സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേരളത്തിന് അടുത്ത നാലാഴ്ച നിര്‍ണായകമാണെന്നും അതീവ ജാഗ്രത വേണമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സ്ഥിതി വിലയിരുത്താന്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചൊവ്വാഴ്ച രാവിലെ വിളിച്ചിട്ടുണ്ട്. കോവിഡ് കാലത്താണ് മറ്റൊരു ഓണക്കാലം കൂടിയെത്തിയത്. എല്ലാക്കാലത്തും അടച്ചിടാന്‍ സാധിക്കില്ല. ജീവനും ജീവിതോപാധിയും ഒരുപോലെ സംരക്ഷിക്കാനുള്ള പരിശ്രമത്തിലാണ് …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 10,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1577, കോഴിക്കോട് 1376, പാലക്കാട് 1133, എറണാകുളം 1101, തൃശൂര്‍ 1007, കണ്ണൂര്‍ 778, കൊല്ലം 766, ആലപ്പുഴ 644, തിരുവനന്തപുരം 484, കോട്ടയം 415, പത്തനംതിട്ട 338, ഇടുക്കി 275, വയനാട് 265, കാസര്‍ഗോഡ് 243 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: പേരുകേട്ട അഫ്ഗാന്‍ റോബോട്ടിക് സംഘത്തിലെ പകുതി പേരെ പ്രത്യേക വിമാനത്തില്‍ ഖത്തര്‍ ദോഹയിലെത്തിച്ചു. താലിബാന്‍ അഫ്ഗാന്റെ നിയന്ത്രണം പിടിച്ചെടുത്ത പശ്ചാത്തലത്തില്‍ തങ്ങളുടെ ഭാവിയും സുരക്ഷയും അപകടത്തിലാകുമെന്ന ആശങ്കയില്‍ പെണ്‍കുട്ടികള്‍ മാത്രമുള്ള അഫ്ഗാന്‍ റോബോട്ടിക് സംഘത്തിലെ പകുതി പെരെയാണ് കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി ഖത്തറില്‍ എത്തിച്ചത്. ബാക്കി പകുതി പേരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ …
സ്വന്തം ലേഖകൻ: വാക്‌സിന്‍ എടുക്കാത്ത പ്രവാസികള്‍ക്കും കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. രാജ്യത്ത് കോവിഡ് വ്യാപനം നിരക്ക് കുറയുകയും രോഗമുക്തി നിരക്ക് 97.8 ശതമാനമായി ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കോവിഡ് എമര്‍ജന്‍സിക്കായുള്ള മന്ത്രിതല സമിതിയും ആരോഗ്യ മന്ത്രാലയവും സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ …
സ്വന്തം ലേഖകൻ: അഫ്ഗാനിസ്താനില്‍ നിന്ന് മടങ്ങാൻ രജിസ്റ്റര്‍ ചെയ്ത എല്ലാ മലയാളികളെയും തിരികെയെത്തിച്ചതായി കേന്ദ്ര സര്‍ക്കാര്‍. ഇന്ന് രാവിലെ കാബൂളില്‍ നിന്ന് എത്തിയ വ്യോമസേനാ വിമാനത്തിലാണ് ഇവർ നാട്ടിലെത്തിയത്. എകദേശം മുപ്പതോളം മലയാളികള്‍ മടങ്ങിയെത്തിയതായാണ് സൂചന. എന്നാല്‍ എല്ലാ മലയാളികളും മടങ്ങിയെത്തിയതായി ഉറപ്പ് പറയാന്‍ പറ്റില്ലെന്നാണ് നോര്‍ക്കയുടെ റെസിഡന്റ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍ പറയുന്നത്. …
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥനിലെ കാബൂൾ വിമാനത്താവളത്തിൽനിന്നും 168 പേരുമായി പുറപ്പെട്ട വ്യോമസേനാ വിമാനം ഇന്ത്യയിലെത്തി. ഗാസിയാബാദിലെ വ്യോമത്താവളത്തിലാണ് സി–17 വിമാനം ലാൻഡ് ചെയ്തത്. 107 ഇന്ത്യക്കാര്‍ക്ക് പുറമെ എംപിമാരടക്കമുള്ള അഫ്ഗാന്‍ പൗരന്മാരാണ് സംഘത്തിലുള്ളത്. കാബൂളിൽനിന്ന് ഒഴിപ്പിച്ച 222 പേര്‍ എയര്‍ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങളിലായി ഇന്നു പുലര്‍ച്ചെ ഡൽഹിയിലെത്തിയിരുന്നു. 87 ഇന്ത്യക്കാരും രണ്ടു നേപ്പാള്‍ സ്വദേശികളും …
സ്വന്തം ലേഖകൻ: അഫ്ഗാനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഖത്തർ നടത്തുന്ന ഇടപെടലിന് രാജ്യാന്തര സമൂഹത്തിന്‍റെ അഭിനന്ദനം. അഫ്ഗാനിൽ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കിയ ഖത്തറിനെ ഐക്യരാഷ്ട്രസഭ റെഫ്യൂജി വിഭാഗം മേധാവി ഫിലിപോ ഗ്രാന്‍ഡി അഭിനന്ദിച്ചു. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കനും, ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടറസും ഖത്തർ വിദേശ കാര്യമന്ത്രിയെ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് വെള്ളിയാഴ്ച 20,224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,385 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.94 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,00,73,530 ആകെ സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ …
സ്വന്തം ലേഖകൻ: ഖത്തറിലേക്കുളള യാത്രയില്‍ മരുന്നു കൈവശം വയ്ക്കുന്നവര്‍ നിരോധിത മരുന്നുകള്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്നും കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചു വേണം മരുന്നുകള്‍ കൊണ്ടുവരാനെന്നും ഇന്ത്യന്‍ എംബസിയുടെ ജാഗ്രതാ നിര്‍ദേശം. ഖത്തറില്‍ അനുവദിക്കപ്പെട്ട മരുന്നുകള്‍ നിശ്ചിത അളവില്‍ വ്യക്തിഗത ഉപയോഗത്തിന് മാത്രമേ കൊണ്ടുവരാന്‍ പാടുള്ളു. മരുന്നുകള്‍ക്കൊപ്പം അവ കഴിയ്‌ക്കേണ്ടതിന്റെ ആവശ്യകത ഉള്‍പ്പെടെ സര്‍ക്കാര്‍ അംഗീകൃത ആശുപത്രികളിലെ അംഗീകൃത …
സ്വന്തം ലേഖകൻ: നീണ്ട ഇടവേളയ്ക്ക് ശേഷം ഞായറാഴ്ച ഇന്ത്യയിൽനിന്ന് കുവൈത്തിലേക്ക് പുനരാരംഭിക്കുന്ന നേരിട്ടുള്ള വിമാന സർവീസ് ആശ്വാസമാകുന്നത് ആയിരങ്ങൾക്ക്. കോവിഡ് തുടങ്ങിയത് തൊട്ട് ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന അനേകം ആളുകളാണ് യാത്രയ്ക്കായി ഒരുങ്ങുന്നത്. കോവിഡ് സാഹചര്യത്തിൽ വിമാന സർവീസ് നിർത്തലാക്കിയതോടെ ഒട്ടേറെ ആളുകളാണ് നാട്ടിൽ കുടുങ്ങിയത്. കുവൈത്തിലേക്കുള്ള യാത്രാ നിര്‍ദ്ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ …