1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 7, 2020

സ്വന്തം ലേഖകൻ: അബുദാബിയുടെ ബജറ്റ് എയർലൈനായ എയർ അറേബ്യ അബുദാബി 14ന് പ്രവർത്തനമാരംഭിക്കും. ഈജിപ്തിലെ അലക്സാണ്ട്രിയയിലേക്കാണ് ആദ്യ വിമാന സർവീസ്. യുഎഇ സമയം വൈകിട്ട് മൂന്നിന് പുറപ്പെട്ട് പ്രാദേശിക 4.55ന് ഈ വിമാനം അലക്സാണ്ട്രിയയിലെത്തും. ഈജിപ്തിലെ സൊഹാഗിലേക്കും സർവീസുണ്ട്.

അബുദാബി രാജ്യാന്തര ആസ്ഥാനമാക്കിയാണ് എയർലൈൻ പ്രവർത്തിക്കുക. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ആഴ്ചയിൽ 3 സർവീസ് ഉണ്ടാകും. ഇത്തിഹാദ് എയർവേയ്സിന്റെയും എയർ അറേബ്യയുടെയും സംയുക്ത സംരംഭമാണ് ബജറ്റ് എയർലൈൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന എയർ അറേബ്യ അബുദാബി .

കമ്പനി പൂർണമായ തോതിൽ സർവീസുകൾ ആരംഭിക്കുന്നതോടെ അബുദാബിയിൽനിന്ന് കുറഞ്ഞ ചെലവിൽ കൂടുതൽ നഗരങ്ങളിലേക്ക് പറക്കാനാകും. കോവിഡിനിടെ തുടങ്ങുന്ന പുതിയ സർവീസിനെ ഏറെ പ്രതീക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത് .യുഎഇയുടെ അഞ്ചാമത് ഔദ്യോഗിക എയർലൈനും മൂന്നാമത് ബജറ്റ് എയർലൈനുമാണ് എയർ അറേബ്യ അബുദാബി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.