1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2020

സ്വന്തം ലേഖകൻ: അജ്മാനിൽ ട്രാഫിക് പിഴകളിൽ പകുതി ഇളവ്. യുഎഇയുടെ 49–ാം ദേശീയദിനാഘോഷത്തോടനുബന്ധിച്ച് അജ്മാൻ കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നു െഎമിയുടെ നിർദേശപ്രകാരം അജ്മാൻ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നു െഎമിയാണ് ഡിസംബർ രണ്ടു മുതൽ ഒരു മാസത്തേയ്ക്ക് 50% ഇളവ് പ്രഖ്യാപിച്ചത്.

ഞായർ വരെയുള്ള എല്ലാ ട്രാഫിക് നിയമലംഘനങ്ങൾക്കും ഇളവ് ബാധകമാണ്. എന്നാൽ, ജീവന് ഭീഷണിയുയർത്തുംവിധം വാഹനമോടിക്കുന്നവർ, വാഹന എൻജിൻ, ചേസിസ് എന്നിവ മാറ്റുന്നവർ, ഡ്രൈവിങ് ലൈസൻസില്ലാതെയും അമിതവേഗത്തിലും വാനഹമോടിക്കുന്നവർ, കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർ തുടങ്ങിയവർക്ക് ആനുകൂല്യം ലഭിക്കുകയില്ല.

ആളുകളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുകയാണ് ഇളവ് കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. നിയമലംഘകർ എത്രയും പെട്ടെന്ന് പിഴ അടച്ച് ആനുകൂല്യം സ്വന്തമാക്കണമെന്ന് നിർദേശിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.