1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 7, 2017

സ്വന്തം ലേഖകന്‍: വായനക്കാരില്‍ ആവേശമുയര്‍ത്തി അരുന്ധതി റോയിയുടെ ‘ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്’ എത്തി, 20 വര്‍ഷത്തിനു ശേഷം എഴുതുന്ന അരുന്ധതിയുടെ രണ്ടാമത്തെ നോവല്‍. ബുക്കര്‍ പ്രൈസ് ജേതാവും മലയാളിയുമായ പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ രണ്ടാമത്തെ നോവല്‍ ‘ദി മിനിസ്റ്ററി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ്’ വായനക്കാരുടെ കൈകളിലെത്തി.

ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്‌സ് എന്ന നോവലിനു ശേഷം ദീര്‍ഘ ഇടവേള കഴിഞ്ഞാണ് അരുന്ധതിയുടെ രണ്ടാം നോവല്‍ പുറത്തിറങ്ങുന്നത്. നോവല്‍ ലഭിക്കുന്നതിന് വേണ്ടി പ്രീ ബുക്കിംഗ് നടത്തിയവരടക്കം രാവിലെ ഒമ്പതിനു തന്നെ ആസ്വാദകര്‍ നോവലിനായി ബുക്ക് സ്റ്റാളുകളിലെത്തിയെന്ന് വിതരണക്കാര്‍ പറയുന്നു.

സമകാലിക രാഷ്ട്രീയ സാഹചര്യങ്ങള്‍ പ്രമേയമാകുന്നതാണ് പുതിയ നോവല്‍. ഗുജാത്ത് കലാപം, കാഷ്മീരിലെ മനുഷ്യവകാശ ധ്വംസനം, വര്‍ഗീയ കലാപങ്ങള്‍ എന്നിങ്ങനെ രാജ്യത്തിന്റെ സമകാലിക വിഷയങ്ങള്‍ പ്രതിപാദിക്കുന്നതാണ് ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ്. ഗുജറാത്ത് കലാപത്തിനിടെ പ്രാണരക്ഷാര്‍ഥം നാട് വിട്ട ഭിന്നലിംഗക്കാരിയായ അന്‍ജുമില്‍ നിന്നാണ് നോവലിന്റെ ആരംഭം.

രാജ്യതലസ്ഥാനത്തെ ഒരു ശ്മാനത്തില്‍ സമാനരായ പലരയെും അവര്‍ കണ്ടുമുട്ടുന്നു. മരണമടഞ്ഞ മകള്‍ക്ക് കത്തെഴുതുന്ന എല്ലാം നഷ്ടപ്പെട്ട അച്ഛന്‍, ഗസ്റ്റ് ഹൗസിലെ ദമ്പതികള്‍, ഒറ്റപ്പെടലില്‍ നോട്ട് ബുക്കുകള്‍ തിരിച്ചും മറിച്ചും സമയം കൊല്ലുന്ന സ്ത്രീ, എന്നിങ്ങനെ സമകാലിക ഇന്ത്യയുടെ നേര്‍ച്ചിത്രങ്ങളായ നിരവധി കഥാപാത്രങ്ങളിലൂടെയാണ് അരുന്ധതി കഥ മെനയുന്നത്. വിക്രം സേത്തിന്റേയും അരവിദ് അഡിഗയുടെയും പുസ്തകങ്ങള്‍ക്കാണ് നേരത്തെ ഇത്ര ആവേശകരമായ ഒരു സ്വീകരണം ലഭിച്ചതെന്ന് പ്രസാധകര്‍ പറയുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.