1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 30, 2019

സ്വന്തം ലേഖകൻ: ചിലിയില്‍ നിന്നുള്ള ഒരു ഗാനമാണ് ഇന്ന് ലോകത്തിന്‍റെ തെരുവുകളില്‍ പ്രകമ്പനം കൊള്ളുന്നത്. “നിങ്ങളുടെ വഴിയില്‍ ഒരു പീഡകനുണ്ട്” എന്ന ഗാനം. ചിലിയിലെ തെരുവില്‍ നിന്നാരംഭിച്ച് പാരീസ്, ബെർലിൻ, മാഡ്രിഡ്, ബാഴ്‌സലോണ, ബൊഗോട്ട, കൊളംബിയ, ഡൊമിനിക്കൻ റിപ്പബ്ലിക്, മെക്സിക്കോ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ജർമ്മനി, യുണൈറ്റഡ് കിംഗ്ഡം, ഫ്രാൻസ്, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങളിലെ നൂറുകണക്കിന് സ്ത്രീകൾ സ്ത്രീകൾക്കെതിരായ അക്രമത്തിനെതിരെ “എ റാപ്പിസ്റ്റ് ഇൻ യുവർ പാത്ത്” എന്ന നൃത്തം അവതരിപ്പിക്കാൻ തെരുവിലിറങ്ങി

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തിന് ചിലി തലസ്ഥാനത്തെ രാജ്യ പ്രസിഡന്‍റിന്‍റെ വസതിയായ പലാസിയോ ഡി ലാ മോനെഡയ്ക്ക് മുന്നിലാണ് ഈ നൃത്തം ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്. പിന്നീട് ഒറ്റ ആഴ്ചകൊണ്ട് ഈ നൃത്തം കാട്ടുതീപോലെ മറ്റ് ലോക നഗരങ്ങളിലേക്ക് പടര്‍ന്ന് പിടിക്കുകയായിരുന്നു.

ഇന്‍റര്‍ ഡിസിപ്ലിനറി വനിതാ കൂട്ടായ്മയായ ലാസ് ടെസിസ് രചിച്ച പ്രകടനത്തിനുപയോഗിക്കുന്ന പാട്ടിന്‍റെ ആദ്യ വാക്യം “പുരുഷാധിപത്യം ഒരു ജഡ്ജിയാണ്, ജനിച്ചതിന് ഞങ്ങളെ വിധിക്കുന്നു, ഞങ്ങളുടെ ശിക്ഷ നിങ്ങൾ കാണാത്ത അക്രമമാണ്,” എന്നാണ്. വീഡിയോ വൈറലായതിനുശേഷം, വെള്ളിയാഴ്ച അതാത് നഗരങ്ങളിലെ പ്രകടനം ആവർത്തിക്കാൻ ലോകമെമ്പാടുമുള്ള സ്ത്രീകളോട് അവര്‍ ആഹ്വാനം ചെയ്തു.

തുടര്‍ന്ന് ലണ്ടൻ, ബെർലിൻ, പാരീസ്, ബാഴ്‌സലോണ, സാന്റോ ഡൊമിംഗോ, മെക്സിക്കോ സിറ്റി, ബൊഗോട്ട, ന്യൂയോർക്ക് എന്നീ മഹാനഗരങ്ങളിലെ പ്രകടനങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു. 1990 ൽ ജനാധിപത്യത്തിന്‍റെ തിരിച്ചുവരവിന് ശേഷമുള്ള ഏറ്റവും ഗുരുതരമായ അവസ്ഥയിലാണ് ഇപ്പോള്‍ രാജ്യമെന്നാണ് ചിലിയില്‍ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.