ലോക കേരള സഭയ്ക്ക്  രാഹുലിന്റെ അഭിനന്ദനം; നന്ദി പറഞ്ഞ് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: യു.ഡി.എഫ് ബഹിഷ്‌കരിച്ച ലോക കേരള സഭയ്ക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം. പ്രവാസികളുടെ ഏറ്റവും വലിയ വേദിയാണ് സഭയെന്ന് രാഹുല്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ പറയുന്നു. രാഹുലിനു നന്ദി അറിയിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തിട്ടുമുണ്ട്. പ്രവാസി സമൂഹവുമായി ബന്ധപ്പെടാനും അവരെ അംഗീകരിക്കാനുമുള്ള ഏറ്റവും മികച്ച വേദിയാണ് ലോക …
ലോകമൊട്ടാകെ പുതുവർഷ ദിനത്തിൽ പിറന്നത് 3 ലക്ഷത്തിലധികം കുഞ്ഞുങ്ങൾ; ഇന്ത്യ ഒന്നാമത്
ലോകമൊട്ടാകെ പുതുവർഷ ദിനത്തിൽ പിറന്നത് 3 ലക്ഷത്തിലധികം കുഞ്ഞുങ്ങൾ; ഇന്ത്യ ഒന്നാമത്
സ്വന്തം ലേഖകൻ: പുതുവർഷ ദിനത്തിൽ പിറന്നത് 3,92,078 കുഞ്ഞുങ്ങൾ. യൂണിസെഫാണ് 2020 ജനുവരി ഒന്നിന് ലോകത്താകെ പിറന്ന കുഞ്ഞുങ്ങളുടെ ഏകദേശ കണക്ക് പുറത്തുവിട്ടത്. തെക്കൻ ശാന്തസമുദ്രത്തിലെ ദ്വീപ് രാജ്യമായ ഫിജിയിലാണ് 2020 ലെ ആദ്യ കുഞ്ഞ് പിറന്നതെന്നാണ് കരുതുന്നത്. യുഎസിലായിരുന്നു പുതുവർഷദിനത്തെ അവസാനത്തെ കുഞ്ഞിന്റെ ജനനം. കണക്കുകൾ പ്രകാരം ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ കുഞ്ഞുങ്ങൾ ജനിച്ചത്, …