1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 10, 2012

ചൈനക്കാരനായ ഒരു അച്ഛനെ ഈഗിള്‍ ഡാഡി എന്നാണ് മാധ്യമങ്ങള്‍ വിളിച്ചത്. അല്ല താഴെ കൊടുത്ത വീഡിയോ കണ്ടിട്ട് നിങ്ങള്‍ പറയൂ എങ്ങനെ ഇത്തരത്തില്‍ വിളിക്കാതിരിക്കും. ഇപ്പോള്‍ ലോകത്താകെ ലക്ഷക്കണക്കിനാളുകള്‍ കണ്ടു കൊണ്ടിരിക്കുന്ന ഈ വിഡിയോ ദൃശ്യത്തിന്‍റെ ഉത്തരവാദി ഈ മനുഷ്യനാണ്. പേര് ഹി ലീഷെങ്. ഒരുപക്ഷേ ഈ വിഡിയോ പാതി പോലും കണ്ടിരിക്കാന്‍ പറ്റി എന്നു വരില്ല. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഓണ്‍ ലൈനില്‍ ഇനി ഈ അച്ഛനു കിട്ടാന്‍ ചീത്ത വിളി ബാക്കിയില്ല. മക്കളെ വളരെ കടുത്ത സാഹചര്യങ്ങള്‍ നേരിടാന്‍ പാകത്തിനു വളര്‍ത്തുന്ന ചൈനീസ് രീതി പണ്ടേ കുപ്രസിദ്ധി നേടിയതാണ്.

കനത്ത മഞ്ഞു മൂടിക്കിടക്കുന്ന ന്യൂയോര്‍ക് നഗരത്തിലൂടെ ഒരു നാലു വയസുകാരന്‍ ഓടുന്നു. ഓടിക്കുന്നു എന്നു പറയുന്നതാവും ശരി. ഹി ലീഷിങ്ങിന്‍റെ മകന്‍ യെജെ എന്നാണ് അവന്‍റെ പേര്. നിക്കര്‍ മാത്രമാണ് വേഷം. കാലില്‍ ഷൂ. മഞ്ഞിലൂടെ ഇവന്‍ ഓടുന്നത് ക്യാമറയില്‍ പകര്‍ത്തുന്നത് അച്ഛന്‍ ലീഷിങ് തന്നെ. പ്രോത്സാ ഹിപ്പിക്കാന്‍ അമ്മയുമുണ്ട്. നാന്‍ജിങ് എന്ന ചൈനീസ് നഗരത്തില്‍ വസ്ത്രനിര്‍മാണ കമ്പനി നടത്തുന്ന ലീഷിങ്ങ് ഭാര്യയേയും മകനേയും കൂട്ടി ന്യൂയോര്‍ക്കിലെത്തിയത് ഒഴിവുകാലം ആഘോഷിക്കാന്‍. നഗരം മഞ്ഞുമൂടിക്കിടക്കുന്നു. കാറുകള്‍ക്കു മുകളില്‍ കട്ടിമഞ്ഞ്. നിരത്തില്‍ നിന്നു മഞ്ഞു നീക്കം ചെയ്യുന്നത് തുടരുന്നു.

താമസിക്കുന്ന ഹോട്ടലിനു മുന്നില്‍ നിന്ന് മകനെ മഞ്ഞിലൂടെ ഓടിച്ചിട്ട് അതു ക്യാമറയില്‍ പകര്‍ത്തി ലീഷിങ്. ആ നാലു വയസുകാരനു തണുപ്പു താങ്ങാന്‍ കഴിയുന്നില്ല. തണുത്തു വിറച്ച് അവന്‍ കരയുന്നുണ്ട്. എന്നെ എടുക്കൂ എന്നു പറഞ്ഞ് അച്ഛനു നേരെ കൈനീട്ടുന്നുണ്ട്. എന്നാല്‍ അയാള്‍ അതൊന്നും വകവയ്ക്കുന്നില്ല. മാത്രമല്ല മഞ്ഞില്‍ കിടക്കാനും അയാള്‍ ആ കുഞ്ഞിനോട് ആവശ്യപ്പെടുന്നുണ്ട്. ഈ ദൃശ്യം അയാള്‍ ചില സുഹൃത്തുക്കള്‍ക്ക് അയച്ചു. അതിലൊരാളാണ് ഓണ്‍ ലൈനില്‍ പോസ്റ്റ് ചെയ്തത്. ഷെയര്‍ ചെയ്ത് ലക്ഷക്കണക്കിനാളുകള്‍ ഇതു കണ്ടു. ഇന്‍റര്‍നെറ്റില്‍ ഇതു പ്രചരിച്ചതോടെ പ്രതിഷേധ സന്ദേശങ്ങളും നിറഞ്ഞു.

ഇന്നലെ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ വളരെ പ്രാധാന്യത്തോടെ ഇത് റിപ്പോര്‍ട്ട് ചെയ്തു. മഞ്ഞില്‍ ഓടാമെന്ന് മകനാണ് ആദ്യം പറഞ്ഞത് എന്നാണ് ഇപ്പോള്‍ ലീഷിങ്ങിന്‍റെ വാദം. ഞാന്‍ നിര്‍ബന്ധിച്ചില്ല. ഇത്ര തണുപ്പുണ്ടാവുമെന്ന് അവന്‍ കരുതിക്കാണില്ല. തണുപ്പു കൂടിയപ്പോഴാണ് അവന്‍ കരഞ്ഞത്. ലീഷിങ് ന്യായീകരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.