സ്വന്തം ലേഖകൻ: ആഗോളതലത്തിലെ അതിസമ്പന്നരുടെ സ്വത്തില്‍ വരും വര്‍ഷങ്ങളില്‍ വന്‍ കുതിപ്പുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ലോകത്തെ ആദ്യ മഹാ കോടീശ്വരൻ (ട്രില്യണയർ) എന്ന ഖ്യാതി ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് സ്വന്തമാക്കിയേക്കും. 2027 ഓടെ ഇലോണ്‍ മസ്‌ക് ഈ നേട്ടം കൈവരിക്കുമെന്ന് ‘ഇന്‍ഫോര്‍മ കണക്റ്റ് അക്കാദമി’ പുറത്തിറക്കിയ റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യക്കാരനായ ഗൗതം അദാനി ഈ പട്ടികയില്‍ …
സ്വന്തം ലേഖകൻ: സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില അതീവഗുരതരമായി തുടരുന്നു. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ന്യൂഡല്‍ഹി എയിംസിലെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിക്കപ്പെട്ട യെച്ചൂരി കഴിഞ്ഞ നാലുദിവസമായി വെന്റിലേറ്ററില്‍ ചികിത്സയിലാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം യെച്ചൂരിയുടെ ആരോഗ്യനില അതീവസൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നു സിപിഎം പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പില്‍ അറിയിച്ചു. എഴുപത്തിരണ്ടുകാരനായ യെച്ചൂരി ന്യുമോണിയ ബാധയെത്തുടര്‍ന്ന് …
സ്വന്തം ലേഖകൻ: ഇന്ന് ലോക ആത്മഹത്യ പ്രതിരോധ ദിനം. ആഗോളതലത്തില്‍ പൊതുസമൂഹാരോഗ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ആത്മഹത്യ. ആഗോളതലത്തില്‍ പ്രതിവര്‍ഷം ഏഴ് ലക്ഷത്തോളം പേരാണ് വിവിധ കാരണങ്ങളാല്‍ ജീവിതം അവസാനിപ്പിക്കുന്നത്. വ്യക്തിപരമായ കാരണങ്ങള്‍ മുതല്‍ സാമ്പത്തിക പ്രതിസന്ധിവരെ ലോകവ്യാപകമായി ആത്മഹത്യകള്‍ക്കു വഴിവെയ്ക്കുന്നുണ്ട്. കേരളത്തില്‍നിന്ന് അടുത്തിടെ പുറത്തുവരുന്ന ആത്മഹത്യയുടെ കണക്കുകള്‍ നല്‍കുന്ന സൂചനകള്‍ വളരെ ഗുരുതരമാണ്. …
സ്വന്തം ലേഖകൻ: യാത്രാസേവനങ്ങള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി പറക്കും ടാക്‌സികള്‍ 400-ലേറെ തവണ പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. യു.എ.ഇ. യില്‍ അടുത്ത വര്‍ഷം പറക്കും ടാക്സികള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ച്ചര്‍ ഏവിയേഷന്‍ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. നൂതന യാത്രാസേവനങ്ങള്‍ നല്‍കാനുള്ള തയ്യാറെടുപ്പുകളാണ് ഇപ്പോള്‍ നടത്തുന്നത്. എയര്‍ ടാക്‌സിയുടെ ഭാരം, പ്രകടന നിലവാരം തുടങ്ങിയവ …
സ്വന്തം ലേഖകൻ: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നടന്മാർക്കെതിരായ ലൈംഗിക പീഡന പരാതികളിൽ ചോദ്യം ചെയ്യൽ ഉടൻ ഉണ്ടാകാൻ സാധ്യത. എം.എൽ.എയും നടനുമായ മുകേഷ് അടക്കമുള്ള പ്രതികൾക്ക് എത്രയും വേഗത്തിൽ നോട്ടീസ് നൽകാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. പ്രതികളായ നടന്മാർ പലരും നേരത്തെ തന്നെ കോടതികളിൽ നിന്ന് മുൻകൂർ ജാമ്യം നേടിയിട്ടുണ്ടെങ്കിലും ചോദ്യം ചെയ്യൽ …
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ എംപോക്‌സിന്റെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രം. സംശയമുള്ള എല്ലാ രോഗികളെയും പരിശോധനക്ക് വിധേയമാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. സംശയമുള്ള രോഗികളെയും സ്ഥിരീകരിക്കുന്നവരെയും ചികിത്സിക്കാന്‍ ആശുപത്രികളില്‍ സംവിധാനമൊരുക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ ജനങ്ങള്‍ക്കിടയില്‍ അനാവശ്യ പരിഭ്രാന്തിയുണ്ടാക്കുന്നത് തടയണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി …
സ്വന്തം ലേഖകൻ: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സെപ്തംബർ 10, 11 തീയതികളിൽ റഷ്യ സന്ദർശനം നടത്തും. റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുട്ടിനുമായി കൂടിക്കാഴ്ച്ച നടത്തുന്ന അജിത് ഡോവൽ റഷ്യ യുക്രൈൻ പ്രശ്ന പരിഹാരത്തിനായുള്ള ചർച്ച നടത്തുമെന്നും കേന്ദ്ര വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ട് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുട്ടിനുമായുള്ള …
സ്വന്തം ലേഖകൻ: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അമേരിക്കയില്‍. ഇന്ന് മുതല്‍ ചൊവ്വാഴ്ച വരെ വാഷിങ്ടണ്‍ ഡിസിയിലും ഡാലസിലുമായി വിവിധ പരിപാടികളില്‍ രാഹുൽ പങ്കെടുക്കും. പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള ആദ്യ യുഎസ് സന്ദര്‍ശനമാണിത്. ടെക്സാസ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളുമായും അക്കാദമിക വിദഗ്ധരുമായും രാഹുല്‍ ഗാന്ധി സംവദിക്കും. ഡാലസിലെ സമ്മേളനത്തിൽ രാഹുൽ ഗാന്ധി ഇന്ന് …
സ്വന്തം ലേഖകൻ: ഹൈദരാബാദ് വിമാനത്താവളത്തില്‍ ബഹളമുണ്ടാക്കിയതിന് കസ്റ്റഡിയില്‍ എടുത്ത നടന്‍ വിനായകനെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത് താരമെന്ന തിരിച്ചറിവില്‍. മദ്യപിച്ച് ബഹളമുണ്ടാക്കല്‍, പൊതുസ്ഥലത്ത് മോശം പെരുമാറ്റം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. സിഐഎസ്എഫ് ആണ് വിമാനത്താവളത്തില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് ഹൈദരാബാദ് പോലീസിന് കൈമാറുകയായിരുന്നു. ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന നടനാണ് വിനായകന്. …
സ്വന്തം ലേഖകൻ: 1999-ല്‍ ഇന്ത്യക്കെതിരേ നടത്തിയ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് ആദ്യമായി പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം. പ്രതിരോധദിനവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയില്‍, കാര്‍ഗില്‍ യുദ്ധം ഉള്‍പ്പെടെ ഇന്ത്യയുമായി നടന്ന സംഘര്‍ഷങ്ങളില്‍ മരിച്ച പാകിസ്ഥാന്‍ സൈനികര്‍ക്ക് പാകിസ്ഥാൻ സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ ആദരം അര്‍പ്പിച്ചു. പാകിസ്ഥാന്‍ സമൂഹം, ധീരരുടെ സമൂഹമാണ്. അവര്‍ സ്വാതന്ത്ര്യത്തിന്റെ …