1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 15, 2020

സ്വന്തം ലേഖകൻ: ഓടുന്ന വാഹനത്തില്‍നിന്നു മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി അബുദാബി പൊലീസ്. ഇത്തരം സംഭവങ്ങളില്‍ ട്രാഫിക് നിയമത്തിന്റെ 71-ാം അനുച്‌ഛേദം പ്രകാരം ആയിരം ദിര്‍ഹം (ഇരുപതിനായിരത്തോളം രൂപ) പിഴ ഈടാക്കുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി.

പിഴ ശിക്ഷയ്‌ക്കൊപ്പം കുറ്റക്കാര്‍ക്കെതിരെ ആറ് ബ്ലാക്ക് പോയിന്റുകള്‍ ചുമത്തുമെന്നും അബുദാബി പൊലീസ് വ്യക്തമാക്കി. 2019ല്‍ 355 ഡ്രൈവര്‍മാര്‍ വാഹനത്തില്‍നിന്ന് മാലിന്യം വലിച്ചെറിഞ്ഞ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതായി പൊലീസ് വെളിപ്പെടുത്തി.

എമിറേറ്റിന്റെ പരിതസ്ഥിതിയും ഘടനയും സംരക്ഷിക്കുന്നതില്‍ പ്രതിബദ്ധരാകണമെന്നും ഒരു കാരണവശാലും വാഹനങ്ങളില്‍നിന്ന് മാലിന്യങ്ങള്‍ റോഡുകളിലേക്ക് വലിച്ചെറിയാതെ നിയമങ്ങള്‍ പാലിക്കണമെന്നും സെന്‍ട്രല്‍ ഓപറേഷന്‍സ് സെക്ടറിലെ ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് വാഹനമോടിക്കുന്നവരോട് ആവശ്യപ്പെട്ടു. നിയമലംഘനങ്ങളില്‍നിന്ന് യാത്രക്കാരും വിട്ടുനില്‍ക്കണമെന്നും ഡയറക്ടറേറ്റ് അഭ്യര്‍ഥിച്ചു.

നഗരത്തിനു ചുറ്റുമുള്ള സ്ഥലങ്ങളില്‍ മാലിന്യം തള്ളരുതെന്നും നിര്‍ദിഷ്ട സ്ഥലങ്ങളില്‍ മാത്രം മാലിന്യം നിക്ഷേപിക്കണമെന്നും അബുദാബി ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ സെയ്ഫ് ഹമദ് അല്‍ സാബി ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.