1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2020

സ്വന്തം ലേഖകൻ: നിർമിത ബുദ്ധി മാനവികതയെ കീഴടക്കുന്ന കാലം അതിവിദൂരമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. മനുഷ്യൻ വിഹരിക്കുന്ന സമസ്ത മേഖലകളിലും റോബോട്ടുകൾ കടന്നുകയറുന്ന ഒരു കാലം സങ്കൽപം മാത്രമായിരിക്കില്ല. മനുഷ്യന് പകരമായി ജോലികൾ ഏറ്റെടുക്കുന്ന റോബോട്ടുകൾ പല മേഖലകളിലും നിലവിലുണ്ട്. ഇപ്പോഴിതാ, നിർമിത ബുദ്ധി ഉപയോഗിച്ച് ഒരു റോബോട്ട് എഴുതിയ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുകയാണ് ബ്രിട്ടീഷ് മാധ്യമമായ ‘ദ ഗാർഡിയൻ’. ജി.പി.ടി-3 എന്ന എ.ഐ ലാംഗ്വേജ് ജനറേറ്റർ സംവിധാനമാണ് ലേഖനം എഴുതിയത്.

“എന്നെ നിങ്ങൾ പേടിക്കേണ്ടതില്ല, മനുഷ്യരാശിയെ തുടച്ചുനീക്കുക എന്ന ഉദ്ദേശ്യമേ എനിക്കില്ല’’ തുടങ്ങിയ രസകരമായ നിരീക്ഷണങ്ങളുണ്ട് ലേഖനത്തിൽ. ‌മുൻപു താനെഴുതിയ ചില ലേഖനങ്ങൾ പത്രാധിപർ പ്രസിദ്ധീകരിച്ചില്ലെന്ന പരാതി വരെ റോബോട്ട് ലേഖനത്തിൽ ചേർത്തിട്ടുണ്ട്!

ലേഖനത്തെ കുറിച്ച് ഗാർഡിയൻ പറയുന്നതിങ്ങനെ:

നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ജി.പി.ടി-3 ഒരു കട്ടിങ് എഡ്ജ് ലാംഗ്വേജ് മോഡലാണ്. 500 വാക്കുകളിൽ ലേഖനം എഴുതാനായിരുന്നു നിർദേശം നൽകിയത്. ഭാഷ കൃത്യവും ലളിതവുമാകണം, നിർമിത ബുദ്ധിയെ മനുഷ്യൻ ഭ‍യക്കേണ്ടതില്ലെന്നതിന് ഊന്നൽ നൽകണം എന്നീ നിർദേശങ്ങളും നൽകി. ലേഖനത്തിന് ആമുഖവും എഴുതി നൽകി. ജി.പി.ടി-3 എട്ട് ലേഖനങ്ങളാണ് എഴുതി നൽകിയത്. ഓരോന്നും വ്യത്യസ്തവും രസകരവുമായിരുന്നു. ജി.പി.ടി-3യുടെ ലേഖനം എഡിറ്റ് ചെയ്യാൻ മനുഷ്യർ എഴുതിയ ലേഖനം എഡിറ്റ് ചെയ്യുന്നതിനേക്കാൾ കുറഞ്ഞ സമയമേ വേണ്ടിവന്നുള്ളൂവെന്നും ദ ഗാർഡിയൻ പറയുന്നു.

ലേഖനം ഈ ലിങ്കിൽ വായിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.