1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 9, 2020

സ്വന്തം ലേഖകൻ: വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ പരാതിപ്പെടാന്‍ ‘ആന്റി ബുള്ളിയിങ്ങ്’ ആപ്പ് വികസിപ്പിച്ച് ഒമ്പതുകാരി. ഷില്ലോങ്ങിലെ മീദെയ്ബാഹുന്‍ മജ എന്ന നാലാം ക്ലാസുകാരിയാണ് വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്കായി മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്.

ഒമ്പത് വയസിനുള്ളില്‍ തനിക്ക് മോശപ്പെട്ട നിരവധി അനുഭവങ്ങള്‍ സ്‌കൂളില്‍ നിന്നും പുറത്ത് നിന്നും ഉണ്ടായിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഉണ്ടാകുന്ന ചൂഷണങ്ങളെക്കുറിച്ച് എളുപ്പത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതിപ്പെടാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുക്കുക എന്ന തീരുമാനത്തില്‍ താനെത്തിയതെന്ന് മജ പറയുന്നു.

“നഴ്‌സറി മുതല്‍ നിരവധി തരത്തിലുള്ള ഭീഷണികളും ചൂഷണങ്ങളും അനുഭവിച്ചിട്ടുണ്ട്. ഇത് എന്നെ മോശമായി തന്നെ ബാധിച്ചിട്ടുമുണ്ട്. കുട്ടികള്‍ അനുഭവിക്കുന്ന ചൂഷണങ്ങള്‍ക്ക് എങ്ങനെ പരിഹാരം കാണാം എന്ന അന്വേഷണമാണ് ആപ്പ് വികസിപ്പിക്കുന്നതിലേക്ക് എന്നെ നയിച്ചത്,” മജ പറഞ്ഞു.

ഗൂഗിള്‍ പ്ലേയില്‍ ഉടന്‍ മജ വികസിപ്പിച്ചെടുത്ത ആന്റി ബുള്ളിയിങ്ങ് ആപ്പ് എത്തും. പേര് വെളിപ്പെടുത്താതെ തന്നെ ചൂഷണങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് രക്ഷിതാക്കളെയും അധ്യാപകരെയും അറിയിക്കാന്‍ ആപ്പിലൂടെ സാധിക്കും. ആപ്പ് വികസിപ്പിച്ചെടുത്ത മജയെ വിദ്യാഭ്യാസ മന്ത്രി അഭിനന്ദിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.