സ്വന്തം ലേഖകന്‍: ഈജിപ്തിലെ റഷ്യന്‍ വിമാനാപകടം, പുറകില്‍ തീവ്രവാദികള്‍ തന്നെയെന്ന് റഷ്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട്. സിനായില്‍ 224 പേരുടെ മരണത്തിനിടയാക്കിയ വിമാന അപകടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് തീവ്രവാദികള്‍ തന്നെയാണെന്ന് റഷ്യയുടെ സുരക്ഷാ വകുപ്പ് മേധാവി അലക്‌സാണ്ടര്‍ ബോര്‍ട്‌നിക്കോവ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ അറിയിച്ചു. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അപകടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടുപിടിക്കുകയും ശിക്ഷിക്കുകയും …
സ്വന്തം ലേഖകന്‍: എച്ച്.ഐ.വി. ബാധിതനായ ഹോളിവുഡ് നടന്‍ ചാര്‍ളി ഷീന്‍, നടന്‍ സ്വയം വെളിപ്പെടുത്തി. അമേരിക്കയിലെ എന്‍.ബി.സി. ചാനലിന് നല്‍കിയ തത്സമയ അഭിമുഖത്തിലാണ് പ്രമുഖ ഹോളിവുഡ് താരത്തിന്റെ വെളിപ്പെടുത്തല്‍. നാലുവര്‍ഷമായി രോഗബാധിതനാണെന്ന് അദ്ദേഹം പറഞ്ഞു. തലച്ചോറിലെ മുഴയെന്ന് കരുതിയുള്ള ചികിത്സയ്ക്കിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ടി.വി. താരം കൂടിയാണ് …
ഇന്ന് അവധിയല്ലേ … മൂടിപ്പുതച്ചു കിടന്നുറങ്ങാം എന്നോര്‍ത്ത് പുതപ്പിനിടയിലേക്ക് നന്നായി ചുരുണ്ട് കൂടി. അപ്പഴേക്കും ഭാര്യ കുലുക്കി വിളിച്ചു. ‘ ദേ … മനുഷ്യാ .. ഇങ്ങോട്ടെണീറ്റേ ….’ എന്താടി മൃഗമേ … എന്ന് ചോദിക്കാന്‍ നാവുയര്‍ത്തിയതാണ്…. ചോദിച്ചില്ല .. പേടിച്ചിട്ടല്ല … …
സ്വന്തം ലേഖകന്‍: രാജ്യത്തെ അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുന്നത് ശരിയല്ലെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി, സംവാദങ്ങളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആഹ്വാനം. രാജ്യത്ത് നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുന്നതിനെതിരെയാണ് പ്രണബ് മുഖര്‍ജിയുടെ പ്രസ്താവന. അഭിപ്രായ പ്രകടനം നടത്തിയും ചര്‍ച്ചകള്‍ നടത്തിയും പ്രതിഷേധം അറിയിക്കാമെന്ന് അദ്ദേഹം പറഞ്ഞു. പുരസ്‌കാരങ്ങളെ ബഹുമാനിക്കണം, പൊതുസമൂഹത്തിന്റെ അംഗീകാരമായി അതിനെ …
സ്വന്തം ലേഖകന്‍: മൂന്നാര്‍ തൊഴിലാളി സമരം, തോട്ടം ഉടമകള്‍ കാലുമാറി, തൊഴിലാളികളുടെ കൂലി നിലവില്‍ കൂട്ടില്ലെന്നും ബോണസ് നല്‍കില്ലെന്നും പ്രഖ്യാപനം. കൂലി കൂട്ടാമെന്ന് സമ്മതിച്ചത് സര്‍ക്കാരിനെ തിരഞ്ഞെടുപ്പില്‍ സഹായിക്കാന്‍ ആയിരുന്നു. കൂലി കൂട്ടാത്തതിന്റെ പേരില്‍ സമരം ഉണ്ടായാല്‍ നേരിടുംതോട്ടം ഉടമകളുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് പ്ലാന്റേഷന്‍ കേരളയുടെ നേതാക്കള്‍ വ്യക്തമാക്കി. തൊഴിലാളികളുമായും തോട്ടം ഉടമകളുമായും സര്‍ക്കാര്‍ …
സ്വന്തം ലേഖകന്‍: ബെംഗളുരു സ്‌ഫോടന കേസിലെ സാക്ഷികള്‍ക്കുള്ള എട്ട് രഹസ്യ കത്തുകളുമായി തടിയന്റവിട നസീറിന്റെ സന്ദേശവാഹകന്‍ പിടിയില്‍. ബെംഗളൂരു ബോംബ് സ്‌ഫോടന കേസില്‍ കര്‍ണാടകയില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറിന്റെ കൂട്ടാളി പെരുമ്പാവൂര്‍ അല്ലപ്ര പുത്തരി വീട്ടില്‍ ഷഹനാസിനെയാണ് പോലീസ് പിടികൂടിയത്. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ച് ശനിയാഴ്ച ഉച്ചയോടെയാണ് …
സ്വന്തം ലേഖകന്‍: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയും ബ്രസീലും സമനിലയില്‍ പിരിഞ്ഞു. ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ക്ലാസിക് പോരാട്ടം എന്ന് വിശേഷിപ്പിക്കപ്പെട്ട ബ്രസീല്‍ അര്‍ജന്റീന മത്സരം സമനിലയില്‍ കലാശിച്ചു. മഴമൂലം ഒരു ദിവസം മാറ്റിവെച്ച മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് സമനില പാലിച്ചത്. സ്വന്തം തട്ടകത്തിലെ മത്സരത്തില്‍ നേരിയ മുന്‍തൂക്കം പുലര്‍ത്തിയ …
സ്വന്തം ലേഖകന്‍: അങ്ങനെ പിസി ജോര്‍ജ്ജ് നിയമസഭക്ക് പുറത്തായി, പിസി ജോര്‍ജ്ജിനെ എംഎല്‍എ സ്ഥാനത്തു അയോഗ്യനാക്കി സ്പീക്കര്‍ ഉത്തരവിട്ടു. കൂറുമാറ്റ നിരോധന നിയമ പ്രകാരമാണ് ജോര്‍ജ്ജിനെ അയോഗ്യനാക്കിയത്. നേരത്തെ ജോര്‍ജ്ജിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് സ്പീക്കര്‍ എന്‍.ശക്തന് ഹര്‍ജി നല്‍കിയിരുന്നു. നിയമവശങ്ങള്‍ പരിശോധിച്ച ശേഷമാകും ജോര്‍ജ്ജിന്റെ രാജിക്കത്ത് സ്വീകരിക്കുകയെന്ന് സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. ചീഫ് വിപ്പ് …
കേരള കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനം എന്നും നാടകീയ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞതായിരുന്നു.ഇപ്പോള്‍ ഏറെ വിവാദങ്ങള്‍ക്ക് ശേഷം കെ എം മാണി എന്ന കേരള രാഷ്ട്രീയത്തിലെ വന്‍ വടവൃക്ഷം കടപുഴകി വീഴുമ്പോള്‍ ആ നാടകീയത ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു. പ്രവീണ്‍ സ്‌കറിയ എഴുതുന്നു . …
സ്വന്തം ലേഖകന്‍: കര്‍ണാടകയില്‍ ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷങ്ങള്‍ വിവാദത്തില്‍ മുങ്ങി, എഴുത്തുകാരന്‍ ഗിരീഷ് കര്‍ണാദിന് വധ ഭീഷണി. ജ്ഞാനപീഠ ജേതാവും എഴുത്തുകാരനും നാടകകൃത്തും നടനും ചലച്ചിത്ര സംവിധായകനും ഒക്കെയായ ഗിരീഷ് കര്‍ണാടിന് ട്വിറ്ററിലൂടെയാണ് വധഭീഷണി. കല്‍ബുര്‍ഗിയുടെ ഗതിയായിരിയ്ക്കും കര്‍ണാടിനെന്‍ ഭീഷണിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷങ്ങള്‍ക്കിടെ ഗിരീഷ് കര്‍ണാട് നടത്തിയ …