1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2020

സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ സ്വയം നിരീക്ഷണത്തിൽ ക​ഴിയാൻ വിസമ്മതിക്കുന്നവർക്ക്​ ഇനിമുതൽ10,000 പൗണ്ട്​ പിഴ. ഇന്ത്യൻ രൂപയിൽ 9,50,785.50 ആകും പിഴത്തുക. കൊവിഡ്​ ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നതോടെയാണ്​ പിഴത്തുക ഉയർത്തിയത്​. ബ്രിട്ടനിൽ കൊവിഡി​െൻറ രണ്ടാംവരവാണെന്ന്​​ പ്രധാനമന്ത്രി ബോറിസ്​ ജോൺസൻ അറിയിച്ചിരുന്നു. ഇതേ തുടർന്ന്​ നിയന്ത്രണങ്ങൾ കർശനമാക്കുകയും മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കനത്ത പിഴ ഈടാക്കാൻ തീരുമാനിക്കുകയുമായിരുന്നു.

കൊവിഡിനെ പ്രതിരോധിക്കാനുള്ള പ്രധാനമാർഗം സ്വയം നിരീക്ഷണം ഏർപ്പെടുത്തുകയും കൊവിഡ്​ മാനദണ്ഡങ്ങൾ കർശനമായി പാലിക്കലുമാണെന്ന്​ ബോറിസ്​ ജോൺസൺ പ്രസ്​താവനയിൽ അറിയിച്ചു.

നിലവിൽ കൊവിഡ്​ പോസിറ്റീവായവരോടും രോഗലക്ഷണങ്ങൾ ഉള്ളവരോടും 10 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയാനാണ്​ നിർദേശം. ​േ​കാവിഡ്​ പോസിറ്റീവായവരോടൊപ്പമോ, രോഗലക്ഷണങ്ങളുള്ളവരോടൊപ്പമോ താമസിക്കുന്നവർ 14ദിവസം നിരീക്ഷണത്തിൽ കഴിയണം.

വിദേശ യാത്രകൾ നടത്തിയ ശേഷം ബ്രിട്ടനിൽ തിരിച്ചെത്തി ക്വാറൻറീൽ ലംഘിച്ചാൽ 10,000 പൗണ്ട്​ പിഴയൊടുക്കണം. കൂടാതെ നിരന്തരം കൊവിഡ്​ മാർഗ നിർദേശങ്ങൾ പാലിക്കാത്തവരിൽനിന്നും സ്വയം നിരീക്ഷണത്തിൽ കഴിയുന്ന ജീവനക്കാരെ ഭീഷണിപ്പെടുത്തി ജോലിക്കെത്തിക്കുന്ന സ്​ഥാപന ഉടമകളിൽനിന്നും ഇത്രയും തുക പിഴ ഇൗടാക്കും. ബ്രിട്ടനിൽ 42,000 ത്തോളം പേരാണ്​ ഇതുവരെ കൊവിഡ്​ ബാധിച്ച്​ മരിച്ചത്​. യൂറോപ്പിൽ ഏറ്റവും കൂടുതൽ മരണവും ബ്രിട്ടനിലാണ്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.