1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലോക വനിതാ ദിനം. ലണ്ടനിലെ തെരുവുകള്‍ വനിതകള്‍ കീഴ്ടടക്കി
ലോക വനിതാ ദിനം. ലണ്ടനിലെ തെരുവുകള്‍ വനിതകള്‍ കീഴ്ടടക്കി
ലോക വനിതാ ദിനമായ ഞായറാഴ്ച എല്ലാം രംഗങ്ങളിലും തുല്യത ആവശ്യപ്പെട്ട് വനിതകള്‍ ലണ്ടനിലെ തെരുവുകള്‍ കീഴ്ടടക്കി. നൂറുകണക്കിന് വനിതകളാണ് വനിതാ ദിന മാര്‍ച്ചില്‍ പങ്കെടുക്കാന്‍ എത്തിയത്. താരങ്ങളായ ആനി ലെനോക്‌സ്, പലോമ ഫെയ്ത്ത്, ജെമ്മ ആര്‍ട്ടെര്‍ട്ടണ്‍ എന്നിവരും മാര്‍ച്ചില്‍ അണിചേര്‍ന്നു. സ്ത്രീകള്‍ക്ക് വോട്ടവകാശം നേടാനായി നടന്ന ചരിത്ര പ്രസിദ്ധമായ സഫ്രഗിറ്റി പ്രസ്ഥാനത്തിന്റെ നേതാവ് എമ്മിലീന്‍ പങ്ക്ഹസ്റ്റിന്റെ …
സിറിയയിലെ ക്രിസ്ത്യന്‍ ഗ്രാമങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റ് അഴിഞ്ഞാടുന്നു
സിറിയയിലെ ക്രിസ്ത്യന്‍ ഗ്രാമങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റ് അഴിഞ്ഞാടുന്നു
സിറിയയിലെ തുടര്‍ച്ചയായ തിരിച്ചടികള്‍ക്കിടയിലും ക്രിസ്ത്യന്‍ ഭൂരിപക്ഷ ഗ്രാമങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റ് അഴിഞ്ഞാട്ടം. സിറിയയിലെ വടക്കുകിഴക്കന്‍ മേഖലയിലാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ അക്രമം അഴിച്ചു വിട്ടത്. എന്നാല്‍ ഗ്രാമീണരില്‍ നിന്ന് ഭീകരര്‍ക്ക് കനത്ത പ്രത്യാക്രമണം നേരിടേണ്ടി വന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അസ്സീറിയന്‍ ക്രിസ്ത്യാനികളും കുര്‍ദുകളുമടങ്ങിയ ഗ്രാമീണര്‍ ഇസ്ലാമിക് സ്റ്റേറ്റ് അക്രമികള്‍ക്ക് കനത്ത തിരിച്ചടി നല്‍കുകയായിരുന്നു. ഈ മേഖലയില്‍ …
ലഹരി മൂത്ത് 14 കാരിയെ വിമാനത്തില്‍ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച ഇന്ത്യക്കാരന് 4 മാസം തടവ്
ലഹരി മൂത്ത് 14 കാരിയെ വിമാനത്തില്‍ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച ഇന്ത്യക്കാരന് 4 മാസം തടവ്
ലഹരി മൂത്ത് 14 കാരിയെ വിമാനത്തൊനുള്ളില്‍ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച ഇന്ത്യന്‍ വംശജന് ബ്രിട്ടീഷ് കോടതി 4 മാസം തടവ് വിധിച്ചു. ഇ മഞ്ജിത് സിംഗ് സിദ്ദു എന്ന മുപ്പത്തെട്ടുകാരനെയാണ് കോടതി ശിക്ഷിച്ചത്. നാലു മാസം തടവ് കൂടാതെ അടുത്ത ഏഴു വര്‍ഷത്തേക്ക് സിദ്ദുവിന്റെ പേര് ലൈംഗിക കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. 2014ഏപ്രില്‍ 18 …
കുട്ടികളുമായി ലൈംഗിക ബന്ധം, എംപി സിറിള്‍ സ്മിത്തിന്റെ ഫയലുകള്‍ സര്‍ക്കാര്‍ പൂഴ്ത്തി വക്കുന്നുവെന്ന് ആരോപണം
കുട്ടികളുമായി ലൈംഗിക ബന്ധം, എംപി സിറിള്‍ സ്മിത്തിന്റെ ഫയലുകള്‍ സര്‍ക്കാര്‍ പൂഴ്ത്തി വക്കുന്നുവെന്ന് ആരോപണം
മുന്‍ എംപി സിറിള്‍ സ്മിത്തിന് കുട്ടികളുമായി ലൈംഗിക ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഫയലുകള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പൂഴ്ത്തി വക്കുന്നുവെന്ന് ആരോപണം. എംപി ആയിരുന്ന കാലയളവില്‍ സിറിള്‍ സ്മിത്ത് ആണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചിരുന്നത് സര്‍ക്കാര്‍ തലത്തില്‍ അറിയാമായിരുന്നെന്നും സര്‍ക്കാരിന്റെ പ്രതിഛായയെ കരുതി ആ വിവരങ്ങള്‍ മറച്ചു വക്കുകയായിരുന്നെന്നും ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്ന് കാബിനറ്റ് മന്ത്രിമാരായിരുന്ന നിക്ക് …
വാക്‌സിനുകള്‍ കേടായ ഫ്രിഡ്ജില്‍, കുട്ടികള്‍ പകര്‍ച്ചവ്യാധി ഭീതിയില്‍
വാക്‌സിനുകള്‍ കേടായ ഫ്രിഡ്ജില്‍, കുട്ടികള്‍ പകര്‍ച്ചവ്യാധി ഭീതിയില്‍
കേടായ ഫ്രിഡ്ജില്‍ സൂക്ഷിച്ച വാക്‌സിനുകള്‍ നല്‍കിയ കുട്ടികള്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍. ഫ്രിഡ്ജിലെ ഊഷ്മാവ് ക്രമീകരിക്കുന്ന സംവിധാനം തകരാറിലായതാണ് കുഴപ്പമായത്. അഞ്ചു വര്‍ഷത്തോളം വാക്‌സിനുകള്‍ സൂക്ഷിക്കാന്‍ പാടില്ലാത്ത ഊഷ്മാവിലാണ് കരുതി വച്ചത്. മെനിഞ്ചറ്റീസ്, മീസില്‍സ്, മുണ്ടിനീര്,റുബെല്ല, അഞ്ചാംപനി എന്നീ അസുഖങ്ങള്‍ക്കുള്ള വാക്‌സിനുകളാണ് തെറ്റായ ഊഷ്മാവില്‍ സൂക്ഷിച്ചത്. പോളിയോയുടേയും വില്ലന്‍ ചുമയുടേയും വാക്‌സിനുകളും ഈ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. …
മാപ്പു പറയണം, ഒപ്പം ജോലിയും, എന്‍എച്ച്എസ് പുറത്താക്കിയ മുന്‍ തലവന്‍
മാപ്പു പറയണം, ഒപ്പം ജോലിയും, എന്‍എച്ച്എസ് പുറത്താക്കിയ മുന്‍ തലവന്‍
ജോലിയില്‍ നിന്ന് പുറത്താക്കിയതിന് ക്ഷമാപണവും ഒപ്പം പുതിയ ജോലിയും നല്‍കണമെന്ന് മുന്‍ എന്‍എച്ച്എസ് തലവന്‍ ആരോഗ്യ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. താന്‍ എന്‍എച്ച്എസിലെ ചില പിഴവുകള്‍ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തത് എന്നും എന്‍എച്ച്എസ് മുന്‍ മേധാവിയായ ഗാരി വാക്കര്‍ അവകാശപ്പെട്ടു. രോഗികളുടെ സുരക്ഷാ നിലവാരം താഴ്ന്നുവരുന്നതിനെ കുറിച്ച് താന്‍ ഉയര്‍ത്തിയ ചില ആശങ്കകളാണ് എന്‍എച്ച്എസ് നേതൃസ്ഥാനത്തു നിന്ന് …
എബോള നഴ്‌സിന് ജോലി ചെയ്യാന്‍ വിലക്കില്ല, അധികൃതര്‍
എബോള നഴ്‌സിന് ജോലി ചെയ്യാന്‍ വിലക്കില്ല, അധികൃതര്‍
സിയറ ലിയോണില്‍ വച്ച് എബോള ബാധിതയായ സ്‌കോട്‌ലന്‍ഡുകാരിയായ നഴ്‌സ് പൗളിന്‍ കാഫര്‍കിക്ക് ജോലിയില്‍ തുടരാന്‍ വിലക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. നേരത്തെ എബോളയില്‍ നിന്ന് പൂര്‍ണ സുഖം പ്രാപിച്ച പൗളിന്‍ എഡിന്‍ബര്‍ഗിലെ നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സിലിനു മുമ്പാകെ ഹാജരായിരുന്നു. ഹിയറിംഗ് കഴിഞ്ഞു മടങ്ങും വഴി പൗളിന്‍ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ആഫ്രിക്കയിലെ എബോള ബാധിത പ്രദേശങ്ങളില്‍ …
ഇസ്ലാമിക് സ്റ്റേറ്റിനു വേണ്ടി പണിയെടുക്കുന്നത് 46,000 ട്വിറ്റര്‍ അക്കൗണ്ടുകള്‍
ഇസ്ലാമിക് സ്റ്റേറ്റിനു വേണ്ടി പണിയെടുക്കുന്നത് 46,000 ട്വിറ്റര്‍ അക്കൗണ്ടുകള്‍
ഇസ്ലാമിക് സ്റ്റേറ്റിനു വേണ്ടി ഓണ്‍ലൈന്‍ വാര്‍ത്താ പ്രചാരണം നടത്തുന്നത് 46,000 ട്വിറ്റര്‍ അക്കൗണ്ടുകളെന്ന് പഠനം. 2014 ലെ അവസാന മൂന്നു മാസത്തെ കണക്കുകള്‍ ആധാരമാക്കിയായിരുന്നു പഠനം. യഥാര്‍ഥ അക്കൗണ്ടുകളുടെ സംഖ്യ ഇതിലും കൂടുതലാകാനാണ് സാധ്യതയെന്ന് പഠനം നടത്തിയ ബ്രൂക്കിങ്‌സ് ഇന്‍സ്റ്റിട്യൂട്ട് പറയുന്നു. ഇറാക്കിലും സിറിയയിലുമായി ചിതറിക്കിടക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ശക്തി കേന്ദ്രങ്ങളിലാണ് അക്കൗണ്ടുകള്‍ക്ക് ഏറ്റവും കൂടുതല്‍ …
കാമുകിക്കു വേണ്ടി മകളെ പീഡിപ്പിച്ചു കൊന്ന ചാഡ്‌വെല്ലിലെ കണ്ണില്‍ചോരയില്ലാത്ത അമ്മക്ക് 13 വര്‍ഷം തടവ്
കാമുകിക്കു വേണ്ടി മകളെ പീഡിപ്പിച്ചു കൊന്ന ചാഡ്‌വെല്ലിലെ കണ്ണില്‍ചോരയില്ലാത്ത അമ്മക്ക് 13 വര്‍ഷം തടവ്
കാമുകിയുടെ സ്വാധീനത്തില്‍ പെട്ട് എട്ടു വയസായ സ്വന്തം മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സ്വവര്‍ഗ രതിക്കാരിയായ അമ്മക്ക് കോടതി 13 വര്‍ഷം ശിക്ഷ വിധിച്ചു. കിഴക്കന്‍ ലണ്ടനില്‍ താമസിക്കുന്ന പോളി ചൗധരിയാണ് കാമുകി കികി മുഡറിനു വേണ്ടി മകള്‍ ആയിഷ അലിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. പോളിയുമായി രതിലീലകള്‍ ആടുന്നതിന് ആയിഷ ഒരു തടസമായി വന്നപ്പോള്‍ നുണകളും …
ഇന്ത്യ സ്ത്രീകള്‍ക്കുള്ളതല്ല, മോശം സ്ത്രീകളെ പച്ചക്ക് കത്തിക്കണം, ഇന്ത്യാസ് ഡോട്ടറില്‍ പ്രമുഖ അഭിഭാഷകര്‍, ബാര്‍ കൗണ്‍സില്‍ നടപടിക്ക്
ഇന്ത്യ സ്ത്രീകള്‍ക്കുള്ളതല്ല, മോശം സ്ത്രീകളെ പച്ചക്ക് കത്തിക്കണം, ഇന്ത്യാസ് ഡോട്ടറില്‍ പ്രമുഖ അഭിഭാഷകര്‍, ബാര്‍ കൗണ്‍സില്‍ നടപടിക്ക്
വിവാദ ബിബിസി ഡോക്യുമെന്ററി ഇന്ത്യയുടെ മകളില്‍ നടത്തിയ മോശം പരാമര്‍ശങ്ങളുടെ പേരില്‍ അഭിഭാഷകരുടെ പേരില്‍ നടപടിയെടുക്കാന്‍ ബാര്‍ കൗണ്‍സില്‍ ഒരുങ്ങുന്നു. ഡല്‍ഹി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയേയും പൊതുവില്‍ സ്ത്രീകളെക്കുറിച്ചും മൂക്കത്ത് വിരല്‍ വെപ്പിക്കുന്ന പരാമര്‍ശങ്ങളാണ് ഡോക്യുമെന്ററിയില്‍ പ്രതിഭാഗം വക്കീലന്മാര്‍ നടത്തുന്നത്. കൂട്ടബലാത്സംഗ കേസില്‍ പ്രതികളായ നാലു പേര്‍ക്കു വേണ്ടിയും ഹാജരായത് ഡോക്യുമെന്ററിയില്‍ പ്രത്യക്ഷപ്പെടുന്ന രണ്ട് …