1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2020

സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും വലിയ ടെക്നോളജി കമ്പനികളിലൊന്നായ ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ സ്റ്റോർ സെുപ്റ്റബർ 23 ന് തുറക്കുമെന്ന് കമ്പനി മേധാവി ടിം കുക്ക് അറിയിച്ചു. ഓൺലൈൻ സ്റ്റോർ ആപ്പിൽ നിന്ന് ലഭ്യമായ മുഴുവൻ ഉൽപ്പന്നങ്ങളും മികച്ച ഉപഭോക്തൃ പിന്തുണയും വാഗ്ദാനം ചെയ്യുന്നുണ്ട്. ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള ഇ-കൊമേഴ്‌സ് സ്റ്റോറുകളിലൂടെ ആപ്പിൾ ഉൽപ്പന്നങ്ങൾ വിറ്റഴിച്ചിട്ടുണ്ടെങ്കിലും ദീപാവലിക്ക് മുൻപ് ആപ്പിൾ സ്വന്തമായി ഒരു സ്റ്റോർ ഓൺലൈനിൽ തുറക്കുമെന്ന് ബ്ലൂംബെർഗ് കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു.

ഉപയോക്താക്കൾക്ക് ഓൺലൈൻ സ്റ്റോറിൽ നിന്ന് എല്ലാ ആപ്പിൾ ഉൽപ്പന്നങ്ങളും വാങ്ങാൻ കഴിയുക മാത്രമല്ല, ഉപയോക്താക്കൾക്ക് അവരുടെ വാങ്ങലുകളിൽ മാർഗനിർദ്ദേശം നൽകാനും പിന്തുണ നൽകാനും കഴിയുന്ന ആപ്പിൾ സ്പെഷ്യലിസ്റ്റുകളിലേക്ക് അവർക്ക് ആക്‌സസ് ഉണ്ടായിരിക്കും. ഉപയോക്താക്കൾക്ക് ഇംഗ്ലിഷിൽ ഓൺലൈൻ സഹായവും ഹിന്ദിയിലും ഇംഗ്ലിഷിലും ഫോൺ കോൾ സഹായവും ഉൾപ്പെടെ ആപ്പിളിൽ നിന്ന് നേരിട്ട് മാർഗനിർദ്ദേശം സ്വീകരിക്കാൻ കഴിയും.

ഇന്ത്യയിൽ വിപണി വിപുലീകരിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു, ഞങ്ങളുടെ ഉപഭോക്താക്കളെയും അവരുടെ കമ്മ്യൂണിറ്റികളെയും പിന്തുണയ്ക്കാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യാൻ ആഗ്രഹിക്കുന്നു എന്നും ആപ്പിളിന്റെ റീട്ടെയിൽ പ്ലസ് പീപ്പിൾ സീനിയർ വൈസ് പ്രസിഡന്റ് ഡീഡ്രെ ഓബ്രിയൻ പറഞ്ഞു.

ഞങ്ങളുടെ ഉപയോക്താക്കൾ ബന്ധം നിലനിർത്തുന്നതിനും അവരുടെ സർഗാത്മകതയിലേക്ക് ടാപ്പുചെയ്യുന്നതിനും സാങ്കേതികവിദ്യയെ ആശ്രയിക്കുന്നുണ്ടെന്ന് ഞങ്ങൾക്കറിയാം. കൂടാതെ ആപ്പിൾ സ്റ്റോർ ഓൺലൈനിൽ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിലൂടെ ഈ സുപ്രധാന സമയത്ത് ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച ആപ്പിൾ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം സന്ദേശത്തിൽ വ്യക്തമാക്കി.

ഓൺലൈൻ സ്റ്റോറിൽ നിന്ന് വാങ്ങുന്നവർക്ക് മാക് ഉൽപ്പന്നങ്ങളുടെ കോൺഫിഗറേഷനും വാഗ്ദാനം ചെയ്യുന്നു. കൂടാതെ വിദ്യാർഥികൾക്ക് ആക്സസറികളിൽ കിഴിവുകളും മാക്കുകളിലും ഐപാഡുകളിലും പ്രത്യേക വിലനിർണയവും ധനസഹായ ഓപ്ഷനുകളും ട്രേഡ്-ഇൻ പ്രോഗ്രാമും നൽകും.

എല്ലാ ഓർഡറുകളും നൽകി 24 മുതൽ 72 മണിക്കൂറിനുള്ളിൽ ബ്ലൂഡാർട്ട് കോൺടാക്റ്റ്ലെസ് ഡെലിവറി ഉപയോഗിച്ച് സാധനങ്ങൾ എത്തിച്ചുനൽകുമെന്ന് ആപ്പിൾ പറയുന്നു. ഫൊട്ടോഗ്രാഫി, സംഗീതം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച സെഷനുകളും ഗിഫ്റ്റ് റാപ്സ്, കസ്റ്റം എൻഗ്രേവിംഗ് പോലുള്ള ആഡ്-ഓണുകളും ഉപഭേക്താക്കൾക്കായി ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.