സ്വന്തം ലേഖകന്‍: കുടിച്ച് പൂസായി സിഖ് മതപരിപാടിക്കെത്തിയ ആം ആദ്മി പാര്‍ട്ടി എംപിയെ ഇറക്കിവിട്ടു. സ്വന്തം പാര്‍ട്ടിയിലെ ജനപ്രതിനിധികളെ കൊണ്ട് ആം ആദ്മി പാര്‍ട്ടി പൊറുതിമുട്ടി ഇരിക്കുന്ന അവസരത്തിലാണ് അമൃത്സറില്‍ നിന്ന് നാണംകെടുത്തുന്ന പുതിയ വാര്‍ത്ത. മദ്യലഹരിയില്‍ മതപരിപാടിക്ക് വന്ന ആം ആദ്മി പാര്‍ട്ടിയുടെ ലോക്‌സഭാംഗമായ ഭഗവന്ത് മാന്‍ ആണ് വാര്‍ത്തയിലെ താരം. ഭഗവന്ത് മാന്‍ …
സ്വന്തം ലേഖകന്‍: മാനുഷിക ദുരിതവും പ്രതിസന്ധിയും ദൈവ കരുണയുടെ വേദികള്‍, ഫ്രാന്‍സീസ് മാര്‍പാപ്പ. കുടുംബത്തെക്കുറിച്ചുള്ള സുന്നഹദോസ് സമാപനത്തോട് അനുബന്ധിച്ചു സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ദൈവത്തിന് ഈ കാലഘട്ടം കരുണയുടേതാണ്. യേശുവിന്റെ ആര്‍ദ്രത തെറ്റിലും അജ്ഞതയിലും ജീവിക്കുന്നവര്‍ക്കു ലഭിക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യയെ അടിച്ചു പരത്തി ദക്ഷിണാഫ്രിക്കയുടെ റണ്‍ മല, തോല്‍വി 214 റണ്‍സിന്, പരമ്പര നഷ്ടം. ദ്വിരാഷ്ട്ര ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കി. മൂന്നു ദക്ഷിണാഫ്രിക്കാര്‍ സെഞ്ച്വറിയുമായി റണ്‍മല തീര്‍ത്ത മത്സരത്തില്‍ ഇന്ത്യയുടെ തോല്‍വി 214 റണ്‍സിനായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 3^2 ന് ദക്ഷിണാഫ്രിക്ക …
സ്വന്തം ലേഖകന്‍: മലങ്കര യാക്കോബായ സഭയുടെ എഴുത്തച്ഛന് സഭാ മക്കള്‍ കണ്ണീരോടെ യാത്രാമൊഴി നല്‍കി, മലങ്കരസഭയുടെ ആര്‍ച്ച് കോറെപ്പിസ്‌കോപ്പ ഡോ. കുര്യന്‍ കണിയാംപറമ്പിലിന് അന്ത്യവിശ്രമം. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തിലും സഭയിലെ മറ്റു മെത്രാപ്പോലീത്തമാരുടെ സഹകാര്‍മികത്വത്തിലും മലങ്കരസഭയുടെ ആര്‍ച്ച് കോറെപ്പിസ്‌കോപ്പ ഡോ. കുര്യന്‍ കണിയാംപറമ്പിലിന്റെ ഭൗതികശരീരം ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ കാഞ്ഞിരമറ്റം …
സ്വന്തം ലേഖകന്‍: മെക്‌സിക്കോയില്‍ ഡാമിലെ വെള്ളം വറ്റിയപ്പോള്‍ പ്രത്യക്ഷപ്പെട്ടത് പുരാതനമായ പള്ളി, സന്ദര്‍ശന പ്രവാഹം. വെള്ളത്തിനടിയില്‍ നിന്ന് പതിനാറാം നൂറ്റാണ്ടിലെ പള്ളിയാണ് പൊങ്ങി വന്നത്. അര നൂറ്റാണ്ട് മുമ്പ് ഡാം നിര്‍മ്മിച്ചപ്പോള്‍ വെള്ളത്തിനടിയിലായ പള്ളി ഡാമിലെ വെള്ളം വറ്റിയപ്പോള്‍ ദൃശ്യമാവുകയായിരുന്നു. ദക്ഷിണ മെക്‌സികോയിലെ ഗിര്‍ജാല്‍വ നദിയില്‍ 1966 ലാണ് ഈ അണക്കെട്ട് നിര്‍മ്മിച്ചത്. അണക്കെട്ട് നിര്‍മ്മാണം …
സ്വന്തം ലേഖകന്‍: ഐഎസ്എല്‍, കേരളാ ബ്ലാസ്റ്റേര്‍സ് കൊമ്പുകുത്തുന്നു, ഇത്തവണ തോല്‍വി ഗോവക്കെതിരെ. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തിരിച്ചു വരാനുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ ശ്രമം രണ്ടാം പകുതിയില്‍ ഗോവ തല്ലിക്കെടുത്തി. സ്‌ട്രൈക്കറായ മലയാളി താരം മുഹമ്മദ് റാഫിയിലൂടെ ഗോവയ്ക്ക് എതിരെ 24 മത്തെ മിനിട്ടില്‍ ബ്ലാസ്റ്റേര്‍സ് നിറയൊഴിച്ചെങ്കിലും രണ്ടാം പകുതിയില്‍ നിര്‍ണായക ഗോള്‍ നേടി ആതിഥേയര്‍ വിജയംകണ്ടു. കഴിഞ്ഞ …
സ്വന്തം ലേഖകന്‍: ആരെങ്കിലും പട്ടിയെ കല്ലെറിഞ്ഞാല്‍ കേന്ദ്രം ഉത്തരവാദിയില്ല, ഫരീദാബാദിലെ കുഞ്ഞുങ്ങളെ തീയിട്ടുകൊന്ന സംഭവത്തെക്കുറിച്ച് കേന്ദ്രമന്ത്രി വികെ സിംഗ്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വികെ സിംഗിന്റെ പ്രസ്താവന വന്‍ വിവാദത്തിനു കാരണമായിട്ടുണ്ട്. ഹരിയാനയിലെ ഫരീദാബാദില്‍ രണ്ടു കുഞ്ഞുങ്ങളെ പെട്രോള്‍ ഒഴിച്ച് തീവെച്ച് കൊന്ന സംഭവം പരാമര്‍ശിക്കേയാണ് വി കെ സിംഗ് ഇത്തരമൊരു പ്രയോഗം നടത്തിയത്. കുട്ടികളെ …
സ്വന്തം ലേഖകന്‍: കോഹ്‌ലിയുടെ കരുത്തില്‍ ഇന്ത്യ മടങ്ങിയെത്തി, ദക്ഷിണാഫ്രിക്കക്കെതിരെ തകര്‍പ്പന്‍ ജയം. 35 റണ്‍സിന് ജയിച്ചാണ് ഇന്ത്യന്‍ മണ്ണിലെ ആദ്യ ഏകദിന പരമ്പര വിജയമെന്ന ദക്ഷിണാഫ്രിക്കന്‍ സ്വപ്നം തകര്‍ത്തത്. ഇതോടെ ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തി. വിരാട് കോഹ്‌ലിയുടെ സെഞ്ചുറിയുടെ ബലത്തില്‍ ഇന്ത്യയുയര്‍ത്തിയ 300 റണ്‍സെന്ന ലക്ഷ്യത്തിലേക്ക് ഡിവില്ലിയേഴ്‌സിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ ബലത്തില്‍ ദക്ഷിണാഫ്രിക്ക കുതിച്ചെങ്കിലും 264 …
സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാനുള്ള പ്രായപരിധി ഉയര്‍ത്താന്‍ ശുപാര്‍ശ. വാഹനാപകടങ്ങള്‍ പെരുകുന്ന സാഹചര്യത്തിലാണ് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാനുള്ള പ്രായപരിധി ഉയര്‍ത്തണമെന്ന് റോഡപകടങ്ങളെക്കുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ടി.കെ. ചന്ദ്രശേഖരദാസ് കമ്മിഷന്‍ ശുപാര്‍ശ ചെയ്തത്. പുരുഷന്‍മാര്‍ക്ക് 20 ഉം സ്ത്രീകള്‍ക്ക് 21 ഉം വയസായി പ്രായപരിധി ഉയര്‍ത്തണമെന്നാണു കമ്മിഷന്റെ ശുപാര്‍ശ. നിലവില്‍ ലൈസന്‍സ് …
സ്വന്തം ലേഖകന്‍: സിഖ് പുണ്യഗ്രന്ഥങ്ങളെ അപമാനിച്ചു, പഞ്ചാബില്‍ സംഘര്‍ഷം പടരുന്നു. ഫരീദ്‌കോട്ടിലെ ബാര്‍ഗരിയില്‍ സിഖ് പുണ്യഗ്രന്ഥം അപമാനിച്ചതുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. രൂപീന്ദര്‍ സിങ്, ജസ്വീന്ദര്‍ സിങ് എന്നിവരാണ് അറസ്റ്റിലായത്. ഫരീദ്‌കോട്ടില്‍ പുണ്യഗ്രന്ഥത്തെ അപമാനിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധത്തിനിടെ പോലീസ് നടത്തിയ വെടിവെപ്പില്‍ രണ്ട് സിഖ് പ്രക്ഷോഭകാരികള്‍ കൊല്ലപ്പെട്ടിരുന്നു. മുഖ്യമന്ത്രി പ്രകാശ്‌സിങ് ബാദലിന്റെ വീട് ഉപരോധിച്ച …