1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 29, 2019

സ്വന്തം ലേഖകൻ: എല്ലാവര്‍ഷവും ക്രിസ്മസിന് അലാസ്‌കയില്‍ മഞ്ഞുകൊണ്ടു തീര്‍ത്ത ശില്‍പങ്ങളുടെ അതിമനോഹരമായ ഒരു പാര്‍ക്ക് ഒരുങ്ങാറുണ്ട്. സാന്താക്ലോസ് ഗിഫ്റ്റ് ഹൗസ് ഷോപ്പിന് അടുത്തുള്ള ഈ പാര്‍ക്ക് ഫെയര്‍ബാങ്കില്‍ നിന്ന് ഏകദേശം 22 കിലോമീറ്റര്‍ തെക്കുകിഴക്കാണ്. ക്രിസ്മസിനെക്കുറിച്ചുള്ളതാണ് ഇവിടെ നിര്‍മ്മിക്കുന്ന ഐസ് ശില്പങ്ങള്‍. എന്നാല്‍ ഐസ് വേണ്ടത്ര ലഭ്യമാകാത്തതിന്റെ പേരില്‍ ഈ വര്‍ഷം പാര്‍ക്ക് തുറക്കില്ലെന്ന് അധികൃതര്‍ പറഞ്ഞു. 14 വര്‍ഷങ്ങള്‍ത്തിനിടയില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം.

ആഗോളതാപനം കാരണം ഉത്തരധ്രുവത്തില്‍ സാധാരണയേക്കാള്‍ എട്ട് ഡിഗ്രിയോളം ചൂട് അധികമാണ്. ഇത് കാരണം ഈ വര്‍ഷം ഒക്ടോബര്‍ മാസത്തില്‍ അലാസ്‌ക തടാകങ്ങളിലും കുളങ്ങളിലും ഐസ് കുറഞ്ഞു. മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ഐസ് രൂപപ്പെടുന്നത് പിന്നെയും കുറഞ്ഞു. ഫെയര്‍ബാങ്കിലെ ഇന്റര്‍നാഷണല്‍ ആര്‍ട്ടിക് റിസര്‍ച്ച് സെന്ററിലെ ക്ലൈമറ്റ് സ്പെഷ്യലിസ്റ്റ് റിക്ക് തോമാനും ഒക്ടോബറിലെ ഏറ്റവും താഴ്ന്ന താപനില 14 ഡിഗ്രിയാണെന്ന് റിപ്പോര്‍ട്ട് ചെയ്തു. 50 വര്‍ഷത്തിനിടയില്‍ ഒക്ടോബറിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് ഇതെന്നും അദ്ദേഹം പറയുന്നു.

“ചൂടുപിടിക്കുന്ന സമുദ്രങ്ങളും കടല്‍ മഞ്ഞുപാളിയുടെ അഭാവവും ഒക്ടോബറില്‍ ചൂട് കൂട്ടുന്നു. കാലാവസ്ഥാ വ്യതിയാനം മൂലമാണ് ഇത് സംഭവിക്കുന്നത്. താപനില കുറഞ്ഞു വരുകയായിരുന്നു. പക്ഷെ, അപ്പോഴാണ് മഞ്ഞുവീഴ്ച ഉണ്ടായത്. അത് ഐസ് രൂപപ്പെടുന്നതിന് തടസ്സമായി,” തോമാന്‍ വ്യക്തമാക്കി. ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്ന മനോഹരമായ ഒരു ദൃശ്യ വിരുന്നായിരുന്നു ഈ മഞ്ഞുശില്പങ്ങള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.